ബ്രസീലിനെ കണ്ണീരിലാഴ്ത്തികൊണ്ടു പെലെ മടങ്ങി – നഷ്ട്ടം ബ്രസീലിനു മാത്രമല്ല ലോകത്തിനെന്നു ഫുട്ബോൾ സമൂഹം

ബ്രസീൽ എന്നാൽ പെലെ എന്ന് ഉറപ്പിച്ചു പറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു. മൂന്നു ലോകകപ്പ് ബ്രസീലിനു ചാർത്തി കൊടുത്ത മനോഹരമായ ആ കാല്പന്തുകളിക്കാരൻ ലോകത്തിനു തന്നെ അത്ഭുതം ആയിരുന്നു. 82 ആം വയസ്സിൽ ക്യാൻസറിന് അടിയറവ് പറഞ്ഞു ഫുട്ബോൾ രാജാവ് യാത്രയാകുമ്പോൾ ലോകം മൊത്തം പെലെയുടെ അവസാന യാത്രയിൽ പ്രാർത്ഥനകൾ നേരും എന്നതിൽ തർക്കമില്ല. ഫിഫ 2022 ലോകകപ്പിൽ അർജന്റീന മുത്തമിടുമ്പോൾ പെലെ രോഗശയ്യയിൽ ആയിരുന്നു.

മരുന്നുകൾ പലതും ശരീരം സ്വീകരിക്കാതെ വരികയും കീമോയും ശരീരത്തെ തിരികെ കൊണ്ടുവരാൻ സാധിക്കാതെ ആയതോടെ ഒടുവിലെ യാത്രയ്ക്ക് പെലെ ഒരുങ്ങിയിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. ബ്രസീലിനു ഓർക്കാൻ എന്നെന്നും ലോകത്തോട് വിളിച്ചു പറയാൻ പാകത്തിന് റെക്കോർഡുകൾ അദ്ദേഹം തന്റെ കാലുകളാൽ ചാർത്തി നല്കിയിട്ടുണ്ടെന്നതിൽ ആർക്കും സംശയം ഇല്ല.

ലോകകപ്പിൽ തിളങ്ങുകയായിരുന്നില്ല കപ്പിലേക്ക് തന്റെ ടീമിനെ എത്തിക്കുക എന്നത് തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ അഴക്. ബ്രസീൽ ടീമിന് വേണ്ടി ഏറ്റവും ഗോളുകൾ നേടിയ കളിക്കാരൻ ആയിരുന്നു അദ്ദേഹം. വെറും 92 മത്സരങ്ങളിൽ 77 തീ പാറുന്ന ഗോളുകൾ സ്വന്തം രാജ്യത്തിന് വേണ്ടി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

16 വയസ്സ് മുതൽ ദേശിയ ടീമിന് വേണ്ടി കളിച്ചു തുടങ്ങിയ അദ്ദേഹത്തെ ഫിഫ ആദരിച്ചത് നൂറ്റാണ്ടിന്റെ താരമായാണ്, അതിനു ഒരു കാരണം ലോകത്ത് ഒരേ ഒരു കളിക്കാരൻ മാത്രമേ മൂന്ന് തവണ വിജയിച്ചു വേൾഡ് കപ്പിൽ മുത്തമിട്ടു എന്നത് തന്നെ. വേൾഡ് കപ്പിൽ 10 അസിസ്റ്റുകൾ അടക്കം 14 കളികളിൽ അദ്ദേഹം 12 ഗോളുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ലോകം ഒന്നടങ്ങൾ സങ്കടകടലിൽ തനിച്ചാക്കി പെലെ യാത്രയാവുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply