ഒരു ലിപ് ലോക്ക് പോലും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞാൽ പിന്നെങ്ങനാ അഭിനയിപ്പാക്കാൻ പറ്റാ ? സിനിമയ്ക്ക് വേണ്ടി ഉടുതുണി പോലും ഇല്ലാതെ അഭിനയിക്കേണ്ടി വരും ചിലപ്പോൾ എന്ന് ഒമർ ലുലു

പ്രശസ്ത സംവിധായകൻ ഒമര്‍ ലുലുവിന്റെ രസകരമായ ഒരു സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നൂറ എന്ന താരത്തിനോട് ഒമർ ലുലു നടത്തുന്ന സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്. നൂറയോട് “നല്ല സമയം” എന്ന തന്റെ ഏറ്റവും പുതിയ ചിത്രം കാണണമെന്ന് ഒമർ ലുലു ആവശ്യപ്പെടുമ്പോൾ ഇല്ലെന്നു താരം പറയുന്നു. തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയത് കൊണ്ട് സിനിമ കാണില്ലെന്ന് നൂറ പറയുന്നു.

ഇതിന് ഒമർ ലുലു നൽകുന്ന മറുപടി ആണ് ശ്രദ്ധേയമാവുന്നത്. സിനിമയിൽ അഭിനയിക്കാൻ ഇറങ്ങുമ്പോൾ താരങ്ങൾക്ക് ഡെഡിക്കേഷൻ ഉണ്ടാവണം. താൻ അഭിനയിക്കുന്ന കഥാപാത്രത്തിന് ഒരു ലിപ്ലോക്ക് ഉണ്ട്. അത് ചെയ്യില്ലെന്ന് പറഞ്ഞാൽ പിന്നെ ഞാൻ പോയി ലിപ്ലോക്ക് ചെയ്യണോ എന്ന് ഒമർ ലുലു ചോദിക്കുന്നു. എന്നാൽ ലിപ്ലോക്ക് ചെയ്യാൻ പറ്റാത്തതിന് സിനിമയിൽ നിന്നും ഒഴിവാക്കുന്നത് ശരിയാണോ എന്ന് നൂറ ചോദിക്കുന്നു. ഇതിന് മറുപടി ആയി ലിപ്ലോക്ക് ആ സിനിമയിൽ അനിവാര്യം ആണെന്ന് ഒമർ ലുലു പറയുന്നു.

സിനിമയ്ക്ക് വേണ്ടി എന്തും ഡെഡിക്കേറ്റ് ചെയ്യാൻ താരങ്ങൾ തയ്യാറാകണം എന്ന് ഒമർ ലുലു പറയുന്നു. നേക്കഡ് ആയിട്ട് വരെ അഭിനയിക്കേണ്ടി വരും എന്നും ഒമർ ലുലു കൂട്ടിച്ചേർത്തു. അത്രയും ഡെഡിക്കേഷൻ ഉള്ളവർ മാത്രം വന്നാൽ മതി സിനിമയിലേക്ക്, അങ്ങനെ ഉള്ള ഒരുപാട് പിള്ളേർ ഉണ്ട് എന്നും ഒമർ ലുലു തമാശരൂപേണ പറയുന്നു. “ധമാക്ക” എന്ന കോമഡി എന്റർടെയ്നറിന് ശേഷം ഒമർ ലുലു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് “നല്ല സമയം”.

ഇർഷാദ് കേന്ദ്രപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയത്. “നല്ല സമയം” നവംബർ 18ന് ബിഗ്‌ക്രീനിൽ എത്തും എന്ന് സംവിധായകൻ തന്റെ ഒഫീഷ്യൻ ഫേസ്‌ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു. “ഹാപ്പി വെഡിങ്” പുറത്തിറങ്ങിയത് നവംബർ 18ന് ആയിരുന്നു. ഇതേ ദിവസം തന്നെ ആയിരിക്കും “നല്ല സമയം” റിലീസ് ചെയ്യുക.

“ഫ്രീക്ക് ലുക്കിൽ ഫ്രൻസുമായി” എന്ന് തുടങ്ങുന്ന ചിത്രത്തിന്റെ പ്രമോഗാനത്തിലൂടെ നിരവധി പുതുമുഖ താരങ്ങളെ ആണ് ഒമർ ലുലു മലയാള സിനിമയിലേക്ക് സമ്മാനിക്കുന്നത് എന്ന് പ്രേക്ഷകർക്ക് ബോധ്യപ്പെട്ടു. ഒമർ ലുലുവിന്റെ മുൻകാല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടി മറിയം മൈക്കലും പ്രോമോ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിന്ദു അനിരുദ്ധൻ, ജീനു നസീർ, ചിത്ര എസ് എന്നിവർ ഒരുക്കിയ ഗാനത്തിന് രചന നിർവഹിച്ചത് രാജീവ് ആലുങ്കലും റാപ്പ് ഭാഗങ്ങൾക്ക് രചന നിർവഹിച്ചത് ഇന്ദുലേഖ വാര്യരുമാണ്.

മികച്ച സ്വീകാര്യതയാണ് ഈ പ്രോമോ ഗാനത്തിന് ലഭിച്ചിരുന്നത്. ഒറ്റരാത്രികൊണ്ട് മാറിമറിയുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിജീഷും ജയരാജ് വാരിയരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്. നീണ്ട ഒരുപാട് വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകൻ ആയി എത്തുന്ന “പവർ സ്റ്റാർ” ആണ് ഒമർ ലുലുവിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചിത്രം. ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രം ആയ “പവർ സ്റ്റാർ”ൽ നായികയോ ഗാനങ്ങളോ ഇല്ലെന്ന സവിശേഷതകളും ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply