കുഞ്ഞായ നിലയെ മനുഷ്യമനസ്സറിഞ്ഞു ജീവിക്കാൻ പഠിപ്പിച്ച പേളിക്കും ശ്രീനിഷിനും ഇപ്പോൾ അഭിനന്ദന പ്രവാഹമാണ് വരുന്നത് ! സംഭവം ഇതാണ്

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണി മലയാളികളുടെ പ്രിയപ്പെട്ട അവതാരികയായി മാറിയത്. വീഡിയോ ജോക്കി അവതാരിക അഭിനയത്രി എന്നിങ്ങനെ പല മേഖലകളിലും തൻ്റെ മികവ് തെളിയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ പേളി മാണിയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നു. പേളി മാണി 2018 ലെ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തി.

അവിടെവെച്ച് സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദും ആയി പ്രണയത്തിലായി. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ 100 ദിവസം പൂർത്തിയാക്കിയ ഏക വനിത മത്സരാർത്ഥിയായിരുന്നു പേളി മാണി. ഈ ഷോയിലെ റണ്ണറപ്പായി വിജയിക്കുകയും ചെയ്തു. ബിഗ് ബോസ് കഴിഞ്ഞതിനുശേഷം ശ്രീനിഷിനെ വിവാഹം ചെയ്യുകയും ചെയ്തു. 2021ൽ ഇവർക്ക് ഒരു മകൾ ജനിച്ചു. നില എന്നാണ് മകളുടെ പേര്. ഈ താര കുടുംബത്തിൻ്റെ എല്ലാ വിശേഷങ്ങളും അവർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

പേളി ഏത് സാഹചര്യത്തിലും ഹാപ്പിയായി ജീവിക്കുന്ന ഒരു ക്യാരക്ടറാണ്. അതുപോലെ തന്നെ മകളായ നിലയെയും പേളി പഠിപ്പിച്ചിട്ടുണ്ട്. പേളി സ്വന്തം മകളെ ഫ്രീയായിട്ട് വിട്ടിരിക്കുകയാണ്. കെട്ടിയിട്ട് വളർത്താൻ ഒരിക്കലും താല്പര്യമില്ല എന്നാണ് പറഞ്ഞത്. അതുപോലെ തന്നെ സിസിടിവി മാതാപിതാക്കൾ അല്ല ഞാനും ശ്രീനിഷും എന്ന് പേളി പറഞ്ഞിട്ടുണ്ട്. പേളി പറയുന്നത് ചെറുപ്പം മുതൽ തന്നെ നില സ്വന്തമായി ഭക്ഷണം വാരിക്കഴിക്കുകയും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എന്താണെന്ന് പറയുകയും ചെയ്യുന്ന ക്യാരക്ടറാണെന്നാണ്.

ശ്രീനിഷിൻ്റെ വീടായ പാലക്കാട് എത്തിയാലും സെലിബ്രിറ്റി ആയി ഹുങ്ക് കാണിച്ചു നടക്കുന്ന രീതിയല്ല പേളിക്ക്. എവിടെയെത്തിയാലും അവരുടെ കൂട്ടത്തിൽ കൂടി അടിപൊളിയാക്കും. മകൾക്കൊപ്പം യാത്ര പോയതിൻ്റെ ഒരു വീഡിയോ ആണ് പേളി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. യാത്ര പോകുന്നതിനിടെയുള്ള ഒരു വയലിൽ ഇറങ്ങി ആട്ടിൻ കുഞ്ഞുങ്ങളെ താലോലിക്കുകയും ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്യുന്ന നിലയുടെ വീഡിയോ ആണ് പേളി പങ്കു വച്ചിരിക്കുന്നത്.

കൂടാതെ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്ന സമയത്ത് അവിടെയുള്ള ജോലിക്കാരോട് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുകയാണ് നില. നിലക്ക് ഇപ്പോൾ രണ്ടു വയസ്സ് കഴിഞ്ഞു. അതുകൊണ്ടുതന്നെ നല്ലവണ്ണം സംസാരിക്കുന്നുമുണ്ട്. സാധാരണ കുട്ടികൾ വളർത്തുമൃഗങ്ങളുമായി ഇണങ്ങിയാലേ അടുത്തേക്ക് പോകൂ എന്നാൽ അച്ഛനായ ശ്രീനിഷ് ആട്ടിൻ കുട്ടികളെ കണ്ടപ്പോൾ നിലയെ വിളിച്ചപ്പോൾ തന്നെ നില ഓടി വന്ന് ഉമ്മ വയ്ക്കുകയായിരുന്നു ആട്ടിൻ കുഞ്ഞുങ്ങളെ.

പേളിയും ശ്രീനിഷും തങ്ങളുടെ മകളെ മണ്ണിനെയും മനുഷ്യൻ്റെയും മനസ്സറിഞ്ഞു കൊണ്ട് വളർത്തുന്നവരാണ്. നിലയുടെ ചിരിയും സംസാരവും കേൾക്കുമ്പോൾ വിഷമിച്ചിരിക്കുന്നവർ പോലും സന്തോഷവാന്മാരായി തീരുമെന്നാണ് പലരും കമൻ്റ് ചെയ്യാറ്. ധാരാളം ആരാധകരുള്ള ഒരു കുഞ്ഞു സെലിബ്രേറ്റി കൂടിയാണ് നില.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply