പിടിച്ചെടുത്ത 180 മില്ലിയുടെ 60 മദ്യക്കുപ്പികൾ എലികൾ കുടിച്ചു തീർത്തെന്ന് കോടതിയിൽ പോലീസ് !

രസകരമായ പല വാർത്തകളും സോഷ്യൽ മീഡിയയിലൂടെ നമ്മൾ അറിയാറുണ്ട് അത്തരത്തിൽ ഭോപ്പാലിൽ നിന്നും ഇപ്പോൾ വരുന്നത് വളരെ രസകരമായ ഒരു വാർത്തയാണ്. ഇവിടെ പോലീസുകാരെ വരെ വിറപ്പിച്ച വില്ലനായി മാറിയിരിക്കുന്നത് ഒരു എലികളാണ്. ഒരുപറ്റം എലികൾ ചേർന്നാണ് മധ്യപ്രദേശിൽ ഇപ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഭോപ്പാലിൽ തൊണ്ടിമുതലായ മദ്യം എലി നശിപ്പിച്ചതായി ആണ് പോലീസ് അവകാശപ്പെടുന്നത് മധ്യപ്രദേശിലെ കൊടുവാലി പോലീസ് ആണ് തൊണ്ടിമുതൽ നശിപ്പിക്കപ്പെട്ടു എന്ന് പറയുന്നത്

180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടു എന്നാണ് ഇവരുടെ റിപ്പോർട്ട് അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത് സ്റ്റേഷനിലെ മറ്റൊരു തൊണ്ടിമുതലും എലികൾ തൊട്ടിട്ടില്ല എന്ന് അവിടെയുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ ഈ റിപ്പോർട്ടിൽ എന്തെങ്കിലും വാസ്തവ വിരുദ്ധതയുണ്ടോ എന്ന സംശയവും ആളുകൾക്ക് തോന്നുന്നുണ്ട് പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ചു നശിപ്പിച്ചു എന്നാണ് പോലീസ് അവകാശപ്പെടുന്നത് ഇതുമൂലം തൊണ്ടിമുതലായ മദ്യം ഒഴുകി നശിച്ചു എന്നും ഇവർ പറയുന്നു

സംഭവത്തിൽ എലിക്കെണി വെച്ച് ഒരു എലിയെ പിടികൂടിയതായും പോലീസ് വിശദമാക്കുന്നുണ്ട് ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവമല്ല ഇത് എന്നും പോലീസ് സ്റ്റേഷൻ ഏറെ കാലപ്പഴക്കമുള്ള ഒന്നാണെന്നും തൊണ്ടിമുതലുകൾ അടക്കമുള്ളവ സൂക്ഷിക്കുന്ന വേർ ഹൗസിൽ എലികളുടെ ശല്യം രൂക്ഷമാണ് എന്നും ഒക്കെയാണ് പോലീസുകാർ വിശദമാക്കുന്നത് വിവിധ കേസുകളിലെ പല തൊണ്ടിമുതലുകളും ഇത്തരത്തിൽ നശിക്കപ്പെട്ടിട്ടുമുണ്ട് കഞ്ചാവ് കേസുകൾ നേരത്തെ സൂക്ഷിച്ചിരുന്നത് ചാക്കുകളിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ എലിയെ ഭയന്ന് അവ ലോഹം കൊണ്ടുള്ള പെട്ടികൾക്കുള്ളിൽ ആണ് സൂക്ഷിക്കുന്നത്. എലി ഭയന്ന് സുപ്രധാനമായ ചില രേഖകൾ പോലും സൂക്ഷിക്കാൻ സാഹചര്യമാണെന്നാണ് പോലീസുകാർ കോടതിയിൽ നൽകി റിപ്പോർട്ട് വിശദമാക്കുന്നത്

ഇത്തരമൊരു പോലീസ് സ്റ്റേഷനിൽ എങ്ങനെയാണ് തൊണ്ടിമുതൽ ഒക്കെ വിശ്വസിച്ച് വയ്ക്കാൻ സാധിക്കുന്നത് എന്നാണ് വാർത്ത കേട്ട് സോഷ്യൽ മീഡിയ മുഴുവൻ ചോദിക്കുന്നത് എത്രയും പെട്ടെന്ന് ഈ ഒരു പോലീസ് സ്റ്റേഷന് സുരക്ഷ നടപടികൾ നൽകണമെന്നും പോലീസ് സ്റ്റേഷൻ കാല പഴക്കത്തിനും എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാവണം എന്നുമൊക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത് നിരവധി ആളുകളാണ് രസകരമായ രീതിയിൽ ഈ വാർത്ത ഏറ്റെടുക്കുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply