പ്രതാപ കാലത്തു ലാലേട്ടന് മാരുതി കാറും പ്രിയദർശന് അംബാസിഡറും വാങ്ങി നൽകിയ പ്രൊഡ്യൂസർ ! രോഗി ആയതോടെ തിരിഞ്ഞു നോക്കാതെ താരങ്ങൾ

സിനിമാ നിർമ്മാതാവും വിതരണക്കാരനും നടനുമായ പരിശപ്പറമ്പിൽ കുഞ്ഞൻ പിള്ള രാമചന്ദ്രൻ പിള്ള എന്ന പി കെ ആർ പിള്ളയെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. നിരവധി ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാതാവാണ് പി കെ ആർ. തൊട്ടതെല്ലാം പൊന്നാക്കിയിട്ടുണ്ട് അദ്ദേഹം. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 365 ദിവസം പ്രദർശനം നടത്തിയ അദ്ദേഹത്തിൻ്റെ സിനിമയായിരുന്നു ചിത്രം.

കിഴക്കുണരും പക്ഷി, ഊമ പെണ്ണിന് ഉരിയാടാ പയ്യൻ, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളൊക്കെ തന്നെ അദ്ദേഹത്തിൻ്റെതാണ്. 1984 ലായിരുന്നു സിനിമ നിർമ്മാണ രംഗത്തേക്ക് അദ്ദേഹം കടന്നു വന്നത്. ആദ്യമായി നിർമ്മിച്ച സിനിമ വെപ്രാളം ആയിരുന്നു. ഷിർദ്ദിസായി ക്രിയേഷൻ എന്ന നിർമ്മാണ കമ്പനി ഉണ്ടാക്കിയിരുന്നു. ഷിർദ്ദിസായി ക്രിയേഷൻ്റെ വളർച്ച ആരംഭിച്ചത് ചിത്രം എന്ന സിനിമയിലൂടെ ആയിരുന്നു. ഈ സിനിമ ഹിറ്റായി നൂറാം ദിവസം ആഘോഷിക്കുന്ന സമയത്ത് ചിത്രം സിനിമയിലെ നായകനായ മോഹൻലാലിന് പികെആർ ഒരു പുത്തൻ മാരുതി കാർ വാങ്ങിക്കൊടുത്തു.

സിനിമ ഹിറ്റ് ആയതിൻ്റെ സന്തോഷത്താൽ ആണ് അദ്ദേഹം അത് വാങ്ങി കൊടുത്തത്. കൂടാതെ അദ്ദേഹം സന്തോഷം കൊണ്ട് പത്തു പവൻ്റെ ഒരു സ്വർണ്ണ കീചെയിനും മോഹൻലാലിന് സമ്മാനിച്ചു. എന്നാൽ സംവിധായകനായ പ്രിയദർശന് ഒരു അംബാസിഡർ കാർ ആയിരുന്നു നൽകിയത്. ചിത്രത്തിലെ നായികയായ രഞ്ജിനിക്ക് 75,000 രൂപയോളം വില വരുന്ന ഒരു ടിവിയും വിസിആറും നൽകി. അകമഴിഞ്ഞ് സഹായിക്കുന്ന അദ്ദേഹത്തിൻ്റെ മനസ്സായിരുന്നു പിന്നീട് അദ്ദേഹത്തിന് വിനയായി മാറിയതും.

അദ്ദേഹത്തിൻ്റെ കൂടെ കൂടിയവരൊക്കെ അദ്ദേഹത്തെ ചതിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ നല്ല കാലത്ത് കൂടെ നിന്ന സിനിമ സുഹൃത്തുക്കൾ ഒക്കെ തന്നെ ഒരു മോശം സമയം വന്നപ്പോൾ അദ്ദേഹത്തെ തിരിഞ്ഞുനോക്കുകയും ചെയ്തില്ല. എന്നാൽ പി കെ ആർ ഇഹലോകവാസം വെടിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ ജീവിതം വീണ്ടും ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പി കെ ആർ പിള്ള ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലാത്ത അവസ്ഥയിലായിരുന്നു.

ആ സമയത്ത് ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തെ പാലക്കാട് കണ്ണാറയ്ക്കടുത്തുള്ള സായി നിവാസിൽ പോയി കാണുകയും ചെയ്തു. എന്നാൽ അവിടെ നിന്നും പി കെ ആറിൻ്റെ ചികിത്സക്കും മരുന്നിനും ഒരുപാട് ചിലവുണ്ടെന്ന് മനസ്സിലായി. അങ്ങനെയായിരുന്നു അടുത്ത ലക്കത്തിലെ നാനയിൽ പി കെ ആർ പിള്ളയുടെ ജീവിതാവസ്ഥയെ കുറിച്ച് ലേഖനം എഴുതിയത്. ഈ ലേഖനം മോഹൻലാലിൻ്റെ ശ്രദ്ധയിൽപ്പെടുകയും അടുത്ത ദിവസം തന്നെ ആൻ്റണി പെരുമ്പാവൂർ വിളിക്കുകയും ചെയ്തു.

പി കെ ആറിൻ്റെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങുകയും ഒരു മാസത്തെ ചെലവിനും മരുന്നുകൾക്കുമായുള്ള തുക അദ്ദേഹത്തിൻ്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ആശിർവാദിൻ്റെ അക്കൗണ്ടിൽ നിന്നായിരുന്നു ആ തുക കൊടുക്കുന്നത്. മോഹൻലാൽ പി കെ ആർ നെ സഹായിക്കുന്ന വിവരം പുറംലോകം അറിഞ്ഞിരുന്നില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply