രാത്രി ആ സമയത്തു ശ്രീനി റൂമിൽ ബെഡിന് താഴെ വന്നിരിക്കുമായിരുന്നു ! ആ ദിവസങ്ങളെക്കുറിച്ച് പേളി മനസുതുറക്കുന്നു.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണി മലയാളികളുടെ പ്രിയപ്പെട്ട അവതാരികയായി മാറിയത്. പേളി മാണി 2018 ലെ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തി.അവിടെവെച്ച് സഹമത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദും ആയി പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. 2021ൽ ഇവർക്ക് ഒരു മകൾ ജനിച്ചു.

നില എന്നാണ് മകളുടെ പേര്. ഈ താര കുടുംബത്തിൻ്റെ എല്ലാ വിശേഷങ്ങളും അവർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പേളിയുടെയും ശ്രീനിഷിൻ്റെയും നാലാം വിവാഹ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഒരു ക്യൂ ആൻഡ് എ സെക്ഷനിൽ പേളി തൻ്റെ പ്രസവശേഷമുള്ള പോസ്റ്റ് പാർട്ടം ദിവസങ്ങൾ അതിജീവിച്ചത് എങ്ങനെയാണെന്ന് തുറന്നു പറയുകയാണ്. പോസ്റ്റ് പാർട്ടം എന്ന് ഉദ്ദേശിക്കുന്നത് പ്രസവശേഷം ഉള്ള ദിനങ്ങളാണ്.

ഒരോ അമ്മമാരിലും വ്യത്യസ്ത രീതിയിൽ ആയിരിക്കും ഈ ദിവസങ്ങൾ കടന്നു പോകുന്നത്. ഈ സമയത്ത് നമ്മുടെ ഭർത്താവിൻ്റെയും അതുപോലെ തന്നെ വീട്ടുകാരുടെയും പങ്ക് വലുതാണ്. ഒരു ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും ഇത് വളരെ അത്യാവശ്യമാണ്. ഈ സമയത്ത് നമ്മൾ മാനസികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതാണ്. പ്രസവത്തിന് മുൻപേ ഒരു തലവേദന വന്നു കഴിഞ്ഞാൽ പോലും സഹിക്കാൻ കഴിയാത്ത ഒരാളായിരുന്നു താനെന്നും പേളി പറഞ്ഞു.

എന്നാൽ പിന്നീട് കുഞ്ഞിൻ്റെ എല്ലാ കാര്യത്തിലും ഇടപെടുമായിരുന്നു. പ്രസവശേഷം പോസ്റ്റ് പാർട്ടം പിരീഡിൽ ശ്രീനി മറ്റൊരു മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. ഒരു മാസത്തോളം പേളിയുടെ കൂടെ കിടന്നത് അമ്മയായിരുന്നു. കൂടാതെ ശ്രീനി തൻ്റെ വയറിൽ തൊട്ടുകൊണ്ട് പലതും പറയുമായിരുന്നു. നമ്മുടെ നില ബേബിയുടെ വീടായിരുന്നു ഇത് എന്നൊക്കെ പറയുമായിരുന്നു. ആ സമയത്ത് ആയിരുന്നു ശ്രീനി തൻ്റെ ശരീരം ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കിയത്.

ശ്രീനി തൻ്റെ ശരീരത്തെ ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കിയപ്പോൾ താനും തൻ്റെ ശരീരത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും പേളി പറഞ്ഞു. അതുവരെ എൻ്റെ ശരീരം വികൃതമായി എന്നാണ് കരുതിയിരുന്നത്. എന്നാൽ അതിനുശേഷം എൻ്റെ ശരീരം മൂല്യം ഉള്ളതാണെന്ന് എനിക്ക് തോന്നി എന്നും പേളി പറഞ്ഞു.
തൻ്റെ പോസ്റ്റ് പാർട്ടം പിരീഡിൽ ശ്രീനി കൂടെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ആ സമയം വളരെ ഈസിയായി കടന്നുപോയെന്നും അതുപോലെ തന്നെ തൻ്റെ കുടുംബത്തിൻ്റെ പിന്തുണയും ആ സമയത്ത് ഉണ്ടായതുകൊണ്ട് മാനസികമായി തളർന്നു പോയില്ല എന്നും പറഞ്ഞു. പലരും മോൾക്ക് സുഖമാണോ എന്ന് ചോദിക്കുമ്പോൾ ഒരു പോസിറ്റീവ് വൈഭായിരുന്നു ലഭിച്ചത് എന്നും പേളി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply