അതെ ഇയാൾ കേരളത്തിലെ ഏറ്റവും ധനികനായ സിനിമാക്കാരൻ മോഹൻലാലിൻറെ മകൻ തന്നെ ! തെരുവോരങ്ങളിൽ ബാഗും തലയിൽ വെച്ച്, മുഖം തൊപ്പി കൊണ്ട് മൂടി, ബെഞ്ചിൽ കിടക്കുന്ന പ്രണവിന്റെ ചിത്രങ്ങൾ വൈറൽ ആകുന്നു

താര ജാഡകൾ ഒന്നുമില്ലാത്ത താരപുത്രൻ എന്നാണ് പ്രണവ് മോഹൻലാലിനെ മലയാള സിനിമാലോകം വിശേഷിപ്പിക്കുന്നത്. സിനിമയുടെ വെള്ളി വെളിച്ചം ഒന്നും ഒരിക്കലും പ്രണവിനെ ഭ്രമിപ്പിച്ചിട്ടില്ല. വല്ലപ്പോഴും ചില സിനിമകൾ ചെയ്യുന്ന പ്രണവിനെ പിന്നീട് സിനിമയുടെ പ്രമോഷൻ പരിപാടിക്ക് പോലും കാണാറില്ല. അപ്പോഴേക്കും വല്ല ഹിമാലയത്തിലോ കടലാരണ്യങ്ങൾ തേടി എത്തിയിട്ടുണ്ടാകും പ്രണവ് മോഹൻലാൽ.

പ്രണവ് മോഹൻലാലിന്റെ എളിമയും സിമ്പിൾ ആയിട്ടുള്ള ജീവിതവും എന്നും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട. ദാരിദ്ര്യമില്ലെന്ന് വരുത്തി തീർക്കാൻ വേണ്ടി കടം വാങ്ങിച്ച് പലതും കാണിച്ചു കൂട്ടുന്ന ആളുകളുള്ള ഈ കാലത്ത് നാലു പതിറ്റാണ്ടുകളായി സിനിമയിൽ സജീവമായിട്ടുള്ള താര ചക്രവർത്തിയുടെ മകനായിട്ടും അതിന്റെ യാതൊരു അഹങ്കാരമോ ആർഭാടമോ ഇല്ലാതെ ഒരു ബാഗ്പാക്കും കീറിയതും പഴയതുമായ ഒന്ന് രണ്ടു വസ്ത്രങ്ങളുമായി ജീവിക്കുന്ന പ്രണവ് മോഹൻലാൽ പലർക്കും ഒരു അത്ഭുതം തന്നെയാണ്.

രാജാവിന്റെ മകൻ എന്നാണ് പ്രണവിനെ ആരാധകർ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. 2002ൽ ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ പ്രണവ് 2003ൽ “പുനർജനി” എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനം അവാർഡ് നേടിയെടുത്തു. തുടർന്ന് ജിത്തു ജോസഫിന്റെ “പാപനാശം”, “ലൈഫ് ഓഫ് ജോസൂട്ടി” എന്നീ ചിത്രങ്ങളിലൂടെ സിനിമയുടെ അണിയറയിൽ സജീവമായ താരം, 2018ലാണ് “ആദി” എന്ന ചിത്രത്തിലൂടെ നായകനായി എത്തുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത “ഹൃദയം” എന്ന ചിത്രത്തിൽ ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. പ്രണവ് എന്ന നടൻ എന്ന പോലെ തന്നെ മലയാളികൾക്ക് സുപരിചിതമാണ് സാഹസികതയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും. ഒതുങ്ങിയ പ്രകൃതക്കാരനാണെങ്കിലും അത്യധികം സാഹസികമായ പല കായിക വിനോദങ്ങളിൽ കേമനാണ് പ്രണവ്. മറ്റുള്ള താരങ്ങളോട് മത്സരിക്കാനോ കൊമ്പുകർക്കാനോ തയ്യാറല്ലാത്ത പ്രണവിന് ആരാധകർ ഏറെയാണ്.

സമൂഹമാധ്യമങ്ങളിൽ വളരെ അപൂർവമായി വരുന്ന താരപുത്രന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. താൻ പകർത്തിയ ചിത്രങ്ങളും ചിലപ്പോൾ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരം ഇൻസ്റ്റാഗ്രാം കുറിപ്പുകളിലൂടെയാണ് പ്രണവ് എവിടെയാണെന്ന് വീട്ടുകാർക്ക് പോലും മനസ്സിലാവുക എന്നാണ് പൊതുവേയുള്ള സംസാരം. ഇപ്പോഴിതാ യൂറോപ്പിൽ നിന്നും പകർത്തിയ ഒരു ചിത്രം പ്രണവ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ്.

അത്യാവശ്യം വെയിലുള്ള ഒരു ഇടത്ത് ബെഞ്ചിൽ കിടക്കുന്ന പ്രണവ് മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുഖം ഒരു തൊപ്പി വെച്ച് മൂടിയിട്ടുണ്ട്. ബാഗും തലയിൽ വെച്ചാണ് താരപുത്രന്റെ കിടപ്പ്. യാതൊരു ക്യാപ്ഷനും ഇല്ലാതെ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആയിരിക്കുകയാണ്. നിരവധി താരങ്ങളും ആരാധകരും ആണ് ചിത്രത്തിന് കീഴിൽ കമന്റ് ചെയ്‌തത്‌.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply