ഷഡിക്കും കൊടിക്കും ഒരേ നിറം എന്ന് പറഞ്ഞു തർക്കിക്കുന്നവർ തമ്മിൽ എന്ത് വിത്യാസം എന്ന് ഹരീഷ് പേരടി !

ഇന്നത്തെ ലോകം മതത്തിൻ്റെയും, രാഷ്ട്രീയത്തിൻ്റെയും, നിറത്തിൻ്റെയും ഒക്കെ വ്യത്യാസത്തിൽ ആളുകൾ തമ്മിൽ അടികൂടുന്ന ഒരു സ്ഥിതിയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിൻ്റെയൊക്കെ പേരിൽ കൊലപാതകം വരെ നടക്കുന്നുണ്ട്. ഇതിൽനിന്നും മനുഷ്യസ്നേഹം ഊർന്നുപോയോ എന്ന ഒരു സംശയം ഉളവാക്കുന്നു. പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ഉണ്ടാക്കിയ പപ്പാഞ്ഞിയുടെ രൂപസാദൃശ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.

എന്നാൽ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുന്നത് നടൻ ഹരീഷ് പേരടിയാണ്. മുൻപും പല പോസ്റ്റുകളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് അദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഹരീഷ് പേരടി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു പോസ്റ്റിട്ടതിന് അദ്ദേഹത്തിനെ പുരോഗമന കലാസംഘം വിലക്കിയിരുന്നു. എന്നാൽ തൻ്റെതായ അഭിപ്രായങ്ങളൊന്നും ഒരു കൂസലും ഇല്ലാതെ തുറന്നടിച്ചു പറയാൻ അദ്ദേഹത്തിന് ഒരു മടിയും തന്നെ ഇല്ല.

കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കലാണ് ഏറ്റവും വലിയ പുതുവത്സരാഘോഷ ചടങ്ങായി കണക്കാക്കുന്നത്. ഈ ചടങ്ങ് കൊച്ചിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. 1984ലെ കാർണിവാലോടു കൂടിയായിരുന്നു പപ്പാഞ്ഞി കത്തിക്കൽ എന്നൊരു ചടങ്ങ് തുടങ്ങിയത്. എന്നാൽ ഈ വർഷത്തെ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി കൊച്ചിയിൽ ഒരു കൂറ്റൻ പപ്പാഞ്ഞിയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ പപ്പാഞ്ഞിക്ക് 37 അടി ഉയരം ആണെന്നും അതിൽ ഇപ്രാവശ്യം പല സസ്പെൻസുകളും ഉണ്ടെന്നുമാണ് അതിൻ്റെ ശില്പികൾ പറയുന്നത്.

ഇതിന് ഏകദേശം 3 ലക്ഷം രൂപയിലേറെ ചിലവായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉണ്ടാക്കിയ പപ്പാഞ്ഞിക്ക് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖച്ഛായ ഉണ്ടെന്നു പറഞ്ഞുകൊണ്ട് ബിജെപിക്കാർ പ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ്. മോദിജിയുടെ രൂപസാദൃശ്യം ഉള്ളതുകൊണ്ട് തന്നെ ഈ പപ്പാഞ്ഞിയെ കത്തിക്കാൻ സമ്മതിക്കില്ല എന്നായിരുന്നു ബിജെപി പ്രവർത്തകർ പറഞ്ഞത്. അതുകൊണ്ടുതന്നെ മുഖം മാറ്റി നിർമ്മിക്കണമെന്നും ഇല്ലെങ്കിൽ നിർമ്മാണം പുരോഗമിക്കാൻ സമ്മതിക്കില്ലെന്നും പറഞ്ഞു.

ഈ സംഭവത്തെത്തുടർന്ന് ബിജെപി പ്രവർത്തകർ പോലീസിൽ പരാതി നൽകി. ഒടുവിൽ പോലീസും സംഘാടക പ്രവർത്തകരും തമ്മിലുള്ള ചർച്ചയ്‌ക്കൊടുവിൽ പപ്പാഞ്ഞിയുടെ രൂപത്തിൽ മാറ്റം വരുത്താം എന്നുള്ള ധാരണയിൽ എത്തുകയും ചെയ്തു. പപ്പാഞ്ഞി കത്തിക്കുന്നതിലൂടെ നൽകുന്ന സന്ദേശം തിന്മയ്ക്ക് മേൽ നന്മ വിജയിക്കുന്നു എന്നതാണ്. ഈയിടെ ഒരു പ്രശ്നം കൂടി നിറത്തിൻ്റെ പേരിൽ ഉണ്ടായിട്ടുണ്ട്.

പഠാൻ എന്ന ഹിന്ദി സിനിമയിൽ ഷാറൂഖാൻ്റെ ഒപ്പം ദീപിക പദുക്കോൺ അഭിനയിക്കുന്ന ഒരു ഗാനരംഗത്തിൽ ദീപിക ധരിച്ച കാവി നിറമുള്ള അടിവസ്ത്രത്തിൻ്റെ പേരിൽ പ്രതിഷേധം നടത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹരീഷ് പേരടി ഇപ്പോൾ കൊടിയുടെയും ഷഡ്ഢിയുടെയും നിറത്തിൻ്റെയും പേരിൽ തർക്കിക്കുന്ന ഇവർ തമ്മിൽ എന്ത് വ്യത്യാസം എന്ന് പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply