ഉണ്ണി മുകുന്ദൻ കാരണം ഒരാൾ മരിച്ചിട്ടുണ്ട്…നടനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ബാല രംഗത്ത്..

അഭിനയം കൊണ്ട് മാത്രമല്ല വിവാദങ്ങളുടെ കൂടി നായകനാണ് ബാല . അടുത്തിടെ നടൻ ഉണ്ണി മുകുന്ദനെതിരെ ബാല ഉന്നയിച്ച ആരോപണങ്ങൾ ഏറെ വിവാദമായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായും നിർമ്മാതാവുമായി എത്തിയ “ഷെഫീക്കിന്റെ സന്തോഷം” എന്ന ചിത്രത്തിൽ സഹപ്രവർത്തകർക്കും തനിക്കും പ്രതിഫലം നൽകിയിട്ടില്ല എന്ന ബാലയുടെ ആരോപണങ്ങൾ ഏറെ വിവാദമായിരുന്നു. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞുകൊണ്ട് ഉണ്ണിമുകുന്ദൻ തന്നെ രംഗത്ത് എത്തിയിരുന്നു.

“ഷെഫീഖിന്റെ സന്തോഷം” എന്ന ചിത്രത്തിൽ പ്രവർത്തിച്ച സ്ത്രീകൾക്ക് മാത്രമാണ് പ്രതിഫലം കൊടുത്തത് എന്ന് ബാല ആരോപിച്ചു. എന്നാൽ സ്ത്രീകൾക്ക് മാത്രമല്ല എല്ലാ ടെക്നീഷ്യന്മാർക്കും പ്രതിഫലം നൽകിയിട്ടുണ്ട് എന്നാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്. ബാലയുടെ ആരോപണത്തിന് പിന്നാലെ സിനിമയുടെ നായികയും മറ്റു അണിയറ പ്രവർത്തകരുംബാലയുടെ ആരോപണങ്ങൾ നിഷേധിച്ചു മുന്നോട്ടു വന്നിരുന്നു. ബാലയ്ക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലം നൽകിയതായി ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, അനൂപ് മേനോൻ എന്നിവർ അഭിനയിച്ചു എന്ന് പറയപ്പെടുന്ന ബാലയുടെ ചിത്രത്തിൽ ഞാൻ മാത്രമാണ് അഭിനയിച്ചത് എന്നും ഈ ചിത്രത്തിൽ അഞ്ചു ദിവസം ഡെഡ്ബോഡിയായി അഭിനയിച്ചതിന് യാതൊരു പ്രതിഫലം വാങ്ങിയിട്ടില്ല എന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. ട്രോളുകൾ കൊണ്ട് പ്രശസ്തൻ ആയി എന്ന് കരുതി കൂടുതൽ പ്രതിഫലം നൽകാൻ പറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു. ബാലയുടെ അടുത്ത സുഹൃത്തായിരുന്നു ഉണ്ണി മുകുന്ദൻ.

എന്നാൽ “ഷെഫീഖിന്റെ സന്തോഷം” എന്ന സിനിമയിൽ പ്രവർത്തിച്ച നിരവധി പേരായിരുന്നു ഉണ്ണിയുടെ നിർമാണ കമ്പനിക്ക് എതിരെ പരാതിയുമായി ബാലയ്ക്ക് അരികിൽ എത്തിയത്. അവർക്ക് കിട്ടാനുള്ളത് കിട്ടിയപ്പോൾ എല്ലാവരും തനിക്കെതിരെ ആയെന്നും ബാല പ്രതികരിക്കുന്നു. ഉണ്ണി മുകുന്ദനെതിരെ വീണ്ടും ശക്തമായ ആരോപണവുമായി ബാല വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തവണ ഉണ്ണി മുകുന്ദൻ കാരണം ഒരാൾ മരിച്ചിട്ടുണ്ട് എന്നാണ് ബാലയുടെ ആരോപണം.

നിങ്ങൾ അന്വേഷിച്ചു നോക്കണം എന്നും ബാല അഭിമുഖത്തിൽ പറയുന്നു. കൊല്ലത്തുള്ള ഒരു നിർമ്മാതാവ് ആണ് ഉണ്ണി മുകുന്ദൻ കാരണം തൂങ്ങി മരിച്ചത്, നിങ്ങൾ അത് അന്വേഷിക്കൂ എന്നും ബാല അഭിമുഖത്തിൽ പറഞ്ഞു. ഒരിക്കൽ ബാലയ്ക്ക് ഒരു അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോൾ ഉണ്ണിയെ കാശ് ചോദിച്ചു വിളിച്ചിരുന്നു. യാതൊരു ദയയുമില്ലാതെ ഉണ്ണി കോൾ കട്ട് ചെയ്യുകയായിരുന്നു എന്ന് ബാല പറയുന്നു. സുഹൃത്തിൽ നിന്നും ഇങ്ങനെ ഒരു ചതി ഉണ്ടാകും എന്ന് ഒരിക്കലും വിചാരിച്ചില്ല എന്നും ഇതിനെക്കുറിച്ച് നേരിട്ട് സംസാരിച്ചിട്ടുള്ളതാണെന്നും ബാല പറയുന്നു.

കാര്യങ്ങൾ തുറന്നു പറയാൻ തനിക്ക് യാതൊരു പേടിയുമില്ല എന്നും തന്റെ സിനിമയിൽ ഒന്നും വാങ്ങാതെയാണ് ഉണ്ണി മുകുന്ദൻ അഭിനയിച്ചട്ടുള്ളത് എന്ന് പറയുന്നത് ശുദ്ധ കള്ളത്തരം ആണ് എന്നും ബാല പറയുന്നു. അഭിനയിച്ചതിന് ഉണ്ണി മുകുന്ദന് ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ട് എന്ന് ബാല കൂട്ടിച്ചേർത്തു. ഇതുകൊണ്ടാണ് ഈ ഫീൽഡ് വെറുത്തു പോകുന്നത്. ഉണ്ണി പറയുന്നത് എല്ലാം കള്ളമാണ്, ഞാൻ സത്യം മാത്രമേ പറയാറുള്ളൂ എന്ന് ബാല പറയുന്നു. സിനിമയുടെ പ്രമോഷൻ ചടങ്ങുകൾക്കൊന്നും തന്നെ ആരും വിളിച്ചിരുന്നില്ല എന്നും വിളിക്കാതെ എങ്ങനെ പോവാൻ ആണെന്നും ബാല ചോദിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply