കുഞ്ഞുടുപ്പിൽ ക്യൂട്ട് ലുക്കിൽ കല്യാണി – സിംഗപ്പൂരിൽ പ്രണവും കല്യാണിയും ഒരുമിച്ചു ഫോട്ടോകൾ വൈറൽ !

pranav and kallyani

പ്രിയദർശൻ്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദർശനെ മലയാളികൾ ഇരുകയും നീട്ടിയാണ് സ്വീകരിച്ചത്. കല്യാണി ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത് ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു. കല്യാണി പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോസുമൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ കല്യാണി അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് കല്യാണിയോട് ഒരു പ്രത്യേകതരം ഇഷ്ടമാണുള്ളത്.

കല്യാണിയും പ്രണവും സുഹൃത്തുക്കളും കൂടി നടത്തിയ സിംഗപ്പൂർ യാത്രയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. താരം ഒരു കുഞ്ഞു ഉടപ്പിട്ടു കൊണ്ട് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കല്യാണിയും പ്രണവും ഒന്നിച്ചുള്ള ചിത്രങ്ങളും കല്യാണി പങ്കുവെച്ചിട്ടുണ്ട്. പ്രണയവും ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ടതോടെ ആണ് ആരാധകർ കൂടുതൽ ശ്രദ്ധിച്ചത്.

വളരെ ക്യൂട്ട് ആണ് കല്യാണി എന്നാണ് ആരാധകരുടെ അഭിപ്രായം. കല്യാണിയും പ്രണവും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. സിംഗപ്പൂരിലെ വിശേഷങ്ങൾ അറിയുവാനാണ് ആരാധകർ ഇപ്പോൾ കൂടുതൽ താല്പര്യം. അതുകൊണ്ടുതന്നെ ഈ ചിത്രത്തിനു താഴെ പലരും വിശേഷങ്ങൾ അറിയാൻ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. കല്യാണിയുടെയും പ്രണവിൻ്റെയും വിവാഹവാർത്ത കേൾക്കാനാണ് ആരാധകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം.

ഇവർ ഒന്നിക്കണം എന്ന പ്രാർത്ഥനയാണ് മലയാളികൾക്ക്. അടുത്തതാരജോഡികൾ ഇവരായിരിക്കും എന്നാണ് ആരാധകരുടെ ആഗ്രഹം. ഹൃദയം എന്ന ചിത്രത്തിൽ ഇവർ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചപ്പോൾ തന്നെ മലയാളികൾക്കെല്ലാം ഇവർ ജീവിതത്തിലും ഒന്നിച്ച് ആയിരിക്കട്ടെ എന്നുള്ള ആഗ്രഹമാണ്.
നടൻ ശ്രീനിവാസൻ്റെ മകൻ വിനീത് ശ്രീനിവാസനായിരുന്നു ഹൃദയം എന്ന ചിത്രത്തിൻ്റെ സംവിധായകൻ. ഈ ചിത്രം വലിയ ഹിറ്റ് ആവുകയും ചെയ്തിരുന്നു.

കല്യാണി അവസാനമായി അഭിനയിച്ച മലയാള ചലച്ചിത്രം തല്ലുമാല എന്ന ചിത്രമാണ്. കല്യാണി അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ കല്യാണിയുടേതായ ക്യൂട്ട്നെസ്സ് കൊണ്ടുവരാൻ കല്യാണി ശ്രമിക്കാറുണ്ട്. കല്യാണി ഒരു മികച്ച ഫാഷൻ ഡിസൈനർ കൂടിയാണ്. കല്യാണി തൻ്റെ കരിയർ ആരംഭിച്ചത് അസിസ്റ്റൻ്റ് പ്രൊഡക്ഷൻ ഡിസൈനർ ആയിട്ടായിരുന്നു. മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ചത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്.

അതിനുശേഷം ബ്രോ ഡാഡി, ഹൃദയം കുഞ്ഞാലിമരക്കാർ, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ അഭിനയിച്ചു. സിംഗപ്പൂരിൽ നിന്നും പ്രണവും ഒന്നിച്ചുള്ള ചിത്രത്തിന് താഴെ പ്രണവിന് ഒരു ജീവിതം കൊടുത്തു കൂടെ നിങ്ങൾ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ തുടങ്ങിയ കമൻ്റുകൾ ഒക്കെയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply