ഹരിപ്പാട് മാർജിൻ ഫ്രീയിൽ നിന്നും ചേച്ചിമാർ അടിച്ചെടുത്തത് എത്ര ലക്ഷം രൂപ എന്നു കണ്ടോ ! ജീവനക്കാരി ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികളെ അറസ്റ്റ് ചെയ്ത വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഈ ഞെട്ടിക്കുന്ന വാർത്ത ജനങ്ങളിൽ ചർച്ചയാവുകയും ചെയ്തു. ഹരിപ്പാട് മയൂര മാർജിൻ ഫ്രീ മാർക്കറ്റിലെ ജീവനക്കാരികൾക്കൊപ്പം 3 സ്ത്രീകളാണ് അറസ്റ്റിൽ ആയത്. വെട്ടുവേനീ തിരുവാതിരയിൽ പ്രഭ എന്ന 36 വയസ്സുകാരിയും ഇവരുടെ ബന്ധുവായ വെട്ടുവേനീ നെടിയത്ത് വടക്കേതിൽ വിദ്യ എന്ന 32 വയസ്സുകാരിയും അതുപോലെ തന്നെ കടയിലെ തന്നെ ജീവനക്കാരിയായ പള്ളിപ്പാട് സുജിത എന്ന 26 കാരിയെയും ആണ് മാർജിൻ ഫ്രീയിൽ തട്ടിപ്പ് നടത്തിയതിനെതിരെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിദ്യ മാർജിൻ ഫ്രീയിൽ പാതിവായി വരികയും അവിടെ നിന്ന് സാധനങ്ങൾ വാങ്ങുകയും ചെയ്യാറുണ്ട്. എന്നാൽ അവിടെ ക്യാഷ് കൗണ്ടറിലെ ജോലിക്കാരിയായ പ്രഭ കമ്പ്യൂട്ടറിൽ വെറുതെ ബില്ല് ടൈപ്പ് ചെയ്യുകയും ആ ബില്ല് സേവ് ചെയ്യുന്നതിന് മുൻപേ തന്നെ ഡിലീറ്റ് ആക്കുകയും ചെയ്യാറാണ് പതിവ്. വിദ്യ പൈസ കൊടുത്തു എന്ന രീതിയിൽ കാണിച്ചുകൊണ്ട് പോവുകയും ചെയ്യാറാണ് പതിവ്. ഈയൊരു രീതിയിലാണ് ഇവർ മാർജിൻ ഫ്രീയിൽ പണ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ഈയൊരു പരിപാടി ഇവർ അങ്ങോട്ട് സ്ഥിരമാക്കുകയും ചെയ്തു. എന്നാൽ ഈയിടെ ഇവർ സാധനം വാങ്ങിയതിൻ്റെ ബില്ല് മാർജിൻ ഫ്രീയിലെ മറ്റൊരു ജോലിക്കാരി പരിശോധിച്ചപ്പോൾ കമ്പ്യൂട്ടറിൽ കാണാനും കഴിഞ്ഞില്ല. കമ്പ്യൂട്ടറിൽ കാണാൻ കഴിയാത്തതിൽ സംശയം തോന്നിയ അവിടുത്തെ ജോലിക്കാർ പരിശോധിച്ചപ്പോഴാണ് വലിയ തട്ടിപ്പ് മനസ്സിലായത്. ചെറിയ തുകയൊന്നും അല്ല ഇവർ ഏകദേശം 8 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഈ ഒരു രീതിയിൽ എടുത്തു പോയത് എന്നാണ് കണക്കുകളിലൂടെ മനസ്സിലായത്.

ഈ തട്ടിപ്പിൽ പ്രതിയായ പ്രഭ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പണ തട്ടിപ്പുമായി അറസ്റ്റ് ചെയ്ത പ്രതികളെയെല്ലാം തന്നെ കോടതിയിൽ ഹാജരാക്കുകയും പിന്നീട് അവരെ റിമാൻഡ് ചെയ്യുകയും ചെയ്തു. ജോലിചെയ്യുന്ന സ്ഥാപനത്തിനോട് എത്രത്തോളം ആത്മാർത്ഥതയാണ് ഈ ജോലിക്കാർ കാഴ്ചവച്ചത് എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ഈ ഒരു പരിപാടി ഇവർ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.

ആരും തന്നെ ഇതൊന്നും ശ്രദ്ധിച്ചതുമില്ല. അതുകൊണ്ടുതന്നെയാണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പ് ഇവർ നടത്തുകയും ചെയ്തത്. എന്നാൽ ഒരു ദിവസം ഒരു ജോലിക്കാരി സംശയം തോന്നി നോക്കിയപ്പോഴാണ് ഇവരുടെ തട്ടിപ്പൊക്കെ വെളിയിൽ ആയത്. പലനാൾ കള്ളൻ ഒരുനാൾ പിടിയിലുമായി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply