ഗീതു മോഹൻദാസിനെതിരെ ഗുരുതര ആരോപണവുമായി “പടവെട്ട്” സംവിധായകൻ ലിജു കൃഷ്ണ..

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഗീതു മോഹൻദാസ്. “ഒന്നു മുതൽ പൂജ്യം വരെ” എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ഗീതു മോഹൻദാസ്, പിന്നീട് മോഹൻലാൽ നായകനായ “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയിട്ടുള്ള ഗീതു മോഹൻദാസ്, അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അഭിനയത്തിൽ നിന്നും മാറി സംവിധാനത്തിലേക്ക് കടന്ന ഗീതു മോഹൻദാസ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു നിവിൻ പോളി നായകനായ “മൂത്തോൻ”. ഇപ്പോഴിതാ താരത്തിനെതിരെ ശക്തമായ ആരോപണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് സംവിധായകൻ ലിജു കൃഷ്ണ. നിവിൻ പോളിയുടെ “പടവെട്ട്” എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ ഗീതു മോഹൻദാസ് തന്നെ തകർക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായാണ് മുന്നോട്ടു വന്നിരിക്കുന്നത്.

“പടവെട്ട്” എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ചില മാറ്റങ്ങൾ വരുത്താൻ ഗീതു മോഹൻദാസ് ആവശ്യപ്പെട്ടു എന്നും അത് അംഗീകരിക്കാത്തതിനാൽ വൈരാഗ്യം ഉണ്ടായിരുന്നു എന്നും ലിജു പറയുന്നു. അതിനു ശേഷം മറ്റ് സിനിമ പ്രവർത്തകരോട് സിനിമയെക്കുറിച്ച് മോശമായി പറയുകയും വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ അധികാരം ദുരുപയോഗിക്കുകയും ചെയ്തു എന്നും ലിജോ കൂട്ടിച്ചേർത്തു. 2018 ലാണ് സണ്ണി വെയിനിന്റെ ഫ്ലാറ്റിൽ താമസിച്ചുകൊണ്ട് “പടവെട്ട്” എന്ന സിനിമയുടെ എഴുത്ത് പൂർത്തീകരിച്ചത്.

നിവിൻ പോളിയോട് കഥ പറഞ്ഞപ്പോൾ അപ്പോൾ അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായകയായ ഗീതു മോഹൻദാസ് കഥ കേൾക്കണം എന്ന് അറിയിച്ചു. അങ്ങനെ മൂന്ന് ദിവസം വിളിച്ചതിന് ശേഷം ആണ് ഗീതു മോഹൻദാസ് കഥ കേട്ടത്. ആദ്യ പകുതി കേട്ടപ്പോൾ ചില തിരുത്തലുകൾ ഉണ്ടെന്ന് പറഞ്ഞെങ്കിലും കൃത്യമായ വിശദീകരണം ഒന്നും താരം നൽകിയില്ല. തിരുത്തിയില്ലെങ്കിൽ രണ്ടാം പകുതി കേൾക്കാൻ തയ്യാറാകില്ല എന്നും ഗീതു പറഞ്ഞു. എന്നാൽ ഷൂട്ടിങ് തുടങ്ങി പലതവണ ഗീതുവിനെ വിളിക്കാൻ ശ്രമിച്ചു എങ്കിലും ഫോൺ എടുത്തില്ല.

അങ്ങനെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ സമയത്ത് ആണ് കോവിഡിന്റെ ആരംഭം. കഥ വീണ്ടും കേൾക്കണം എന്ന് പറഞ്ഞുവെങ്കിലും വലിയ താല്പര്യമൊന്നും ഗീതുവിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. കഥ കേട്ടതിനു ശേഷം മറ്റു സിനിമ പ്രവർത്തകരോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതായും പിന്നീട് അറിഞ്ഞു. അങ്ങനെ ഒരുപാട് പ്രതിസന്ധികൾക്കിടയിൽ നിൽക്കുന്ന സമയത്താണ് സരിഗമ പ്രൊഡക്ഷൻ സിനിമ ഏറ്റെടുക്കുന്നത്.

ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന പിറന്നാൾ പാർട്ടിയിൽ വച്ച് ഗീതുവിനെ ലിജു പിന്നീട് കണ്ടിരുന്നു. അന്ന് മദ്യ,ല.ഹ.രിയിൽ ഇതുവരെ ഉണ്ടായ പ്രശ്നങ്ങൾ പുറത്ത് പറയരുതെന്ന് ലിജുവിനോട് താരം ആവശ്യപ്പെട്ടു. എന്നാൽ സിനിമ പുറത്തിറങ്ങിയാൽ ഇതു വരെ ഉണ്ടായ പ്രതിസന്ധികൾ മാധ്യമങ്ങളോട് പുറത്ത് പറയുമെന്ന് ലിജു ആദ്യമേ തീരുമാനിച്ചിരുന്നു. നായകൻ നിവിൻ പോളിയും നിർമ്മാതാക്കളിൽ ഒരാളായ സണ്ണി വെയിനും തനിക്കൊപ്പം നിന്നു എന്നും ഗീതുവിന് ഒപ്പം ഉള്ളവർക്ക് എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്നും ലിജു കൂട്ടിച്ചേർത്തു. ഗീതുവിനെതിരെ എല്ലാ സിനിമാ സംഘടനകൾക്കും പരാതി നൽകിയിരിക്കുകയാണ് ലിജു കൃഷ്ണ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply