ഇസ്രായേൽ സേനയ്ക്ക് ഇനി കണ്ണൂരിൽ നിന്നും യൂണിഫോം പോകില്ല ! അഭിനന്ദിച്ച് പി ജയരാജൻ – അതും പൂട്ടിച്ചല്ലേ എന്ന് സോഷ്യൽ മീഡിയ

കണ്ണൂരിലെ മരിയ അപ്പാരൽസ് കമ്പനിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മരിയ അപ്പാരൽസ് പറയുന്നത് തങ്ങൾ ഇസ്രായേൽ സേനയ്ക്ക് യൂണിഫോം വിതരണം ചെയ്യുന്നത് നിർത്തിവെച്ചു എന്നാണ്. മരിയ അപ്പാരൽസിനെ അഭിനന്ദിച്ചു കൊണ്ടാണ് പി ജയരാജൻ ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.

ലോകം ഇന്ന് പാലസ്തീനിലേക്കും ഗസ്സയിലേക്കും ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയെ പോലും നോക്കുകുത്തിയാക്കിക്കൊണ്ട് യുദ്ധ ചരിത്രങ്ങളിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിൽ പല ആശുപത്രികളെയും കുഞ്ഞുങ്ങളെയും ആരോഗ്യപ്രവർത്തകരെയും അവിടെയുള്ള സ്ത്രീകളെയും ഒക്കെ തന്നെ ആയുധത്തിൻ്റെ ബലം ഉണ്ടെന്നുള്ള അഹങ്കാരത്തിൽ ബോംബും റോക്കറ്റും ഒക്കെ ഉപയോഗിച്ചുകൊണ്ട് യാതൊരു തരത്തിലുള്ള മനുഷ്യപ്പറ്റും കാണിക്കാതെ തകർത്തു കളയുകയാണ് ഇസ്രായേൽ.

വംശീയ ഉന്മൂലനം ചെയ്യുവാൻ വേണ്ടിയുള്ള ഇത്തരത്തിലുള്ള കണ്ണിൽ ചോരയില്ലാത്ത പ്രവർത്തിക്ക് മുതലാളിത്ത രാജ്യങ്ങളുടെ അകമ്പടി ഉണ്ട് എന്നുള്ളത് ലോകരാജ്യങ്ങളെ ഞെട്ടിപ്പിക്കുന്നതും ആണ്. മറ്റൊരു ലജ്ജാവഹമായ കാര്യം ഇന്ത്യയുടെ നിലപാടും ഇത്തരത്തിലുള്ളതാണ് എന്നതാണ്. സമാധാനത്തിൻ്റെ പാതയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഗാന്ധിജിയുടെ ഇന്ത്യ സ്വീകരിക്കേണ്ടത് സമാധാനത്തിൻ്റെ ചർച്ചകൾക്കായിരുന്നു എന്നും പറഞ്ഞു. ഇത്തരത്തിലുള്ള മാതൃകാപരമായ ഒരു പ്രവർത്തിയാണ് കൂത്തുപറമ്പിലുള്ള വലിയ വെളിച്ചത്തെ വ്യവസായ കേന്ദ്രത്തിലുള്ള വസ്ത്ര കമ്പനിയുടെ തീരുമാനം.

പി ജയരാജൻ പറഞ്ഞത് പല വിദേശരാജ്യങ്ങളിലേക്കും ഉള്ള പോലീസിൻ്റെയും പട്ടാളക്കാരുടെയും ഒക്കെ യൂണിഫോം ഏറ്റവും ക്വാളിറ്റി ഉറപ്പുവരുത്തി കൊണ്ട് തയ്ച്ച് വിതരണം ചെയ്യുന്ന കമ്പനി താൻ എംഎൽഎ ആയ സമയത്തായിരുന്നു ആരംഭിച്ചത്. ഇതുവരെയും വളരെ മികച്ച രീതിയിൽ ആയിരുന്നു അവരുടെ പ്രവർത്തനം. തൊഴിലാളികളുടെയും മാനേജ്മെൻ്റിൻ്റെയും ഒക്കെ പരസ്പര സഹായമാണ് കമ്പനിയുടെ വിജയം.

കമ്പനിയാണ് ഇസ്രായേൽ പോലീസിൻ്റെ യൂണിഫോം വർഷങ്ങളായി തയ്ച്ചു കൊടുക്കുന്നത്. സമാധാനത്തിൻ്റെ ആഹ്വാനങ്ങൾ ഒന്നും തന്നെ ഇസ്രായേൽ ഗസ്സ സിവിലിയന്മാരെ കൂട്ടമായി അക്രമിക്കുമ്പോൾ തൽക്കാലം ഇസ്രായേലിൻ്റെ യൂണിഫോം അടിക്കേണ്ട എന്ന തീരുമാനമെടുത്തിരിക്കുകയാണ് ഈ കമ്പനി. ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത് മരിയൻ അപ്പാരൽസ് എം ഡി ആയ തോമസ് ഓലിയേക്കൽ ആണ്.

ഈ കമ്പനിയിൽ 1500 ൽ അധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഒരു സ്ഥലത്ത് സ്ത്രീകളും കുഞ്ഞുങ്ങളടക്കം ഒരുപാട് പേരുടെ ജീവൻ എടുത്തുകൊണ്ടിരിക്കുന്ന സമയത്ത് തങ്ങളുടെ ലാഭം നോക്കാതെ ഇസ്രായേലിന് യൂണിഫോം തയ്ച്ചു കൊടുക്കുന്നില്ല എന്നുള്ള ഇവിടുത്തെ തൊഴിലാളികളുടെയും മാനേജ്മെൻ്റിൻ്റെയും തീരുമാനം മനുഷ്യത്വത്തെയാണ് കാണിക്കുന്നത്. ലാഭത്തിന് അല്ല ഇവർ മുൻതൂക്കം കൊടുക്കുന്നത് എന്നതും വലിയൊരു കാര്യം തന്നെയാണ്. ആയുധം വിറ്റ് ലാഭം ഉണ്ടാക്കുന്ന ലാഭ കൊതിയന്മാരായ മുതലാളിത്ത രാജ്യങ്ങൾക്കുള്ള മറുപടിയാണ് ഇവർ ഇതിലൂടെ കാണിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply