കുടുക്ക പൊട്ടിച്ചൊന്നും അല്ല അവൻ ലോട്ടറി എടുത്തത് – അന്തസ്സ് ഉണ്ടേൽ ലോട്ടറി തിരിച്ചേൽപ്പിക്കട്ടെ അവൻ ! വീടിനു മുന്നിൽ പ്രതിഷേധം

കഴിഞ്ഞ ദിവസമായിരുന്നു ഓണം ബംബർ ഭാഗ്യകുറിയുടെ വിജയ് കേരളക്കരയുടെ മുൻപിലേക്ക് എത്തിയത്. ഒന്നാം സമ്മാനം സ്വന്തമാക്കിയ അനൂപ് വാർത്തകളിൽ എല്ലാം നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ കോടികൾ സമ്മാനത്തുകയായി ലഭിച്ച അനൂപിനെതിരെ ചില ആരോപണങ്ങളുമായി ആണ് നാട്ടുകാർ അടക്കം രംഗത്ത് വന്നിരിക്കുന്നത്. രാത്രിയിൽ പോലും അനൂപിന്റെ വീടിന് മുൻപിൽ ആളുകൾ തടിച്ചു കൂടി നിൽക്കുകയാണെന്നും തങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞ് പണം ചോദിക്കുകയാണ് ആളുകൾ എന്നുമാണ് ഭാര്യ മായ പറയുന്നത്. രാത്രിയിലാണ് അനൂപ് വീട്ടിലേക്ക് വരുന്നത് പോലും. ആരും കാണാതെ ആണ് വരുന്നത്. രാത്രിയിൽ പോലും ഈ ഒരു ബുദ്ധിമുട്ട് വല്ലാതെ അനുഭവിക്കുന്നുണ്ട്.

നാട്ടുകാരനായ ഒരാൾ പറഞ്ഞത് അനൂപ് കയ്യിൽ കാശ് ഇല്ലാത്ത ഒരാൾ ഒന്നും ആയിരുന്നില്ല എന്നും, കുടുക്ക പൊട്ടിച്ചാണ് പണം എടുത്തത് എന്ന് പറയുന്നതൊക്കെ കള്ളമാണ് എന്നതാണ്. അവന്റെ അമ്മാവന്റെ കയ്യിൽ കാശ് ഉണ്ട്. അവൻ അതിന്റെ ഒന്നും ആവശ്യമില്ല എന്നൊക്കെയാണ് ഒരു നാട്ടുകാരന്റെ വാക്കുകൾ. അവൻ ലോട്ടറിയെയും സർക്കാരിനെയും വിമർശിച്ചവൻ ആണ്. അവന് നാണമുണ്ടെങ്കിൽ ആ ലോട്ടറി തിരികെ കൊടുക്കുകയാണ് വേണ്ടത്. വീട്ടിൽ സഹായമഭ്യർത്ഥിച്ച് കാത്തുനിൽക്കുന്ന ചിലർ ഇപ്പോൾ ചെറിയ തോതിലുള്ള പ്രതിഷേധങ്ങൾ കൂടി തുടങ്ങി എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ബന്ധുവീടുകളിലും മറ്റും ആയി മാറി നിൽക്കുകയാണ് ആണെന്നും, ഇതുവരെ തനിക്ക് പണം ലഭിച്ചിട്ടില്ല എന്നും ഉറങ്ങിയിട്ട് ദിവസങ്ങളായി എന്നും കഴിഞ്ഞദിവസം അനൂപ് തന്നെ പറഞ്ഞിരുന്നു .

ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഈ വാർത്തയെക്കുറിച്ച് അനുപ് പറഞ്ഞതും തുടർന്നു സംസാരിച്ചതും ഓക്കെ. എന്നാൽ ഇതുവരെ പണം ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല വലിയൊരു തുക തന്നെയാണ് ടാക്സിനത്തിൽ അനൂപിന് നൽകേണ്ടി വരുന്നതും. അതിനൊപ്പം ആണ് ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ കൂടി അനൂപിന് ഏൽക്കേണ്ടതായി വരുന്നത്. പൂർണമായും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് താനെന്നാണ് മാധ്യമങ്ങളോട് അനൂപ് പറഞ്ഞത്. എനിക്ക് വീട്ടിലേക്ക് പോകാൻ പോലും സാധിക്കുന്നില്ല ഏതൊക്കെ സ്ഥലങ്ങളിലൊക്കെ നിന്നാണ് ആളുകൾ എത്തുന്നത് എന്നു മനസ്സിലാകുന്നില്ല.

നിരവധി ആളുകളാണ് ഫോണിലും വിളിക്കുന്നത്. നിങ്ങൾക്ക് സിനിമയിൽ അഭിനയിക്കണമെങ്കിൽ അതിനുള്ള വഴിയുണ്ട്. രണ്ടുകോടി രൂപ മുടക്കിയാൽ മതി എന്നൊക്കെ പറഞ്ഞു കൊണ്ടാണ് ചിലർ എത്തുന്നത് എന്നാണ് മാധ്യമങ്ങളോടെ കഴിഞ്ഞദിവസം അനൂപ് സംസാരിച്ചിരുന്നത്. ബന്ധുക്കളുടെ വീടുകളിൽ ഞാൻ മാറിനിൽക്കുകയാണ് ആണെന്നും കുടുംബക്കാർക്ക് ഇടയിൽ നിന്ന് പോലും ചെറിയതോതിലുള്ള പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട് എന്നും അനൂപ് പറഞ്ഞിരുന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് താനെന്നും തനിക്കിതുവരെ പണം ലഭിച്ചില്ല എന്നു മനസ്സിലാക്കൂ എന്നുമൊക്കെയാണ് അനൂപ് പറഞ്ഞിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply