ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സയ്ക്കായി വിദേശത്തേക്ക് പറന്ന് നടൻ പ്രഭാസ്

നടൻ പ്രഭാസിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സയ്ക്കായി താരം വിദേശത്തേക്ക് പോയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. അതുകൊണ്ടു തന്നെ പ്രഭാസ് ആരാധകർക്ക് വളരെയധികം ആകാംക്ഷയും ആശങ്കയും ഉണ്ടാക്കുന്ന റിപ്പോർട്ടുകൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ തെലുങ്കിൽ നിന്നും എത്തിയത്. നടൻ പ്രബാസിന് ഹൈ ടെമ്പറേച്ചർ ആവുകയും സുഖം പ്രാപിക്കാത്തതിനെയും തുടർന്ന് ചികിത്സയ്ക്കായി വിദേശത്തേക്ക് പോവുകയുമായിരുന്നു.

താരത്തിന്റെ നിലവിലുള്ള ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വളരെയധികം ആശങ്കയിലായിരുന്നു താരത്തിന്റെ ആരാധകർ ഒന്നടങ്കം. ആരാധകർ ഒന്നടങ്കം താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ് ഇപ്പോൾ. അദ്ദേഹത്തെ മുൻപ് പരിശോധിച്ചിരുന്ന ഡോക്ടർമാർ പൂർണ വിശ്രമം നിർദ്ദേശിച്ചിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ടായിരുന്നു.

എന്നാൽ പ്രഭാസിന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. വിദഗ്ധ ചികിത്സയ്ക്കു വേണ്ടി വിദേശത്ത് പോയതിനാൽ തന്നെ പ്രഭാസിന്റെ നിലവിലുള്ള പ്രോജക്ടുകൾ ആയ കെയും സലാറും വൈകും എന്നാണ് സൂചന ലഭിച്ചത്. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് നിലവിൽ നിർത്തിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ആദി പുരുഷൻ എന്ന നടന്റെ പുതിയ ചിത്രം ജൂൺ 16ന് തന്നെ റിലീസ് ചെയ്യും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിൽ ശ്രീരാമനായ കഥാപാത്രമാണ് പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത്. ആദിപുരുഷ് എന്ന പ്രഭാസ് ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് സൂപ്പർസ്റ്റാറായ സേഫ് അലിഖാനാണ്. നടൻ സണ്ണി സിങ്ങും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിട്രോ ഫൈൽ, ടി-സീരീസ് എന്നീ ബാനറുകളിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഓം റൗട്ടും കൃഷ്ണ കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം ഒരുക്കിയിരിക്കുന്നത്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

പ്രഭാസ് പ്രധാനമായും തെലുങ്ക് സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു നടനാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളുകൂടിയാണ് പ്രഭാസ്. 2015 മുതൽ ഫോബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി പട്ടികയിൽ മൂന്ന് തവണ തന്റെ വരുമാനവും ജനപ്രീതിയും അടിസ്ഥാനമാക്കി താരം ഇടംപിടിച്ചിട്ടുണ്ട്. ഏഴ് ഫിലിംഫെയർ അവാർഡ് സൗത്ത് നോമിനേഷനുകൾ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് നന്ദി അവാർഡും SIIMA അവാർഡും ലഭിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply