ഇന്നലെ മൾട്ടിപ്ലെക്സുകളിൽ സിനിമ ടിക്കറ്റുകൾക്ക് വെറും 99 രൂപ മാത്രം ! കാരണം എന്തെന്ന് അറിയാമോ ? കഴിഞ്ഞ തവണ 75 ആയിരുന്നു

ദേശീയ ചലച്ചിത്ര ദിനത്തോടനുബന്ധിച്ച് കൊണ്ട് ഒക്ടോബർ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം ഉള്ള സിനിമ തീയേറ്ററുകളിൽ ടിക്കറ്റിന് വെറും 99 രൂപ മാത്രമാണ് ചാർജ്ജ്. ഈ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ്. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം അനുസരിച്ച് PVR INOX, Cinepolis, Miraj, Ctiypride, Asian, Mukta A2, Movie Time, Wave, M2K, Delite എന്നിവ അടക്കമുള്ള ഇന്ത്യയിൽ ഉടനീളമുള്ള 4000ത്തിലധികം സ്ക്രീനുകളിൽ ദേശീയ ചലച്ചിത്ര ദിനത്തോടനുബന്ധിച്ചു കൊണ്ട് വെള്ളിയാഴ്ച കുറഞ്ഞ നിരക്കിൽ സിനിമ കാണുവാൻ അവസരം ഒരുക്കും എന്നതായിരുന്നു.

നിരവധി സിനിമകളാണ് ഈ വർഷം ബോക്സ് ഓഫീസിൽ വൻ വിജയം ആഘോഷിച്ചിരിക്കുന്നത്. വിജയത്തിന് പിന്നിലുള്ള എല്ലാ സിനിമ പ്രേക്ഷകർക്കും നന്ദി പറയുകയും ചെയ്തു. കൂടാതെ എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും സിനിമ ആസ്വദിക്കുവാൻ വേണ്ടി ഒരുമിച്ചു കൊണ്ടുവരണമെന്നും അസോസിയേഷൻ പറയുകയും ചെയ്തു. സിനിമ ടിക്കറ്റിനു മാത്രമല്ല തിയേറ്ററുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തിനും സോഫ്റ്റ് ഡ്രിങ്ക്സിനും ഒക്കെ തന്നെ നിരവധി ആകർഷകമായ ഓഫറുകൾ ഉണ്ടാകും എന്നും പറഞ്ഞു.

ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനു വേണ്ടി ഉപഭോക്താക്കൾ സിനിമാശാലകളുടെ വെബ്സൈറ്റുകളും അതുപോലെതന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളും നോക്കണമെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എക്സിൽ പറയുകയും ചെയ്തു. സിനിമ പ്രേമികൾക്ക് നല്ലൊരു ഓഫർ ആണ് ഇവർ ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ഒരു ദിവസം മാത്രമാണ് ഇവരുടെ ഓഫർ. ടിക്കറ്റിന് 99 രൂപ മാത്രമാണെങ്കിലും ടാക്സ് നൽകേണ്ടിവരും.

എന്തൊക്കെയാണ് ഓഫറുകൾ എന്നത് അറിയുന്നതിന് വേണ്ടിയാണ് അതാത് തിയേറ്ററുകളുടെ വെബ്സൈറ്റുകൾ സന്ദർശിക്കണം എന്ന് പറയുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആയിരുന്നു ദേശീയ സിനിമ ദിനം ആചരിച്ചത്. അന്ന് 6.5 ദശലക്ഷത്തിലധികം സിനിമ കാണുകയും ചെയ്തു. കഴിഞ്ഞവർഷം ടിക്കറ്റിന് 75 രൂപയായിരുന്നു വാങ്ങിച്ചത്. ആ സമയത്ത് വിവിധ ഭാഷകളിലെ സിനിമകൾളിൽ നിന്നും തീയേറ്ററുകൾക്ക് 48 കോടി രൂപ നേടിയെടുക്കാൻ സാധിച്ചു എന്നാണ് ട്രേഡ് വിദഗ്ധർ കണക്കാക്കിയത്.

സിനിമ പ്രേക്ഷകരിൽ നിന്നും വലിയ രീതിയിലുള്ള പ്രതികരണം ആയിരുന്നു ഏകദിന സിനിമ സംരംഭത്തിന് ലഭിച്ചിരുന്നത്. ടിക്കറ്റുകളുടെ ഡിമാൻഡ് കാരണം ഷോ രാവിലെ ആറുമണിക്ക് ആരംഭിക്കും. സിനിമ ടിക്കറ്റ് നിരക്കിൽ ഇത്രയും വലിയ ഓഫർ നൽകുന്നതുകൊണ്ടുതന്നെ ധാരാളം ആളുകൾ തിയേറ്ററുകളിലേക്ക് തള്ളിക്കയറും എന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഓഫർ കൊടുക്കുന്നത് കാരണം കൊണ്ട് തന്നെ ആ സമയത്ത് തീയേറ്ററിൽ ഓടുന്ന സിനിമകൾക്ക് ധാരാളം പ്രേക്ഷകരും ഉണ്ടാകും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply