തൃശൂരിൽ തനിച്ച് നടന്നുപോകുന്ന സ്ത്രീകൾക്ക് പിന്നാലെ ബൈക്കുമായി പോയി ശരീരഭാഗങ്ങൾ പിടിക്കുന്ന 23 കാരൻ പിടിയിൽ

തനിച്ച് നടന്നുപോകുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്നുകൊണ്ട് ശരീരഭാഗങ്ങളിൽ കയറി പിടിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ ചേർപ്പിൽ ആണ് ഈ സംഭവം നടന്നത്. തനിച്ച് നടന്നുപോകുന്ന യുവതികളുടെ ശരീരത്തിൽ കയറിപ്പിടിച്ചതിനാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുപത്തിമൂന്നുകാരനായ ഷാരോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സൈക്കോ ഷാരോൺ എന്ന് അറിയപ്പെടുന്ന ഇരിങ്ങാലക്കുട പ്രമാണം സ്വദേശിയാണ് ഇയാൾ.

ഷാരോൺ തനിച്ച് നടന്നു പോകുന്ന പെൺകുട്ടികളെ തൻ്റെ ബൈക്കിൽ ഫോളോ ചെയ്തു പോയി കൊണ്ട് ആരും ഇല്ലാത്ത സ്ഥലത്ത് എത്തുമ്പോൾ അവർക്ക് ചുറ്റും വട്ടം വെച്ചുകൊണ്ട് ബൈക്ക് നിർത്തി തടഞ്ഞതിനുശേഷം ശരീരഭാഗങ്ങളിൽ കയറിപ്പിടിക്കുകയാണ് ചെയ്യാറ്. വഴിയാത്രക്കാരായ നിരവധി സ്ത്രീകളെ ഇത്തരത്തിൽ ഷാരോൺ ഉപദ്രവിച്ചിട്ടുണ്ട്. ഷാരോൺ തൻ്റെ മുഖം തിരിച്ചറിയാത്ത തരത്തിലാണ് ഇത്തരത്തിൽ സ്ത്രീകളെ ഉപദ്രവിക്കുന്നത്.

ഒരുപാട് സ്ത്രീകൾ തങ്ങൾക്ക് അനുഭവപ്പെട്ട ഈ ഒരു കാര്യം പോലീസിൽ പരാതി നൽകിയതോടെ ആയിരുന്നു അന്വേഷണം നടത്തിയത്. പോലീസുകാരുടെ അന്വേഷണത്തിൻ്റെ ഭാഗമായാണ് ഷാരോണിനെ പിടികൂടിയത്. പോലീസ് അറസ്റ്റ് ചെയ്ത ഷാരോണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ പൊതുജനങ്ങളെ സഹായിക്കേണ്ട പോലീസിൻ്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടുണ്ട്.

അരീക്കൽ വെള്ളച്ചാട്ടം കാണുവാൻ വേണ്ടി വന്ന യുവതികളോട് പോലീസുകാർ വളരെ മോശമായി പെരുമാറി. അത്തരത്തിൽ മോശമായി പെരുമാറിയ പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവരെയാണ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിൻ്റെ പേരിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്.ബൈജുവിനെ സസ്പെൻഡ് ചെയ്യാൻ കാരണം മദ്യപിച്ചുകൊണ്ട് ബഹളമുണ്ടാക്കിയതിനാണ്.

ജോലി സമയത്ത് മദ്യപിച്ചുകൊണ്ട് ബഹളമുണ്ടാക്കിയ രണ്ടുപേർക്കെതിരെയും അന്വേഷണം നടത്തുന്നുണ്ട്. നാട്ടുകാർ പ്രതികളെ തടഞ്ഞു വെച്ചതിനുശേഷം ആയിരുന്നു പ്രതികളെ രാമമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ പിടിച്ച ഉടനെ തന്നെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുകയും ചെയ്തു. എറണാകുളത്തെ രണ്ട് യുവതികൾ കുളിക്കുന്ന സമയത്ത് അതിനടുത്തുണ്ടായിരുന്ന പരീത് യുവതികളുടെ പിറകിലൂടെ ചെന്ന് അവരുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു.

ഇതിനെതിരെ ആയിരുന്നു യുവതികൾ പോലീസുകാർക്കെതിരെ പരാതി നൽകിയത്. പോലീസുകാർ യുവതികളെ കയറിപ്പിടിച്ചു ഉടനെ അവർ ബഹളം വയ്ക്കുകയും ചെയ്തു. യുവതികളുടെ ബഹളം കേട്ട് വന്ന നാട്ടുകാരെ പോലീസുകാർ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടായിരുന്നു രാമമംഗലം പോലീസ് അവിടെയെത്തുകയും ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിനുശേഷം ആയിരുന്നു രണ്ടുപേരും പോലീസിൽ ആണെന്ന് സമ്മതിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരും മൂവാറ്റുപുഴ സ്റ്റേഷനിലെ കോൺസ്റ്റബിൾ മാരാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply