ഒരുകാലത്ത് മലയാളികൾ ഇത്ര ആഘോഷിച്ച പരുപാടി വേറെ ഉണ്ടാകില്ല ! ഊരാകുടുക്കിലെ രഞ്ജിത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇതാണ്

ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടി അഭിനയ മേഖലയിലേക്ക് കടന്നു വന്നവർ നിരവധി താരങ്ങൾ ആണ്. മിമിക്രി, സ്റ്റേജ് ഷോകൾ തുടങ്ങി ചെറിയ ചെറിയ പരിപാടികളിൽ തുടങ്ങി ഇന്ന് സിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ചു നിൽക്കുന്നവർ ഒരുപാട് ആണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കൂട്ടത്തിൽ ശ്രദ്ധ നേടിയവരും ശ്രദ്ധ നേടാത്തവരും ഉണ്ട്. ജയസൂര്യ, നയൻതാര, രമ്യ നമ്പീശൻ, തുടങ്ങിയവരൊക്കെ ശ്രദ്ധനേടിയവർ ആണെങ്കിൽ മറുവശത്ത് കഴിവുണ്ടായിട്ടും ശ്രദ്ധ നേടാതെ പോയ ചിലരുമുണ്ട്. സ്റ്റേജ് പരിപാടികളിലൂടെ മറ്റും സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്ന ഒരു കലാകാരനാണ് രഞ്ജിത് ചെങ്ങമനാട് എന്ന കലാകാരൻ. സൂര്യ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഊരാക്കുടുക്ക് എന്ന ഒരു പരിപാടി മാത്രം പറഞ്ഞാൽ മതി പ്രേക്ഷകർക്ക് താരത്തെ ഓർമ്മിക്കാൻ എന്നതാണ് സത്യം.

അന്ന് ജനശ്രെദ്ധ നേടിയ പരിപാടികളിൽ ഒന്നു തന്നെയായിരുന്നു ഈ പരിപാടി. ഇത് അവതരിപ്പിച്ചിരുന്നത് രഞ്ജിത്ത്. തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിൽ വയലിൻ പഠിക്കാൻ ചേർന്നതിന് പിന്നാലെയായിരുന്നു കലാപ്രവർത്തനങ്ങളിൽ ഒക്കെ സജീവ സാന്നിധ്യമായി മാറിയത്. അവിടെ പഠിക്കുന്ന സമയത്ത് അദ്ദേഹം നാടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സംവിധായകൻ പ്രസി മള്ളൂർ, രഞ്ജിത്ത് അവതരിപ്പിച്ച ഒരു നാടകം കാണുന്നതും പിന്നീട് അദ്ദേഹത്തിനൊപ്പം തന്നെ സംവിധാന മേഖലയിൽ കൂടെ നിൽക്കാൻ ക്ഷണിക്കുന്നതും, അങ്ങനെയാണ് സിനിമയോട് അമിത താല്പര്യം ഉള്ള ചെറുപ്പക്കാരൻ ദീർഘനാളായി പഠിക്കുന്ന വയലിൻ പഠനം പോലും ഉപേക്ഷിച്ച് സംവിധായകനോടൊപ്പം ചെല്ലുവാൻ വേണ്ടി തയ്യാറായത്. നിരവധി അനവധി ടെലിവിഷൻ സീരിയലുകളിൽ പ്രവർത്തിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.

അദ്ദേഹത്തിനു വേണ്ടി കഥയും തിരക്കഥയും എഴുതുവാനുള്ള അവസരമുണ്ട്.അങ്ങനെ സിനിമയിലേക്ക് പ്രവേശിക്കുകയും ചെയ്യ്തു. അങ്ങനെയാണ് ഇദ്ദേഹത്തിന് സിനിമയിലേക്കുള്ള വാതായനങ്ങൾ തുറന്ന് ലഭിക്കുന്നത്. നല്ല കഴിവുകൾ ഉണ്ടായിട്ടും ചെറിയ കഥാപാത്രങ്ങൾ മാത്രം ആയിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്.. ദിലീപ്, വിനീത് തുടങ്ങിയവർക്കൊപ്പം ഡാർലിങ് ഡാർലിങ് എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ലഭിച്ചു. കളിവീട് സ്വയംവരപ്പന്തൽ പുള്ളിമാൻ വാംശം ഉൾപ്പെടെയുള്ള സിനിമകളിലെല്ലാം രഞ്ജിത്ത് ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാൽ സിനിമയേക്കാൾ കൂടുതൽ ടെലിവിഷൻ രംഗത്തായിരുന്നു താരം ശോഭിച്ചത്.

സൂര്യ ടിവിക്കുവേണ്ടി അക്കരെയിക്കരെ പൂക്കാലം എന്ന ടെലിഫിലിം തിരക്കഥ എഴുതി സംവിധാനം ചെയ്തു. ജീവൻ ടിവി ഓട്ടോ ക്ലബ് തുടങ്ങിയ പ്രോഗ്രാമുകളും ചെയ്തിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കലാരംഗത്തു നിന്ന് എടുത്തു എങ്കിലും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ് രഞ്ജിത്ത്. ഭാര്യയും മകനും അമ്മയും അടങ്ങുന്നതാണ് കുടുംബം. നല്ല കഥാപാത്രങ്ങളും അവസരം ലഭിക്കുകയാണെങ്കിൽ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരണമെന്ന് രഞ്ജിത്ത് ആഗ്രഹിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply