വിദ്യ പറഞ്ഞു കൊടുക്കേണ്ട അധ്യാപകൻ വിദ്യാർത്ഥിനിയുടെ അമ്മയുടെ ഫോണിലേക്ക് അയച്ചത് മോശം ദൃശ്യങ്ങളും സന്ദേശങ്ങളും -പിടിക്കുമെന്നായപ്പോൾ കിണറ്റിൽ ചാടി

മാതാ പിതാ ഗുരു ദൈവം എന്നാണ് പറയുന്നത്. മാതാവിനും പിതാവിനും ദൈവത്തിനും ഒപ്പമാണ് ഗുരുവിന്റെ സ്ഥാനമെന്ന്. അതൊക്കെ പഴയ കാലം. വിദ്യാർഥികളെ ഗുരുക്കന്മാർ സ്വന്തം മക്കളെ പോലെ കണ്ട് പഴയ കാലം. ഇപ്പോൾ അതൊക്കെ മാറികഴിഞ്ഞിരിക്കുകയാണ്. വിദ്യാർത്ഥികളോട് പല അധ്യാപകരുടെയും മനോഭാവങ്ങൾ തന്നെ മറ്റൊരു തരത്തിലാണ്. പ്രത്യേകിച്ച് പെൺകുട്ടികളോട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്ലസ്ടു വിദ്യാർത്ഥിക്ക് വാട്സാപ്പിൽ അ,ശ്ലീ,ല സന്ദേശങ്ങൾ അയച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു എന്നതാണ് ഈ വാർത്ത. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസിക്കുന്ന കെ സി സജീഷിനെ ആണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥി പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. കണ്ണൂർ ജില്ലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. വിദ്യാർത്ഥിയുടെ അമ്മയുടെ ഫോണിലേക്ക് ആയിരുന്നു ഇയാൾ അ,ശ്ലീ,ല സന്ദേശങ്ങൾ കൈമാറിയിരുന്നത്. വിദ്യാർഥി ഉപയോഗിക്കുന്നത് അമ്മയുടെ ഫോൺ ആണെന്ന് ഇയാൾ മനസ്സിലാക്കി, അതിനു ശേഷമാണ് ഫോണിലേക്ക് അ,ശ്ലീ,ല സന്ദേശങ്ങൾ എഴുതിയത്. പ്ലസ് ടു വിദ്യാർഥിയുടെ വാട്സാപ്പിൽ അ,ശ്ലീ,ല സന്ദേശം കൈ മാറിയതിനാനാണ് ഇപ്പോൾ പോക്സോ കേസ് പ്രകാരം ഇയാൾ അറസ്റ്റിലായിരിക്കുന്നത്. കിണറ്റിൽ ചാടി ആ,ത്മ,ഹ, ത്യയ്ക്ക് ഇയാൾ ശ്രമിച്ചതായാണ് പറയുന്നത്. എന്നാൽ നാട്ടുകാരാണ് ഇയാളെ ഇതിൽ നിന്നും രക്ഷിച്ചത്. സിപിഎം പ്രവർത്തകരായ സജീഷ് മന്ത്രി ഇ പി ജയരാജന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ആയിരുന്നു എന്നാണ് അറിയുന്നത്. ജയരാജൻ കായിക മന്ത്രി ആയിരിക്കുന്ന സമയത്താണ് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നത്.

സജീഷിന്റെ സ്വഭാവദൂഷ്യത്തെ തുടർന്ന് ഒഴിവാക്കിയിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അധ്യാപകൻ അ,ശ്ലീ,ല സന്ദേശങ്ങൾ അയച്ച വിവരം വിദ്യാർത്ഥി തന്നെ വീട്ടിൽ അറിയിക്കുകയായിരുന്നു ചെയ്തത്. സ്കൂളിലെത്തി അധ്യാപകനെതിരെ പ്രിൻസിപ്പാൾ പരാതി നൽകുകയായിരുന്നു ചെയ്തത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പ്രിൻസിപ്പാൾ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ആണ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത് സജീഷ് ഒളിവിൽ പോവുകയായിരുന്നു ചെയ്തത്. പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ആയിരുന്നു ചെറുകുന്നിലെ ഒരു കിണറ്റിൽ ചാടി ജീവനൊടുക്കാൻ വേണ്ടി ശ്രമിച്ചിരുന്നത്.

എന്നാൽ നാട്ടുകാർ അതിനും അനുവദിച്ചിരുന്നില്ല. കേസിൽ നിന്നും സതീഷിനെ രക്ഷപ്പെടുത്താനുള്ള ചില സമ്മർദ്ദങ്ങൾ ഒക്കെ ഉണ്ടായി എന്നാണ് അറിയുന്നത്. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഉറച്ചു നിന്നതു കൊണ്ടു തന്നെ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ കേസ് മുന്നോട്ട് പോവുകയായിരുന്നു ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply