ഇന്ത്യൻ പതാകയെക്കാൾ വലിപ്പം പാകിസ്ഥാൻ പതാകയ്ക്ക് എന്ന് പ്രചാരണം – 10 വർഷമായി ലുലുവിൽ ജോലി ചെയ്ത വനിതയുടെ ജോലി തെറിച്ചു

ലുലു മാളിൽ പാക്കിസ്ഥാൻ്റെ കൊടി ഉയരത്തിൽ ആണെന്നതിനെ ചൊല്ലിയുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ലുലു മാളിൽ പാക്കിസ്ഥാൻ്റെ കൊടി ഇന്ത്യയുടെ കൊടിയേക്കാൾ വലുതാണെന്ന തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിച്ചതോടുകൂടിയായിരുന്നു ലുലുവിൻ്റെ മാർക്കറ്റിംഗ് മാനേജരുടെ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ലുലു മാളിൻ്റെ മാർക്കറ്റിംഗ് മാനേജർ ആയിരുന്ന ആതിര ഏകദേശം 10 വർഷത്തിലധികമായി ലുലുവിൻ്റെ ബ്രാൻഡ് സംബന്ധമായ കാര്യങ്ങൾ നോക്കി നടത്തുന്നു.

ഇത്രയും വർഷം പരിചയ സമ്പന്നമുള്ള ആതിരയ്ക്കാണ് ഈ ഒരു വ്യാജ വാർത്തയ്ക്ക് പിന്നാലെ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. തനിക്ക് ജോലി നഷ്ടമായ വിവരം ആതിര തന്നെയാണ് അവരുടെ ലിങ്ക്ഡ് ഇന്നിലൂടെ അറിയിച്ചിരിക്കുന്നത്. ഈയൊരു വാർത്തയ്ക്ക് മറുപടിയായി ആതിര പറഞ്ഞിരിക്കുന്നത് ഒരു പതിറ്റാണ്ട് മുഴുവൻ ആത്മാർത്ഥതയോടെ കൂടി താൻ സ്ഥാപനത്തിനുവേണ്ടി ജോലി ചെയ്തു എന്നാൽ വ്യാജ പ്രചരണങ്ങൾ കാരണം ആണ് ജോലി തനിക്ക് നഷ്ടപ്പെട്ടത്.

ഒരു ഇന്ത്യക്കാരിയാണെന്നതിൽ താൻ എപ്പോഴും അഭിമാനിക്കുന്ന ആളാണെന്നും ഒരു രാജ്യത്തിൻ്റെ പൗരൻ എന്ന നിലയിൽ തന്നെ രാജ്യത്തോട് അഗാധമായ കൂറും സ്നേഹവും താൻ പുലർത്തുന്നുണ്ടെന്നും ആതിര പോസ്റ്റ് ചെയ്തിരുന്നു. അതുകൂടാതെ ആതിര ആവശ്യപ്പെട്ടത് ഇത്തരത്തിൽ ആളുകളുടെ ഇടയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിന്നും അതുപോലെ തന്നെ വ്യക്തികളുടെ ജീവിതവും ജോലിയും ഒക്കെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ നിന്നും ഒക്കെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും ആതിര പറഞ്ഞു.

തനിക്ക് ഇപ്പോൾ ഉണ്ടായത് വലിയൊരു നഷ്ടമാണെന്നും എന്നാൽ ഈ വെറുപ്പ് ആരെയും ബാധിക്കരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു ആതിര തൻ്റെ പോസ്റ്റ് അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം ഇപ്പോൾ പലരുടെയും ജീവിതങ്ങളിൽ പല പ്രശ്നങ്ങളുമാണ് ഉണ്ടാകുന്നത്. സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് അവകാശമാണ് എന്നാണ് പലരും കരുതിയിരിക്കുന്നത്.

ഇതുകൊണ്ടൊക്കെ ഇല്ലാതാകുന്നത് പലരുടെയും ജീവിതങ്ങളാണ്. ഉത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാവണം. പതാകയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വ്യാജ പ്രചരണങ്ങൾ യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്ന് ലുലു അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. മാളിൻ്റെ മധ്യഭാഗത്ത് ഏറ്റവും മുകളിൽ താഴേക്ക് ഒരേ അളവിലും വലുപ്പത്തിലുമാണ് പല രാജ്യങ്ങളുടെ പതാകകൾ തൂക്കിയിട്ടിരിക്കുന്നത്.

പതാകകളുടെ ചിത്രം മുകളിലത്തെ നിലയിൽ നിന്ന് പകർത്തുമ്പോഴും അതുപോലെ തന്നെ ഓരോ സൈഡിൽ നിന്നും പതാകയുടെ ഫോട്ടോ എടുക്കുമ്പോഴും എടുക്കുന്ന സൈഡിലുള്ള പതാകകൾക്ക് കൂടുതൽ വലിപ്പം ആണെന്ന് തോന്നും. അത്തരത്തിലുള്ള ഒരു ചിത്രം പകർത്തിയാണ് യൂസഫലിയുടെ ലുലു മാളിൽ പാക്കിസ്ഥാൻ പതാകയ്ക്ക് ഇന്ത്യൻ പതാകയെക്കാൾ വലുപ്പം കൂടുതലാണെന്നുള്ള തരത്തിൽ സംഘപരിവാർ സോഷ്യൽ മീഡിയകളിൽ വാർത്തകൾ പ്രചരിപ്പിച്ചത്. ഈ വാർത്ത വിവാദമായതോടെ ആയിരുന്നു ആതിരയുടെ ജോലി നഷ്ടപ്പെട്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply