മൂന്നാമത്തെ കൂടിക്കാഴ്ചയിൽ തന്നെ അയാൾ എന്നെ പീഡിപ്പിച്ചു – നടുക്കുന്ന വെളിപ്പെടുത്തലുമായി നടി പായൽ

തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയ സാന്നിധ്യം ആയിട്ടുള്ള നടിയാണ് പായൽ ഘോഷ്. ഹിന്ദി, കന്നഡ, തെലുങ്കു തുടങ്ങിയ സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. രാഷ്ട്രീയത്തിലും ഇപ്പോൾ സജീവമാണ് താരം. റിപ്പബ്ലിക്കൻ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനമാണ് ഇപ്പോൾ നിർവഹിക്കുന്നത്. നടിയുടെ പതിനേഴാമത്തെ വയസ്സിലാണ് ബിബിസിയിലെ ഒരു ടെലിഫിലിമിലൂടെ അഭിനയരംഗത്ത് താരം അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം എന്ന സിനിമയിലൂടെ ആയിരുന്നു നടിയുടെ സിനിമ ആരംഭം നടക്കുന്നത്. പിന്നീട് കന്നട തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി മൂന്നോളം സിനിമകളിൽ നടി അഭിനയിക്കുകയും ചെയ്തു.

അതിനിട താരത്തെ പിന്തുടർന്നുകൊണ്ട് ചില വിവാദ പരാമർശങ്ങളും എത്തിയിട്ടുണ്ട് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപിന് എതിരെയുള്ള പായലിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നടനെതിരെ ഒരു ഗുരുതരമായ ആരോപണമുന്നയിച്ച് പായൽ പോസ്റ്റിട്ടത്. സൗത്ത് ഇന്ത്യയിലെ പല സംവിധായകരോടൊപ്പം പ്രവർത്തിച്ചപ്പോഴും തനിക്ക് ഇത്തരം ഒരു അനുഭവമുണ്ടായിട്ടില്ല എന്നും എന്നാൽ വെറും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ സംവിധായകൻ തന്നെ പീ ഡി പ്പി ച്ചു എന്നുമാണ് പായൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിനിമ ഇൻഡസ്ട്രിയയിലെ തന്നെ രണ്ട് ദേശീയ അവാർഡ് ജേതാക്കളായ സംവിധായകർക്കൊപ്പവും മറ്റു സംവിധായകർക്കൊപ്പവും താൻ പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഒരാൾ പോലും തന്നെ മോശമായി സ്പർശിക്കുക ചെയ്തിട്ടില്ല. പക്ഷേ ബോളിവുഡിൽ താൻ അനുരാഗിന് ഒപ്പം പ്രവർത്തിച്ചില്ലെങ്കിലും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ തന്നെ അയാൾ തന്നെ ബ ലാ ത്സം ഗം ചെയ്തു എന്നുമാണ് നടി ആരോപിക്കുന്നത്. താനെന്തിനാണ് നിശബ്ദ ആയിരിക്കുന്നത് എന്നും താരം ചോദിക്കുന്നുണ്ട്.

നേരത്തെ അനുരാഗിനെതിരെ ഇതേ ആരോപണവുമായി ആയിരുന്നു പായൽ ഘോഷത്തിയത്. 2013 മുംബൈയിലെ ഒരു റോഡിന് സമീപം ഒരു ബോളിവുഡ് സംവിധായകൻ തന്നെ ബ ലാ ത്സം ഗം ചെയ്തു എന്നാണ് നടി ആരോപിച്ചത്. 2020 നടി ബ ലാ ത്സം ഗ ത്തി നും പീ ഡ ന ത്തി നും ഒക്കെ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പോലീസ് സംവിധായകന്റെ മൊഴിയെടുക്കുകയാണ് ചെയ്തത്. നടിയുടെ ഈ ആരോപണങ്ങൾ അനുരാഗ് നിഷേധിക്കുകയായിരുന്നു ചെയ്തത്. ഭാവിയിൽ ഇതിന്റെ സത്യാവസ്ഥ എല്ലാവരും തിരിച്ചറിയുമെന്നും ഇയാൾ പറഞ്ഞു. നടി തപ്സി ഉൾപ്പെടെയുള്ള പ്രമുഖരും അനുരാഗിനെയാണ് പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഒരു സ്ത്രീയായിട്ട് പോലും എന്തുകൊണ്ട് അവർ പായലിനെ പിന്തുണച്ചില്ല എന്നത് ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം സജീവസാന്നിധ്യം തന്നെയായിരുന്നു താരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply