ഇതാണല്ലോ ഇപ്പൊ ഫാഷൻ – കല്യാണം കഴിക്കാതെ പാർവതി ഗർഭിണി | തല ചൊറിഞ്ഞു ഇതിന്റെ സെറ്റ് അപ്പ് അന്വേഷിച്ചു ആരാധകർ

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി ഇന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായി ഇടം ഉറപ്പിച്ച നടിയാണ് പാർവതി തിരുതിരുവോത്ത്. നോട്ട്ബുക്ക്, എന്ന് നിന്റെ മൊയ്തീൻ, ചാർലി തുടങ്ങിയ ചിത്രങ്ങളിലൂടെ ഒക്കെ തന്റെ അഭിനയം മികവ് തെളിയിക്കുവാൻ പാർവതിക്ക് സാധിച്ചിട്ടുണ്ടായിരുന്നു. ഉയരെ, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പാർവതിയുടെ മറ്റൊരു ലുക്ക് ആണ് പ്രേക്ഷകർ കണ്ടിരുന്നത്. നിരവധി ആരാധകരെയാണ് പാർവതി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സിനിമയിൽ സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം പാർവതി തന്നെയാണ് ചർച്ചയായി മാറിയിരിക്കുന്നത്.

ഇതിന് കാരണം പാർവതി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ്. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ പാർവതി പങ്കുവെച്ചത്. ഒരു പ്രഗ്നൻസി ടെസ്റ്റ് കിറ്റിന്റെ ചിത്രമായിരുന്നു. ഈ ചിത്രം കണ്ടുകൊണ്ടാണ് ഇപ്പോൾ പ്രേക്ഷകർ അമ്പരന്നിരിക്കുന്നത്. അവിവാഹിതയായ പാർവതി എന്ത് കാര്യമാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു പ്രേക്ഷകർ ചോദിച്ചിരുന്നത്. ആദ്യം ക്യാപ്ഷൻ ഒന്നും തന്നെ ഇടാതെ ആയിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രത്തിന് കമന്റുകളുടെ പ്രവാഹമായപ്പോഴേക്കും വണ്ടർ വുമൺ തുടങ്ങുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്. അഞ്ജലി മേനോൻ ഒരുക്കുന്ന പുതിയ ചിത്രമാണ് വണ്ടർ വുമൺ.

ഈ സിനിമയുടെ പ്രമോഷൻ സംബന്ധമായാണ് ഇത്തരം ഒരു പോസ്റ്റ് പാർവതി പങ്കുവെച്ചത്.. എന്നാൽ പ്രേക്ഷകരെല്ലാം തന്നെ ഒരു വേള പാർവതി ഗർഭിണിയാണോ എന്ന് പോലും സംശയിച്ചു പോയി എന്നതാണ് സത്യം. താരത്തിന്റെ ഈ പ്രമോഷൻ വല്ലാതെ കടന്നുപോയി എന്ന് പോലും ആളുകൾ പറയുന്നുണ്ട്. വണ്ടർ വുമൺ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ് പാർവതിയുടെ പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. അഞ്ജലി മേനോൻ പാർവതി കോമ്പിനേഷൻ ഒരുങ്ങുന്ന ചിത്രം എന്തായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കാൻ പോകുന്നത് എന്ന് ആകാംക്ഷയിലാണ് ഓരോ സിനിമ പ്രേമികൾക്കും. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ആശംസകളായി ഇപ്പോൾ എത്തിയിരിക്കുന്നത്.

മികച്ച കഥാപാത്രങ്ങൾ മാത്രം സെലക്ട് ചെയ്ത് അഭിനയിക്കുന്ന ഒരു നടിയാണ് പാർവതി. പാർവതിയുടെ ചിത്രങ്ങൾ വിജയം കാണാതെ പോകുന്ന ചിത്രങ്ങൾ വളരെ കുറവാണ്. അത്രത്തോളം പ്രാധാന്യം ലഭിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണ് പാർവതി. പാർവതിയുടെ ചിത്രങ്ങൾ വെറുതെ വന്നു പോകുന്ന നായിക കഥാപാത്രങ്ങൾ ആയിരിക്കില്ല എന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. അതുകൊണ്ടു തന്നെ നടിയുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഓരോ സിനിമ പ്രേമികളും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply