കുട്ടിക്ക് ടിക്കറ്റ് എടുക്കാതെ വന്ന മാതാപിതാക്കളോട് വിമാനകമ്പനി അധികൃതർ തടഞ്ഞു – ഇതോടെ കുഞ്ഞിനെ ചെക്കിൻ കൗണ്ടറിൽ നിർത്തി മാതാപിതാക്കൾ ചെയ്തത് കണ്ടോ

airport

വളരെ വിചിത്രവും അതേപോലെതന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇസ്രായേലിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിനെ എയർപോർട്ട് ചെക്കിൻ കൗണ്ടറിൽ ഉപേക്ഷിച്ചതാണ് വാർത്ത. യാത്രചെയ്യുമ്പോൾ കുഞ്ഞിന് ടിക്കറ്റ് എടുക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ബെൻ ഗുറിയോൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും ബെൽജിയത്തിലെ ബ്രസീലിലേക്ക് റയാൻ എയർ വിമാനത്തിൽ പോകാനിരുന്ന ദമ്പതികൾ അവരുടെ കുഞ്ഞുമായാണ് എത്തിയത്.

എന്നാൽ എയർപോർട്ടിലെ ജീവനക്കാർ കുഞ്ഞിനും ടിക്കറ്റ് വേണമെന്ന് പറഞ്ഞപ്പോൾ കുട്ടിക്ക് ടിക്കറ്റ് എടുക്കുവാൻ ദമ്പതികൾ തയ്യാറായില്ല. അവിടെ വെച്ച് വാക്കു തർക്കങ്ങൾ ഉണ്ടായി എന്നിട്ടും അവർ ടിക്കറ്റ് എടുക്കാൻ യാതൊരു തരത്തിലും വഴങ്ങിയില്ല. ജീവനക്കാർ ടിക്കറ്റില്ലാതെ കുഞ്ഞിനെ കൊണ്ടുപോകുവാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അവർ പുറത്തേക്ക് പോകുന്നതിന് പകരം കുഞ്ഞിനെ ടിക്കറ്റ് കൗണ്ടറിൽ വെച്ചിട്ട് പാസ്പോർട്ട് വെരിഫിക്കേഷനുവേണ്ടി മുന്നോട്ടേക്ക് പോയി.

ഇവർ പോകുന്നത് കണ്ട് ഞെട്ടിത്തരിച്ചു പോയി എയർപോർട്ടിലെ ജീവനക്കാർ. ദമ്പതികൾ എയർപോർട്ടിൽ എത്തുവാൻ വേണ്ടി വൈകിയിരുന്നു അതുകൊണ്ടുതന്നെ ഇവർ പെട്ടെന്ന് തന്നെ കുഞ്ഞിനെ അവിടെ വെച്ച് മുന്നോട്ടേക്ക് നടക്കുകയും ചെയ്തു. ജീവനക്കാർ ദമ്പതികളെ ഒരുപാട് വിളിച്ചെങ്കിലും അവർ മൈൻഡ് ചെയ്യാതെ മുന്നോട്ടേക്ക് നടന്നു. ഇവരുടെ പ്രവർത്തി കണ്ടു ജീവനക്കാർ ആകെ പേടിച്ചു. അവർ ഇത്തരത്തിൽ ഒരു പ്രവർത്തി ആദ്യമായിട്ടാണ് കാണുകയും ചെയ്യുന്നത്.

സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചുകൊണ്ട് പോകുന്ന ദമ്പതിമാരെ അത്ഭുതത്തോടെയാണ് അവർ നോക്കിയത്. യാതൊരുവിധത്തിലും തിരിച്ചുവന്ന് കുഞ്ഞിനെ എടുക്കാത്തതിനാൽ എയർപോർട്ട് ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെയും അതുപോലെത്തന്നെ പോലീസിനെയും വിളിച്ചു. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുമ്പോൾ തന്നെ കുഞ്ഞ് ദമ്പതികളുടെ കയ്യിലായിരുന്നു.

കുഞ്ഞ് സ്വന്തം മാതാപിതാക്കളുടെ കൈയിൽ ആയിരുന്നതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണമോ തുടർനടപടിയോ ഒന്നും ആവശ്യമില്ല എന്ന് സുരക്ഷ ഉദ്യോഗസ്ഥരും പോലീസുകാരും പറഞ്ഞു എന്നാണ് പറയുന്നത്. പ്രശ്നങ്ങളൊക്കെ പരിഹരിച്ചെന്നും കുഞ്ഞിപ്പോൾ സന്തോഷത്തോടെ മാതാപിതാക്കൾക്കൊപ്പം ആണെന്നും ഇസ്രായേൽ പോലീസിൻ്റെ ഒരു വക്താവ് സിഎൻ എന്നിനോട് പറഞ്ഞു. എന്നാൽ പോലീസ് ഇതിനെതിരെ അന്വേഷിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.

മാതാപിതാക്കളെയും കുഞ്ഞിനേയും ചോദ്യം ചെയ്യുവാൻ കൊണ്ടുപോയെന്നൊക്കെയുള്ള റൂമറുകൾ കേൾക്കുന്നുണ്ട്. ഈ ദമ്പതികൾ കുട്ടിക്കായുള്ള ടിക്കറ്റ് മനപ്പൂർവ്വം എടുക്കാത്തതാണോ അതോ പൈസ ഇല്ലാഞ്ഞിട്ടാണോ എന്നൊന്നും വ്യക്തമല്ല. ഒരു ടിക്കറ്റിന് വേണ്ടി സ്വാന്തന കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കളെ കുറിച്ചുള്ള ഈ വാർത്ത വളരെ അധികം വിഷമവും അതുപോലെ തന്നെ അവർക്ക് സ്വന്തം കുഞ്ഞിനോട് എന്തുമാത്രം സ്നേഹമുണ്ടെന്നും മനസ്സിലാക്കിത്തരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply