മറുനാടൻ സാജൻ സക്കറിയയെ എയർപോർട്ടിൽ മർദിച്ച സംഭവം ! വഴിയില്‍ ഇട്ട് തല്ലി വീരവാദം മുഴക്കുന്നത് നല്ലതല്ല എന്ന് ഒമർ ലുലു !

മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ആയ സാജൻ സക്കറിയയെ യുകെയിൽ വച്ച് മർദ്ദിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തെ ആരോ കരണത്തടിച്ചു എന്ന വാർത്തയാണ് പുറത്തു വന്നത്. സംഭവത്തിൽ ഇദ്ദേഹത്തെ തല്ലുന്ന ദൃശ്യങ്ങൾ ഇല്ല എന്നാൽ ഒരു വീഡിയോ പുറത്തു വന്നിരുന്നു. ഇദ്ദേഹത്തെ അസഭ്യം പറയുന്ന വീഡിയോ ആണ് പുറത്തു വന്നത്. വിഷയത്തിൽ നിരവധി ആളുകളാണ് പ്രതികരിച്ചത്.

ഇപ്പോൾ ഇദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകനായ ഒമര്‍ ലുലു. വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക അല്ലാതെ അയാളെ വഴിയിൽ ഇട്ട് തല്ലി എന്ന വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണതയല്ല എന്നാണ് പറയുന്നത്. ഒരാളെ മർദ്ദിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ഇക്കാര്യത്തിൽ മറുനാടൻ ഒപ്പം എന്നാണ് അറിയിച്ചത്. ഒരാളെ മർദ്ദിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് .

വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക. അല്ലാതെ അയാളെ വഴിയിൽ ഇട്ട് തല്ലി എന്ന് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണതയല്ല. ഇക്കാര്യത്തിൽ മറുനാടൻ ഒപ്പം . പല കാര്യങ്ങളിലും തൻറെ അഭിപ്രായം വ്യക്തമായി അറിയിക്കുന്ന വ്യക്തിയാണ് ഒമർ ലുലു. അദ്ദേഹത്തിൻറെ വാക്കുകൾ പലപ്പോഴും ശ്രദ്ധേയമായി മാറുകയും ചെയ്യാറുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയായി ആണ് താരം എത്തിയിരുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മികച്ച രീതിയിൽ തന്നെ പ്രകടനം കാഴ്ചവെച്ച താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ പരിപാടിയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു ചെയ്തത്.

അത്രയും ആക്ടീവായി ആയിരുന്നില്ല ബിഗ് ബോസിൽ താരം നിന്നിരുന്നത്. താൻ വളരെ പെട്ടെന്ന് തന്നെ തിരികെ പോകും ബിഗ്ബോസിൽ നിന്ന് എന്ന് വന്ന സമയത്ത് തന്നെ താരം പറയുകയും ചെയ്തിരുന്നു. വലിയൊരു വൃന്ദം ആരാധകനിരയായിരുന്നു ബിഗ് ബോസിൽ ഒമർ ലുലുവിന് ഉണ്ടായിരുന്നത്. ഒമർ ലുലു പോകേണ്ടതായിരുന്നില്ല ബിഗ് ബോസിൽ നിന്ന് എന്ന് പലരും പറഞ്ഞിരുന്നു. പലപ്പോഴും താരത്തിന് ഏൽക്കേണ്ടി വരുന്ന ഒരു വിമർശനം എന്നത് ഡബിൾ മീനിങ് ഉള്ള സിനിമകൾ ചെയ്തു എന്നതിൻറെ പേരിലാണ്.

താരത്തിന്റെ ചിത്രങ്ങളിലെല്ലാം തന്നെ ഡയലോഗുകളിൽ ഡബിൾ മീനിങ് കാണുന്നു എന്നും ഇത് വളരെയധികം പുതിയ തലമുറയെ ബാധിക്കുന്നുണ്ട് എന്ന് ആണ് പലരും കമൻറ് ചെയ്യുന്നത്. എന്നാൽ അത്തരത്തിൽ ഉണ്ടാവുന്ന സൈബർ ആക്രമണങ്ങളെ എല്ലാം തന്നെ തരണം ചെയ്തിട്ടുള്ള ആളാണ് ഒമർ ലുലു. എന്ത് കാര്യത്തിലും സ്വന്തമായിട്ടുള്ള ഒരു അഭിപ്രായം ഒമർ ലുലുവിനു ഉണ്ട്. ആ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply