കാവി വിവാദം കൂടെ കത്തിയതോടെ പത്താൻ സോങ് 33 മില്യൺ – ട്രെൻഡിങ് ടോപ് ലിസ്റ്റിൽ തകർപ്പൻ ഡാൻസ് കാണാം

ബോളിവുഡ് ലോകത്തെ ആരാധകരെല്ലാം വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖാന്റെ പഠാൻ എന്ന ചിത്രം. വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ഒരു ഷാരൂഖാൻ ചിത്രം വീണ്ടും ബോളിവുഡിൽ എത്തുന്നത്. ആ ഒരു പ്രതീക്ഷയാണ് കിംഗ് ഖാന്റെ ആരാധകർക്കെല്ലാം ഉള്ളത്. എന്നാൽ ഇപ്പോൾ ഇതാ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് ഒരുപറ്റം ആളുകൾ. സോഷ്യൽ മീഡിയയിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിൽ. ചിത്രത്തിന്റെ ഒരു വീഡിയോ ഗാനം കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഷാരൂഖാനും ദീപിക പദുക്കോണും അഭിനയിച്ച ഗാനമായിരുന്നു പുറത്തെത്തിയത്. ഈ ഗാനരംഗത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ചിത്രത്തിനെതിരെ പലരും രംഗത്ത് വന്നിരിക്കുന്നത്. ഈ ഗാനത്തിൽ അതീവ ഗ്ലാമർസ് ആയാണ് ദീപിക എത്തിയിരിക്കുന്നത്.

ഇതിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് ഇപ്പോൾ പ്രശ്നമായി മാറിയിരിക്കുന്നത്. ട്വിറ്ററിൽ ഈ ഒരു ബിക്കിനിയുടെ നിറം ചൂണ്ടിക്കാണിച്ചാണ് ബഹിഷ്കരണം നടക്കുന്നത്. കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞു കൊണ്ടായിരുന്നു ദീപിക ഈ ഒരു ഗാനത്തിൽ എത്തിയിരുന്നത്. ഗാനത്തിൽ ബെഷറം രംഗ് എന്ന പറയുന്നുണ്ട്. ഇതിന്റെ അർത്ഥം ലജ്ജയില്ലാത്ത നിറം എന്നതാണ്. ഇതെല്ലാം ഇപ്പോൾ വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. സംഘപരിവാർ അനുകൂലികൾ ആണ് ഇപ്പോൾ ബഹിഷ്കരണവുമായി എത്തിയിരിക്കുന്നത്.

സ്വാധി പ്രാചി ഉൾപ്പെടെയുള്ളവർ സിനിമ ബഹിഷ്കരിക്കണമെന്ന് ടാഗുമായാണ് ട്വിറ്ററിൽ എത്തിയിരിക്കുന്നത്. ഈ ഗാനരംഗം ഇതിനിടയിൽ രണ്ട് കോടിയിലധികം കാഴ്ചക്കാരെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 25നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ഇന്ത്യക്ക് പുറമേ തമിഴ് തെലുങ്ക് പതിപ്പുകളിലും തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. ചിത്രത്തിൽ ദീപികയുടെ ബിക്കിനിയുടെ നിറമാണ് ഇത്രയും പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

ദീപികയുടെ ബിക്കിനിയുടെ നിറം കാവി നിറത്തിലുള്ള ആയതിനാൽ ആണ് പലരും ഇത് ബഹിഷ്കരിക്കണം എന്ന് പറയുന്നത്. പലരും ഇതിനെ കുറിച്ച് പലതരത്തിലുള്ള ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം ചിന്തകൾ തന്നെ മോശമാണെന്നാണ് ചിലർ പറയുന്നത്. ഒരു സിനിമയെ സിനിമയായി കാണുക. അതിലെ ഗാനരംഗങ്ങളെ എടുക്കുകയാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ല, രാഷ്ട്രീയവും സിനിമയും തമ്മിൽ കൂട്ടിയിളകേണ്ട കാര്യം എന്താണ് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു രംഗത്തിൽ അഭിനയിച്ചതിന്റെ പേരിലാണ് ഷാരൂഖാൻ ഉംറ ചെയ്യാൻ പോയത് എന്നു വരെ പ്രചരണങ്ങൾ നടക്കുകയും ചെയ്തിരുന്നു. ഇതിനോടകം ഗാനരംഗം വൈറലായി എന്നത് ശ്രദ്ധ നേടിയ കാര്യം തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply