പ്രശസ്ത കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു !

beeyar prasad no more

പ്രശസ്ത കവിയും ഗാനരചയിതാവും ആയ ബീയാർ പ്രസാദ് അന്തരിച്ചു. 62 വയസ്സായിരുന്നു പ്രായം. 25ഓളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട് അദ്ദേഹം. “ജലോത്സവം”, “ഞാൻ സൽപ്പേര് രാമൻകുട്ടി”, “വെട്ടം”, “കിളിച്ചുണ്ടൻ മാമ്പഴം” തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ് ബീയാർ പ്രസാദ്. ഏറെ നാളായി സുഖമില്ലാതെ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ജനപ്രിയ ടിവി ചാനൽ അവതാരകനായിരുന്നു ബീയാർ പ്രസാദ്.

എന്നെന്നും മലയാളികൾ മനസ്സിൽ ഓർക്കുന്ന നിരവധി ഗാനങ്ങൾക്കാണ് അദ്ദേഹം ഗാന രചന നിർവഹിച്ചിട്ടുള്ളത്. കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിൽ ജനിച്ച ബീയാർ പ്രസാദ്, മലയാളത്തിൽ ബി എ സാഹിത്യം പൂർത്തിയാക്കിയ ബഹുമുഖ പ്രതിഭയാണ്. 1993ൽ അദ്ദേഹം തിരക്കഥ ഒരുക്കിയ “ജോണി” എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പ്രിയദർശൻ സംവിധാനം ചെയ്‌ത്‌ വിദ്യാ സാഗർ ഈണം നൽകിയ “കിളിച്ചുണ്ടൻ മാമ്പഴം” എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് 2003ൽ അദ്ദേഹം മലയാള സിനിമയിൽ ഗാനരചയിതാവ് എന്ന നിലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ “ഒന്നാം കിളി രണ്ടാം കിളി”എന്നു തുടങ്ങുന്ന ഗാനവും “കസവിന്റെ തട്ടമിട്ട്” എന്ന ഗാനവും എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത “ജലോത്സവ”ത്തിലെ “കേരനിരകളാടുന്നു” എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്ന ഗാനങ്ങളിൽ ഒന്നാണ്.

സിനിമകൾക്കു പുറമെ നിരവധി ആൽബങ്ങൾക്കും ഗാനരചന നിർവചിട്ടുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമ ലോകത്തിനെ നടുക്കിയിരിക്കുകയാണ്. നാടകകൃത്ത്, പ്രസംഗകൻ, ടിവി അവതാരകൻ എന്നീ നിലകളും തിളങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ വേർപാട് ഏറെ ഞെട്ടലിലോടെ ആണ് മലയാളക്കര ഏറ്റെടുത്തിരിക്കുന്നത്. 15 വർഷത്തോളം ചാനൽ അവതാരകനായി പ്രവർത്തിച്ച അദ്ദേഹം, “ചന്ദ്രോത്സവം” എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു മകനും മകളും ആണ് അദ്ദേഹത്തിനുള്ളത്. ഭാര്യ സനിത പ്രസാദ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply