രണ്ടു ലക്ഷം രൂപയുടെ അണ്ടിയിൽ പിണറായി വിജയൻ ! ഒരുക്കിയത് ആരെന്നു കണ്ടോ

രണ്ടു ലക്ഷം രൂപയുടെ അണ്ടിയിൽ പിണറായി വിജയൻ ! ഒരുക്കിയത് ആരെന്നു കണ്ടോ

നവകേരള സദസ് കേരളത്തിന്റെ 140 നിയമസഭ നിയോജനമണ്ഡലങ്ങളും കീഴടക്കി മുന്നേറുമ്പോൾ നാട്ടിൽ പലയിടങ്ങളിലും പ്രതിപക്ഷത്തിന്റെ കരിങ്കൊടിയും പ്രതിഷേധവും നിറഞ്ഞു നിൽക്കവേ മുഖം മിനുക്കുവാൻ വേണ്ടി ആണ് ഇപ്പോൾ പലസ്ഥലങ്ങളിലും പല തരം കാട്ടിക്കൂട്ടലുകൾ നടക്കുന്നത് എന്നാണ് പറഞ്ഞു കേൾക്കുന്നത്.

ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന ഒരു സർക്കാർ ചെയ്യണ്ടത് പാവങ്ങളുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് തന്നെയാണ്. ഒരു ഇടത് സർക്കാർ കൂടെ ആകുമ്പോൾ ജനങ്ങൾക്ക് കൂടുതൽ പ്രതീക്ഷ കാണും. എന്നാൽ സംഭവിക്കുന്നത് ആർഭാടത്തിന്റെയും അഹങ്കാരത്തിന്റെയും അഹംഭാവത്തിന്റെയും അക്രമത്തിന്റെയും ഭരണവും പ്രതികരണങ്ങളുമാണ്.

നവ കേരള ജില്ലകളിലായി ഇതിനിടയിൽ മുഖ്യമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച് ഉള്ള വലിയ ആഘോഷങ്ങളാണ് പല ജില്ലകളിലും നടക്കുന്നത്. അത്തരത്തിൽ കൊല്ലത്ത് നവകേരള സദസ്സിന് മുന്നോടിയായി കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്തിരിക്കുകയാണ് ഒരു കലാകാരൻ. ഇതിനു മുൻപ് മത്സ്യത്തിൽ മുഖ്യമന്ത്രിയുടെ രൂപം തീർത്ത അതേ കലാകാരൻ തന്നെയാണ് ഇത്തരത്തിൽ കശുവണ്ടി ഉപയോഗിച്ചും മുഖ്യമന്ത്രിയുടെ രൂപം തീർത്തിരിക്കുന്നത്.

ഡാവിഞ്ചി സുരേഷ് എന്ന വ്യക്തിയാണ് 30 അടി വിസ്തീർണത്തിൽ നവകേരള സദസിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ കശുവണ്ടിയിൽ തീർത്ത മുഖം തീർത്തിരിക്കുന്നത്. 2 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി ഉപയോഗിച്ചാണ് കൊല്ലം ബീച്ചിൽ ഈ കലാരൂപം സൃഷ്ടിച്ചത്. വിവിധ വിഭാഗത്തിലുള്ള പരിപ്പുകൾ വേർതിരിച്ചാണ് ഈ കലാസൃഷ്ടിക്ക് പലതരത്തിലുള്ള നിറങ്ങൾ നൽകിയിരിക്കുന്നത്. പ്രകൃതി സൗഹൃദമായ ഒരു നിർമിതി എന്ന നിലയിൽ കൂടിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. കശുവണ്ടി വികസന കോർപ്പറേഷൻ, കേരള ക്യാഷ്യു ബോർഡ് കെ എസ് ഡബ്ലിയു ആർ ആൻഡ് ഡബ്ലിയു എഫ് ബി, കെ എസ് സി എസിസി എന്നിവയുടെ സംയുക്തമായാണ് ഈ കലാരൂപം സംഘടിച്ചിരിക്കുന്നത്..

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply