പ്രധാന താരങ്ങളോടൊപ്പം ചേർന്ന് നിന്ന ജയറാമേട്ടന് മാത്രം പൊന്നിയൻ സെൽവനിൽ പ്രതിഫലം കുറയാൻ കാരണം എന്തെന്ന് ആരാധകർ !

മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻസെൽവൻ എന്ന ചിത്രത്തിൽ ഇതിനോടകം തന്നെ സമ്മിശ്രമായ അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വലിയ ബിഗ് ബജറ്റ് ചിത്രമായി തന്നെയാണ് പൊന്നിയൻസെൽവം പുറത്തു വന്നിരിക്കുന്നത്. ഐശ്വര്യ റായ്, തൃഷ, വിക്രം, ജയം രവി തുടങ്ങി വലിയ താരനിരയിൽ ആണ് ചിത്രമൊരുക്കിയിരിക്കുന്നത്. ബാഹുബലിയ്ക്ക് മുകളിൽ പോകുമോ ചിത്രം എന്ന് ആളുകൾ ചോദിച്ചപ്പോൾ എല്ലാം ചിത്രം കണ്ട പ്രേക്ഷകർക്ക് ഒറ്റ മറുപടി പറയാൻ ഉള്ളൂ ഇതൊരു ഇന്ത്യൻ മാസ്റ്റർപീസ് ചിത്രം എന്ന് തന്നെ പറയാം. മണിരത്നം അത് വളരെ മികച്ച രീതിയിൽ തന്നെ എടുത്തിട്ടുണ്ട്. 40 വർഷത്തെ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.

അതുകൊണ്ടു തന്നെ അദ്ദേഹം തന്റെ 100% നൽകി മാത്രമേ ചിത്രമെടുക്കു എന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യത്തെ പാർട്ടിൽ ഏറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ള നടൻ എന്നത് ഇതിനോടകം തന്നെ വാർത്തകൾ വന്നിരുന്നു ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ കാർത്തി ആണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് നടൻ വിക്രമാണ്. വിക്രമിന്റെ പ്രതിഫലത്തുക എന്നത് 12 കോടി രൂപയാണ്. എന്നാൽ ഇത് ഒരു ഔദ്യോഗിക കണക്ക് അല്ല എന്നും അറിയാൻ സാധിക്കുന്നുണ്ട്. വിക്രമിന് പുറകെ തന്നെ ഏറ്റവും വലിയ പ്രതിഫലവുമായി ഐശ്വര്യ റായി ബച്ചനും ഉണ്ട്. 10 കോടി രൂപയാണ് പൊന്നിയൻസെൽവത്തിന് വേണ്ടി ഐശ്വര്യ വാങ്ങിയത്. എട്ടുകോടി രൂപയാണ് ജയൻ രവിയ്ക്ക് പൊന്നിയൻ സെൽവനായി നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ അടുത്ത പ്രതിഫലം കാർത്തി ആണ്. കാർത്തി വാങ്ങിയത് അഞ്ചുകോടി രൂപയാണ് എന്നും അറിയാൻ സാധിക്കുന്നുണ്ട്. പ്രകാശ് രാജിന് ഒന്നര കോടി രൂപയും, തൃഷയ്ക്ക് രണ്ടര കോടി രൂപയുമാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയ്ക്ക് ഒന്നരക്കോടി രൂപയാണ് ചിത്രത്തിൽ പ്രതിഫലം ലഭിക്കുന്നത്. ചിത്രത്തിൽ ഏറ്റവും കുറവ് പ്രതിഫലം ലഭിച്ചിരിക്കുന്നത് നടൻ ജയറാമിന് ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

ജയറാമിന് ലഭിച്ച പ്രതിഫലം ഒരു കോടി രൂപയാണ്. അതേസമയം ഏറ്റവും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് ചിത്രത്തിൽ ജയറാം അവതരിപ്പിച്ചതും. അങ്ങനെ നോക്കുമ്പോൾ ഈ പ്രതിഫലം വളരെ കുറവാണ് എന്ന രീതിയിലുള്ള ചില പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നു വരുന്നുണ്ട്. ജയറാമിനൊപ്പം തന്നെ പ്രതിഫലം വാങ്ങിയ താരമാണ് കുറുപ്പ് സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ ശോഭിത. നടിയുടെ പ്രതിഫലവും ഒരുകോടി രൂപയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply