പേളി വീണ്ടും ഗർഭിണി..! തുറന്നു പറഞ്ഞു ശ്രീനിഷും പേളിയും

നടി, അവതാരിക എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്കിടയിൽ സുപരിചിതമായ താരമാണ് പേളി മാണി. വലിയൊരു ആരാധകനിരയെ തന്നെയാണ് പേളി സ്വന്തമാക്കിയത്. പേളിയുടെ ഓരോ വാർത്തകളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയും ചെയ്യാറുണ്ട്. പേളിയെ കുറിച്ചുള്ള പുതിയൊരു വാർത്തയാണ് പുറത്തു വരുന്നത്. കഴിഞ്ഞ കുറിച്ച് അധികം നാളുകളായി പ്രേക്ഷകർ പേളിയോട് ചോദിച്ച ഒരു സംശയം ആയിരുന്നു പേളി ഗർഭിണിയാണോ എന്നത്. കഴിഞ്ഞ ഒരു വീഡിയോയിൽ പേളി എത്തിയപ്പോൾ ആയിരുന്നു. പ്രേക്ഷകരീ സംശയം ഉന്നയിച്ചത് പേളിയുടെ ശരീരപ്രകൃതിയും മുഖത്തെ വ്യത്യാസങ്ങളും ഒക്കെ കണ്ടിട്ട് ആണ്.

പേളി ഗർഭിണിയാണ് എന്ന് തോന്നുന്നു എന്നും ഗർഭാവസ്ഥയിൽ ആണോ താരം എന്നുമായിരുന്നു പലരും ചോദിച്ചിരുന്നത്. അപ്പോൾ പേളി പറഞ്ഞ മറുപടി എന്നത് താൻ എന്താണെങ്കിലും അത് തുറന്നു പറയാം എന്നാണ് . ഇപ്പോൾ ഇതാ വാക്കുപാലിച്ച് പേളി ആ വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്. തൻറെ യൂട്യൂബ് ചാനലിലൂടെയാണ് ഈ സന്തോഷവാർത്ത പേളി ആരാധകരെ അറിയിച്ചിരിക്കുന്നത്. താൻ ഗർഭിണിയാണ് എന്ന് ഒരു സ്കിറ്റിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുകയായിരുന്നു പേളി. അതിനുശേഷം ഇതിനെക്കുറിച്ച് വിശദമായി പറയുകയും ചെയ്യുന്നു. മൂന്നുമാസമായി ഗർഭിണിയാണ്. അതുകൊണ്ടാണ് കുറച്ചു വീഡിയോകൾക്ക് താമസം വന്നത്.

ഇനിയും റെഗുലറായി വീഡിയോകൾ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതാണ് എന്നും പേളി പറയുന്നുണ്ട്. പേളിയുടെ ഈ സന്തോഷവാർത്ത അറിഞ്ഞ് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. വളരെയധികം സന്തോഷമായി എന്നും കുഞ്ഞുവാവയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നതാണ് പലരും അറിയിക്കുന്നത്. നില ബേബിയ്ക്ക് കൂട്ടായി ഒരാൾ കൂടി വരികയാണല്ലോ എന്നും പലരും പറയുന്നുണ്ട്. വളരെ സന്തോഷത്തോടെ ഈ ഒരു വാർത്ത ആരാധകർ ഓരോരുത്തരും ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. നിമിഷനേരം കൊണ്ട് തന്നെ ഇത് വൈറലായി മാറുകയും ചെയ്തു. വളരെ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ 5 ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടിട്ടുള്ളത്.

വീഡിയോ ട്രെൻഡിങ്ങിൽ എത്തിക്കഴിഞ്ഞു ഇതിനോടകം തന്നെ. സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ഒരു ഗർഭകാലം തന്നെയായിരുന്നു പേളി മാണിയുടെ ഗർഭകാലം എന്നത് . അത്രത്തോളം ആരാധകനിരയായിരുന്നു പേളിയുടെ ആദ്യത്തെ ഗർഭത്തിനും ഉണ്ടായിരുന്നത്. ശ്രീനിഷും പെളിയും തമ്മിലുള്ള വിവാഹം മുതൽ ഇങ്ങോട്ട് സോഷ്യൽ മീഡിയ പേളിക്ക് ഒപ്പം തന്നെയായിരുന്നു. ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വലിയ രീതിയിൽ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പേളി പൊതിച്ചോറ് കഴിക്കുന്നതും ഡാൻസ് കളികുന്നത്തും ആയ വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply