കലാഭവന്‍ മണി സ്കൂളിന് നല്‍കിയ സ്‌കൂള്‍ബസ് പട്ടിക്ക് പെറ്റു കിടക്കാനോ? അനാസ്ഥയുടെ കൊടുമുടി തന്നെ ഇത്

മലയാളികളുടെ പ്രിയപ്പെട്ട താരമായ കലാഭവൻ മണിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. നാടന്പാട്ടിന്റെ കൂട്ടുകാരനായ മഹാ നടൻ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എന്നും മലയാളികൾക്കിടയിൽ നിര സാന്നിധ്യമായിരുന്നു. ചങ്ക് പൊട്ടിപ്പാടിയും കരളലിഞ്ഞ് അഭിനയിച്ചും ആ മഹാ നടൻ സമ്പാദിച്ച പണംകൊണ്ട് തന്റെ നാടായ ചാലക്കുടിയിലെ ചാലക്കുടി ഗേൾസ് സ്കൂൾ വിദ്യാർത്ഥിനികൾക്ക് സഞ്ചരിക്കാനായി അദ്ദേഹം ഒരു ബസ് വാങ്ങിച്ചു കൊടുക്കുകയുണ്ടായിരുന്നു. ഇപ്പോഴത്തെ ബസ്സിന്റെ പരിതാപകരമായ അവസ്ഥയാണ് ഇന്ന് മലയാളികൾ കണ്ടത്.

ട്രൂ ടിവി എന്ന യൂട്യൂബ് ചാനലിലൂടെയാണ് സൂരജ് പാലാക്കാരൻ മലയാളികൾക്ക് മുന്നിൽ ഇക്കാര്യങ്ങളെല്ലാം കാണിച്ചുകൊടുത്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയോടായിരുന്നു സൂരജ് പാലക്കാരന്റെ ചോദ്യം. എന്തൊരു പരിതാപകരമായ അവസ്ഥയാണിതെന്നും എന്ത് വിദ്യഭ്യാസ സിസ്റ്റമാണ് ഇവിടെ നടക്കുന്നത് എന്നുമായിരുന്നു ചോദ്യങ്ങൾ. പാവപ്പെട്ട കുട്ടികൾ സ്കൂളിൽ പോവാൻ കിലോമീറ്റർ നടക്കുന്ന അവസ്ഥയിൽ, ഒരു പാവപ്പെട്ട മനുഷ്യൻ മേടിച്ചു കൊടുത്ത വാഹനമാണ് ഇവിടെ പട്ടി പെറ്റ് കിടക്കുന്നത് എന്നും പാലാക്കാരൻ പറഞ്ഞു.

മലയാളികളെ നിങ്ങൾക് നാണമുണ്ടോ എന്ന് ചോദിക്കാതിരിക്കാൻ കഴിയില്ല എന്നും സൂരജ് കൂട്ടിച്ചേർത്തു. കേരളത്തിൽ എത്രയോ ട്രൈബൽ സ്കൂളുകളിൽ ഇപ്പോഴും കുട്ടികൾ പഠിക്കാനായി കിലോ മീറ്ററുകളോളം നടനാണ് പോയ്കൊണ്ടിരിക്കുന്നത്. അങ്ങനെയിരിക്കെ ഇത്രയും നല്ലൊരു വണ്ടി ചാലക്കുടി ഗേൾസ് സ്കൂളിന് സൗജന്യമായി ലഭിച്ചിട്ടും അതിൽ പട്ടി പെറ്റ് കിടക്കുന്നത് കാണുന്നത് വളരെ പരിതാപകരമായ ഒന്നാണെന്നു അവിടുത്തെ നാട്ടുകാരുൾപ്പെടെ എല്ലാവരും ഒന്നടങ്കം പറയുന്നു. 2009 യിൽ ആണ് കലാഭവൻ മണി ഈ ഒരു ബസ് നൽകിയതിന്നു നാട്ടുകാർ പറയുന്നു.

ഇതുവരെയും എന്തൊക്കയോ വ്യക്തി താല്പര്യങ്ങൾ വേണ്ടി കേരള സർക്കാർ ഇത് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ നോക്കുന്നില്ല എന്നാണ് നാട്ടുകാർ ഒരേ സ്വരത്തിൽ പലരും പറയുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട വിധത്തിൽ നടപടിയൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നും സ്വന്തമായി ഏറ്റെടുത്ത് ബസ് നന്നാക്കി ഓടാൻ കൊടുക്കേണ്ടി വരുമെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. നാടിൻറെ കലാകാരനായ കലാഭവൻ മണിയോട് ഒരിറ്റ് സ്നേഹമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ ബസ് ഇതുപോലെ ഇവിടെ കിടക്കില്ലായിരുന്നു എന്നും ജനങ്ങൾ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply