ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി ! പെട്ടന്നുള്ള മരണം ഞെട്ടൽ മാറാതെ മലയാളികൾ

pranav and shahana

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ പ്രണവിനെയും ഷഹാനയും അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല എന്നതാണ് സത്യം. ഇപ്പോൾ ഇവരുടെ ജീവിതത്തിലെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.ഈ വാർത്ത കേട്ട് ഞെട്ടലിലാണ് എല്ലാവരും എന്നതാണ് സത്യം. ഷഹാനയെ ഒറ്റയ്ക്ക് ആക്കി പ്രണവ് യാത്രയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പ്രണവ് മരണത്തിന് കീഴടങ്ങി എന്ന വാർത്ത പുറംലോകത്തിന് ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. രക്തം ഛർദിച്ചതിനെ തുടർന്നായിരുന്നു പ്രണവിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്.

എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. അടുത്തകാലത്ത് പ്രണവ് സ്വന്തമായി ജീവിക്കുവാൻ വേണ്ടി ഒരു ലോട്ടറി ബിസിനസ് തുടങ്ങിയിരുന്നു. അതോടൊപ്പം അടുത്ത സമയത്ത് ഷഹാനയ്ക്ക് പ്രണയസമാനമായി ഷഹാനയുടെ ചിത്രം സ്വന്തം നെഞ്ചിൽ ടാറ്റൂ കുത്തിയതിന്റെ വീഡിയോ പങ്കുവെച്ചിരുന്നത്. എന്റെ പോണ്ടാട്ടിക്ക് ഒരു സമ്മാനം എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഈയൊരു വീഡിയോ പ്രണവ് പങ്കുവെച്ചിരുന്നത്. ഈ വീഡിയോയും വളരെ വേഗം വൈറലായി മാറിയിരുന്നു.

നിങ്ങളുടെ സ്നേഹം കണ്ടാൽ ദൈവത്തിനു പോലും ഒരുപക്ഷേ അസൂയ തോന്നിയിട്ടുണ്ടാവാം എന്നായിരുന്നു ചിലർ കമന്റ് ചെയ്തിരുന്നത്. അതുകൊണ്ടായിരിക്കാം മരണം ഇത്രവേഗം പ്രണവിനെ കവർന്നത് എന്നും ചിലർ കമന്റുകളിലൂടെ അറിയിച്ചിരുന്നു. ഒരു ബൈക്ക് അപകടത്തെ തുടർന്ന് തളർന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് ഒരു മാലാഖയെ പോലെ കടന്നുവന്ന വ്യക്തിയാണ് ഷഹാന. ഷഹാനക്കൊപ്പമുള്ള ജീവിതമായിരുന്നു പ്രണവിന്റെ പിന്നീടുള്ള ആത്മവിശ്വാസം എന്ന് പറയണമായിരുന്നു.

സ്വന്തം വീട്ടുകാർ പോലും എതിർത്തിട്ടും പ്രണവിനൊപ്പം ജീവിക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു ഷഹാന ചെയ്തത്. ഒരുപാട് കാലം ഇരുവരും ഒരുമിച്ച് ജീവിക്കില്ലന്ന് തരത്തിലുള്ള വാർത്തകൾ പുറത്ത് വരികയും ചെയ്തിരുന്നു. എന്നാൽ അത്തരക്കാർക്ക് പ്രണവ് മറുപടി നൽകിയിരുന്നത് മികച്ച രീതിയിൽ ജീവിച്ചു കാണിച്ചു തന്നെയായിരുന്നു എന്നതാണ് സത്യം. ഇവരുടെ ജീവിതത്തിൽ പ്രണയത്തെക്കാൾ കരുതലിനായിരുന്നു പ്രാധാന്യം. പ്രണയം എന്നാൽ കേവലം ശരീരങ്ങൾ തമ്മിലുള്ള സ്നേഹം മാത്രമല്ല എന്ന് മനസ്സിലാക്കുന്നതായിരുന്നു ഇവരുടെ ജീവിതം.

പ്രണവിന്റെ വിയോഗം ഒരിക്കലും താങ്ങാൻ സാധിക്കില്ല ഷഹാനയ്ക്ക് എന്നത് ഉറപ്പാണ്. ഈ ഒരു മരണം നൽകിയ ആഘാതത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് വരുവാനുള്ള ഒരു ശക്തി ഷഹാനയ്ക്ക് ഈശ്വരൻ നൽകട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. എല്ലാവരെയും വെറുപ്പിച്ചു കൊണ്ട് പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് ഷഹാന. തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മാലാഖയാണ് ഷഹാന എന്ന പ്രണവും പറഞ്ഞിരുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply