ഞാൻ ആരുടെയും വീട്ടിൽ കയറി ചെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല ! ആളുകളെ പണം കൊടുത്ത് എനിക്കെതിരെ തിരിക്കുന്നു എന്ന് ഭാവന

മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ഇടംപിടിച്ച ഒരു യുവനടിയാണ് ഭാവന. ഒട്ടനവധി സൈബർ ആക്രമണങ്ങൾ ഭാവനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ താരത്തിന് നേരിടേണ്ടി വന്നത് ഗോൾഡൻ വിസ വാങ്ങുന്ന സമയത്ത് ധരിച്ച ഡ്രസ്സിനെക്കുറിച്ചുള്ളതാണ്. ഇത്തരം സൈബർ ആക്രമണങ്ങൾക്ക് നേരിടേണ്ടി വരുന്നത് മോശം കമൻ്റുകൾ ആണ്. എന്താണ് കാര്യം എന്നു പോലും അറിയാതെയാണ് പലരും പ്രതികരിക്കുന്നത്.

നടി പറയുന്നത് സാമഹമാധ്യമങ്ങൾ നല്ലതു തന്നെയാണ് എന്നാൽ അതിൽ വരുന്ന പല ന്യൂസുകളും ശരിയായ കാര്യങ്ങൾ ഒന്നുമല്ല. പലരും പൈസ മേടിച്ച് പലതും എഴുതി കൂട്ടുന്നു. പൈസയ്ക്ക് വേണ്ടി എന്തും എഴുതി തള്ളാൻ ഒരു മടിയുമില്ല. അവർക്ക് മറ്റുള്ളവരുടെ വിഷമം ഒന്നും ചിന്തിക്കേണ്ട ഒരു ആവശ്യവുമില്ല. അതേസമയം എത്തിക്സിന് നിരക്കുന്ന രീതിയിൽ എഴുതുന്ന യൂട്യൂബേഴ്സും ഉണ്ട്.നടി പലപ്പോഴും ഇത്തരം വാർത്തകൾക്ക് പ്രതികരിക്കാറില്ല.

ഞാൻ എവിടെയും പോയി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാറില്ല. ഞാൻ ചെയ്ത വേഷങ്ങളിലൂടെ മാത്രമേ അവർക്ക് എന്നെ അറിയൂ. അല്ലാതെ നേരിട്ട് ഒരു പരിചയവുമില്ല. ഒരു പരിചയം പോലും ഇല്ലാത്ത ആളുകളാണ്‌ മോശമായ വാർത്തകൾ എഴുതി പിടിപ്പിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചു കഴിഞ്ഞാൽ ഒരു അർഹതയും ഇല്ലാത്ത ഇത്തരക്കാർ സോഷ്യൽ മീഡിയ ചർച്ചകളിൽ പെട്ട് ഫേമസ് ആകും. അതുകൊണ്ടുതന്നെയാണ് ഇത്തരക്കാർക്ക് എതിരെ ഒന്നും പറയാതിരിക്കുന്നത്.

ബുള്ളീയിംഗ്‌ പലതരത്തിലുണ്ട് ഇതിലൂടെ പലരും പണം ഉണ്ടാക്കുന്നു. പലരും കൂലിക്ക് പണം കൊടുത്താണ് ഇങ്ങനെ ചെയ്യിക്കുന്നത്. യാതൊരു എത്തിക്സും ഇല്ലാത്ത തൊഴിലാണ് ഇത്തരം സൈബർ അറ്റാക്കിങ്ങ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം മോശം വാർത്തകൾ കാരണം പലർക്കും മാനസിക പിരിമുറുക്കം വരെ ഉണ്ടാകുന്നു. ഒരു സിനിമാനടി ആയതുകൊണ്ട് മാത്രം ഇത്തരം പല അനുഭവങ്ങളും എനിക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്.

ചിലതിനൊക്കെ പ്രതികരിക്കേണ്ട എന്ന് കരുതും എന്നാൽ സഹിക്കുന്നതിനും പരിധിയില്ലേ. സ്ത്രീകൾക്കെതിരെയുള്ള ആക്രമണത്തിനെതിരെ സിനിമ വനിതാ സംഘടനയായ ഡബ്യു സി സി റഫ്യൂസ് അബ്യൂസ് എന്ന ഒരു വീഡിയോ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ വരുന്ന ഇത്തരം അറ്റാക്കുകളെ ഇല്ലാതാക്കുവാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം. നടി തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

പ്രിയപ്പെട്ടവരെയും ബന്ധുക്കളെയും ഒക്കെ വേദനിപ്പിക്കാതെ എല്ലാം ശരിയാവും എന്ന് കരുതി മുന്നോട്ടു പോകുമ്പോൾ എന്നെ തളർത്തുവാൻ വേണ്ടി പലരും മുന്നിട്ടിറങ്ങുകയാണ്. ഇത്തരക്കാർ മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ മാനസികമായി തകർത്തുകൊണ്ട് സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് . ഒരുതരം മാനസിക വൈകല്യമാണ് ഇത്തരക്കാർക്ക്. മറ്റുള്ളവരുടെ വേദനയും വിഷമവും മാനസികാവസ്ഥയും അവർക്ക് ഒരു പ്രശ്നവുമില്ല.

നീണ്ട 5 വർഷത്തെ ഇടവേളയ്ക്കുശേഷം നടി വീണ്ടും സിനിമ ലോകത്തേക്ക് എത്തുകയാണ്. ആദിൽ മൈമൂനാഥ് അഷറഫ് സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന മലയാള സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. നിരവധി നല്ല കഥാപാത്രങ്ങളെ മലയാള പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട് നടി. സൂപ്പർസ്റ്റാർ മമ്മൂട്ടിയാണ് അദ്ദേഹത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി നടിയുടെ തിരിച്ചുവരവ് ആരാധകരെ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകർ ഒന്നടങ്കം ഉറ്റു നോക്കുകയാണ് പുതിയ പടത്തിൻ്റെ റിലീസിന് വേണ്ടി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply