കളിക്കാനാണെന്നു പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നും സ്കൂൾ ഗ്രൗണ്ടിലേക്ക് പോയി – ഏറെ വൈകിയിട്ടും മകനെ കാണാതായപ്പോൾ മകനെ അന്വേഷിച്ചുപോയ അച്ഛൻ കണ്ടത് നെഞ്ചുപൊട്ടുന്ന കാഴ്ച!

kunadamkuzhi school student death case

കാസർകോട് ജില്ലയിലെ സ്കൂൾ വിദ്യാർഥിയെ സ്കൂളിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കണ്ടംകുഴി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പ്ലസ്ടു വിദ്യാർഥിയായ അഭിനവിനെയാണ് സ്കൂളിന് സമീപത്തെ ഗ്രൗണ്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദിൻ്റെയും ശാലിനിയുടെയും മകനാണ് അഭിനവ്. വീട്ടിൽ നിന്നും സ്കൂളിലെ ഗ്രൗണ്ടിലേക്ക് പോകുകയാണെന്നു പറഞ്ഞായിരുന്നു അഭിനവ് പോയത്. എന്നാൽ

സന്ധ്യ കഴിഞ്ഞിട്ടും അഭിനവിനെ കാണാതായപ്പോൾ അച്ഛനായ വിനോദ് അന്വേഷിച്ചു പോവുകയായിരുന്നു. അഭിനവിന് 17 വയസ്സാണുള്ളത്. സ്കൂളിൽ വെച്ച് പ്ലസ്ടു സെൻ്റ് ഓഫ് പരിപാടിയിൽ ഒക്കെ വളരെ സന്തോഷത്തോടുകൂടി ആയിരുന്നു അഭിനവ് ഉണ്ടായിരുന്നത്. പ്ലസ്ടു പരീക്ഷ തുടങ്ങാൻ ഇരിക്കുന്നതേയുള്ളു. അതിനിടയിലാണ് ഇത്തരത്തിലുള്ള ഒരു വാർത്തയുണ്ടായത്. വീട്ടിൽ നിന്നും കളിക്കാൻ ആണെന്ന് പറഞ്ഞു പോയ അഭിനവ് ഗ്രൗണ്ടിലെത്തിയെങ്കിലും അവിടെ ഉള്ളവരുടെ കൂടെ കളിക്കാതെ ഗ്രൗണ്ടിൽ തന്നെ ഇരിക്കുകയായിരുന്നു.

അന്ന് സാധാരണ ഗ്രൗണ്ടിൽ നിന്നും പോകുന്നതിലും നേരത്തെ തന്നെ അഭിനവ് അവിടെ നിന്നും പോയിരുന്നു. പരീക്ഷ തുടങ്ങാൻ ആയതുകൊണ്ട് തന്നെ കളിക്കാൻ പോയ മകനെ ലേറ്റ് ആയിട്ടും കാണാതിരുന്നപ്പോഴാണ് അച്ഛൻ തിരഞ്ഞു പോയത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകുന്ന വഴിയിലെ ഒരു മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു അഭിനവിനെ അച്ഛൻ കണ്ടത് എന്ന് അഭിനവ് പഠിക്കുന്ന കണ്ടംകുഴി സ്കൂളിലെ അധ്യാപകർ പറഞ്ഞു.

മാർച്ച് ഏഴിന് അഭിനവ് സ്കൂൾ വിട്ട് കഴിഞ്ഞ് വീട്ടിൽ വന്ന് വൈകീട്ടാണ് കളിക്കാൻ എന്ന് പറഞ്ഞ് ഗ്രൗണ്ടിലേക്ക് പോയത്. അഭിനവിൻ്റെ മരണവുമായി ബന്ധപ്പെട്ടു കൊണ്ട് ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയിരുന്നു. അഭിനവിന് ഒരു സഹോദരിയാണ് ഉള്ളത്. ഇപ്പോൾ സ്ഥിരമായി കേൾക്കുന്ന വാർത്തയാണ് വിദ്യാർത്ഥികൾ ചെയ്യുന്നത്.

പുതിയ തലമുറയിലെ കുട്ടികൾക്കൊന്നും എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതു പരിഹരിക്കാനുള്ള മനക്കട്ടി ഇല്ല. പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള മനസ്സില്ലാത്തതാണ് ഇത്തരം ആത്മഹത്യയിലേക്ക് പലരെയും വഴിതെളിക്കുന്നത്. വിദ്യാർത്ഥികളെ ബോധവൽക്കരിക്കുവാൻ വേണ്ടിയുള്ള ക്ലാസുകൾ സ്കൂളിൽ നിന്നും അതുപോലെ തന്നെ സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണം. പല കുട്ടികളും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗമായി തിരഞ്ഞെടുക്കുന്നത്.

അഭിനവിൻ്റെ മരണത്തിൽ വീട്ടുകാരും ബന്ധുക്കളും അധ്യാപകരും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ വിഷമത്തിലാണ്. രാത്രി എട്ടുമണിയോടെ ആയിരുന്നു അഭിനവിൻ്റെ മൃതദേഹം കണ്ടെടുത്തത്. ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply