ഒരു പടത്തിനു 100 കോടിയിലധികം പ്രതിഫലം വാങ്ങുന്ന പ്രഭാസ് തന്റെ സ്ഥലം ബാങ്കിൽ പണയം വെച്ച് 21 കോടി വാങ്ങിയത് എന്തിനെന്ന് കണ്ടോ ?

ലോകമെമ്പാടും ആഘോഷിച്ച ഒരു സിനിമയായിരുന്നു രാജമൗലി സംവിധാനം ചെയ്ത “ബാഹുബലി”. തെന്നിന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിച്ച ചിത്രം ആയിരുന്നു “ബാഹുബലി”. “ബാഹുബലി” എന്ന ബ്രഹ്മാണ്ട ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് പ്രഭാസ്. തന്റെ അഭിനയ ജീവിതത്തിലെ അഞ്ചു വർഷങ്ങളാണ് ബാഹുബലിയുടെ രണ്ടു ഭാഗങ്ങൾക്ക് വേണ്ടി പ്രഭാസ് മാറ്റിവെച്ചത്.

ചിത്രത്തിലെ ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. “ബാഹുബലി” എന്ന ബ്രഹ്മാണ്ട ചിത്രത്തിനു വേണ്ടി പ്രഭാസ് നടത്തിയ തയ്യാറെടുപ്പുകളും കഠിനാധ്വാനവും വളരെ വലുതായിരുന്നു. പല വേദികളിലും സംവിധായകൻ രാജമൗലി പ്രഭാസിന്റെ ആത്മസമർപ്പണത്തിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുമുണ്ട്. ബാഹുബലി റിലീസ് ചെയ്യുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് അഭിനയരംഗത്തെത്തിയ താരമാണ് പ്രഭാസ്.

എന്നാൽ ബാഹുബലിയിലൂടെയാണ് ഇന്ന് കാണുന്ന താരപദവി താരം നേടിയെടുത്തത്. ബാഹുബലിയിൽ പ്രഭാസിന്റെ നായികയായ അനുഷ്കയുടെ പേര് ചേർത്ത് ഒരുപാട് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ഈ വാർത്തകളോട് താരങ്ങൾ പ്രതികരിക്കാഞ്ഞത് ആരാധകർക്ക് ഇടയിൽ സംശയം കൂട്ടുകയും ചെയ്തു. പൊതു വേദികളിൽ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ പ്രഭാസ് ബാങ്കിൽ നിന്നും ലോൺ എടുത്ത വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വലിയ വർത്തയാവുന്നത്. സ്വന്തം പേരിലുള്ള വസ്തുക്കൾ ഈട് വെച്ചാണ് പ്രഭാസ് ബാങ്കിൽ നിന്നും ൽ എടുത്തിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേവലം 21 കോടി രൂപ ആണ് പ്രഭാസ് ലോൺ എടുത്തത്. ഒരു സിനിമയ്ക്ക് 100 കോടി മുതൽ 150 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന പ്രഭാസ് എന്തിന് 21 കോടി രൂപ ലോണായി വാങ്ങി എന്ന ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഇത്രയേറെ പ്രതിഫലം വാങ്ങിക്കുകയും സമ്പത്തും ഉള്ള പ്രഭാസ് എന്തിനാണ് ഇത്രയും ചെറിയ തുക ലോൺ എടുക്കുന്നത് എന്ന് ആരാധകർ ചോദിക്കുന്നു. എന്നാൽ പ്രഭാസിന്റെ കഴിഞ്ഞ രണ്ട് സിനിമകൾ പരാജയമായിരുന്നു എന്നും അതിന്റെ നഷ്ടം നികത്താൻ ആണ് ലോൺ എടുക്കുന്നതും എന്നും ഒരു വിഭാഗം ആളുകൾ പറഞ്ഞു. എന്നാൽ വലിയ വലിയ ബിസിനസുകാർ അടക്കം ബാങ്കിൽ നിന്നും ലോൺ എടുക്കുന്നത് പതിവാണ്.

ചെറിയ തുകകൾ കൃത്യമായി തിരിച്ചടിച്ചു കൊണ്ട് അവരുടെ വിശ്വാസ്യത വർധിപ്പിക്കുകയാണ് ലക്ഷ്യം. പിന്നീട് ആവശ്യം വരുമ്പോൾ ബാങ്കിൽ നിന്നും വലിയ തുക കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നു. ഒരു പക്ഷേ പ്രഭാസും ഇത് മനസ്സിൽ കണ്ടു കൊണ്ടായിരിക്കും കേവലം 21 കോടി രൂപ ൽ എടുത്തത് എന്നും ആരാധകർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply