9 വിലപ്പെട്ട ജീവനുകൾ നഷ്ട്ടമായിട്ടും ഡ്രൈവർ ജോമോനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണോ പോലീസ് എന്ന് ആക്ഷേപം ! ഒരൊറ്റ ആളുടെ അശ്രദ്ധയെന്നു ജനം – എന്നിട്ടും ജാമ്യം ഉള്ള വകുപ്പുകൾ എന്ത് അടിസ്ഥാനത്തിൽ

ഇന്നലെ പുലരി വിരിഞ്ഞത് വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയും ആയി ആയിരുന്നു. വിനോദയാത്രയ്ക്ക് സന്തോഷത്തോടെ പോയ കുട്ടികളുടെ ചേതനയറ്റ ശരീരമായിരുന്നു എല്ലാവർക്കും ഇന്നലെ രാവിലെ കണി ആയത്. വളരെ വേദന നിറഞ്ഞ ഈ വാർത്തയ്ക്ക് പിന്നാലെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നാണ് ഒരു പ്രസ്താവന കൂടി ഉയർന്നു വന്നു. ഡ്രൈവർ ഒളിവിൽ പോവുകയും വൈകുന്നേരത്തോടെ പോലീസിന് ഡ്രൈവർ ജോമോൻ കീഴടങ്ങുകയും ചെയ്തു. ജോമോൻ പറഞ്ഞത് തന്റെ ഭാഗത്തു നിന്ന് ഉണ്ടായ പ്രശ്നങ്ങളല്ല ഇങ്ങനെയൊരു സംഭവം നടന്നത് എന്നും, കെഎസ്ആർടിസി ബസ് പെട്ടന്ന് നിർത്തുകയായിരുന്നു എന്നുമാണ്.

ഇതാണ് പ്രശ്നത്തിന് കാരണമെന്നും അല്ലാതെ താൻ ഉറങ്ങിപ്പോയതോ തന്റെ അശ്രദ്ധയോ അല്ല പ്രശ്നം എന്നുമാണ്. എന്നാൽ പോലീസ് ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിരിക്കുന്നത്. പോലീസ് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് ഡ്രൈവറായ ജോമോന് എതിരെ കേസ് എടുത്തതിന് പിന്നിലുള്ള ഉദ്ദേശ്യം എന്താണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചോദിച്ചു കൊണ്ടിരിക്കുന്നത്. വീണ്ടും ടൂറിസ്റ്റ് ബസുകാർക്ക് വലിയൊരു സൗകര്യം നൽകുന്നത് പോലെയുള്ള ഒരു നിയമം തന്നെയാണ് ഇതെന്നും ആളുകൾ പറയുന്നുണ്ട്. ഇത് ശരിക്കും ഇത്തരം ആളുകളെ ഭയത്തിൽ നിന്നും മാറ്റി നിർത്തുകയാണ് ചെയ്യുന്നത്. ഒരാൾക്കെങ്കിലും ശിക്ഷ ലഭിക്കുകയാണെങ്കിൽ വീണ്ടും ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ ജീവനും കൊണ്ടുള്ള ഈ പരക്കം പാച്ചിൽ അവസാനിപ്പിക്കു. എന്നാൽ പോലീസ് ഇതിനെയും വളരെ ലാഘവത്തോടെയാണ് എടുത്തിരിക്കുന്നത് എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.

പോലീസിനെതിരെ ഉള്ള വലിയൊരു ആക്ഷേപം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നത്. വീണ്ടും ടൂറിസ്റ്റ് ബസ് മുതലാളിമാരെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയ മുഴുവൻ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഈ നാട്ടിൽ കുഞ്ഞുങ്ങളുടെ ജീവനു യാതൊരു വിലയും നൽകുന്നില്ലെന്നും ഇവരുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുവാൻ ഉള്ള യാതൊരു നിയമങ്ങളും എന്താണ് കൊണ്ടുവരാത്തത് എന്നുമാണ്.

രാത്രിയാത്ര അവസാനിപ്പിച്ചു കൊണ്ടുള്ള പുതിയ ഒരു നിയമനം വന്നിരുന്നു എങ്കിൽ പോലും ഒരു ടൂറിസ്റ്റ് ബസ് തിരഞ്ഞെടുക്കുമ്പോൾ പലക്കാര്യത്തെക്കുറിച്ച് കൂടുതലായി സ്കൂൾ അധികൃതർ കൂടി മനസ്സിലാക്കുകയാണ് വേണ്ടത്. ഇല്ലയെങ്കിൽ അത്തരം സ്കൂളുകൾക്ക് എതിരെ നടപടി എടുക്കണം എന്നാണ് ഇപ്പോൾ കൂടുതലായി ഉയർന്നു വരുന്ന അഭിപ്രായം. കുഞ്ഞുങ്ങളുടെ ജീവൻ വെച്ചുകൊണ്ട് ഒരു പരീക്ഷണം ഇനി ഈ നാട്ടിൽ നടക്കാൻ പാടില്ല. ഒന്നോ രണ്ടോ ജീവനുകൾ അല്ല പൊലിഞ്ഞത് ഇതോടെ ഈ കാര്യത്തിൽ ഒരു അവസാനം ആവണം എന്നാണ് ആളുകൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply