ഞങ്ങൾ തമ്മിൽ പത്ത് വയസ്സിന് വ്യത്യാസമുണ്ട് ഇതിനോടകം അഞ്ച് അബോർഷൻ നടന്നിട്ടുണ്ട്!

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളികളുടെ പ്രിയപ്പെട്ട ബസന്തിയായി മാറിയ താരമാണ് നിത്യാ ദാസ്. ഇന്ന് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നിത്യ. സന്തൂർ മമ്മി എന്നാണ് സ്നേഹപൂർവ്വം നീത്യയെ പ്രേക്ഷകർ വിളിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളിൽ ഉൾപ്പെടെ സജീവ സാന്നിധ്യം കൂടിയായിരുന്നു നിത്യ. ഇപ്പോൾ മകളായ നൈനയ്ക്കു ഒപ്പമുള്ള വീഡിയോകൾ ആണ് താരം പങ്കുവയ്ക്കുന്നത്. താരത്തിന്റെ ഓരോ അഭിമുഖങ്ങളും വൈറലായി മാറുകയും ചെയ്യാറുണ്ട്.

വിവാഹ ജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ച് ഒക്കെ തുറന്നു പറയുകയാണ് നടി. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ജീവിതത്തെക്കുറിച്ച് താരം മനസ്സുതുറന്നത്.. മകളുമായുള്ള ഡാൻസ് വീഡിയോകളെക്കുറിച്ച് ഒക്കെ തന്നെ നിത്യ വാചാലയാകുന്നുണ്ടായിരുന്നു. കോവിഡ് സമയത്തായിരുന്നു ആദ്യത്തെ വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. അതിന് ഒരു മില്യൻ കാഴ്ചക്കാരായപ്പോൾ വീണ്ടും വീഡിയോ ചെയ്യാൻ തോന്നുകയായിരുന്നു. അങ്ങനെയാണ് ഇടയ്ക്കിടയ്ക്ക് ഡാൻസ് വീഡിയോകൾ ചെയ്യുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ വീഡിയോ കളെക്കുറിച്ച് താരം പറഞ്ഞത്.

സന്തൂർ മമ്മി എന്ന വിളി മകൾ നൈനക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ലെന്നും വീട്ടിൽ അമ്മയാണ് സൗന്ദര്യമൊക്കെ ശ്രദ്ധിക്കുന്നത് എന്നെയും ചേച്ചിയെയും ഇപ്പോഴും വഴക്ക് പറയാറുണ്ട് നിങ്ങളൊന്നും ശ്രദ്ധിക്കേണ്ട ഇങ്ങനെ നടന്നോ എന്ന് പറഞ്ഞ് എന്നും നിത്യ പറയുന്നു. പരിപാടിയിൽ നിത്യയെ കുറിച്ച് വന്ന ഗോസിപ്പിനെക്കുറിച്ചും അവതാരിക ചോദിച്ചിരുന്നു. നിത്യ മൂന്നാമത് ഗർഭിണിയാണെന്ന് ആയിരുന്നു ആ വാർത്ത. മൂന്നാമതും ഗർഭിണിയാണ് എന്ന തരത്തിലുള്ള വാർത്തകൾ ഒക്കെ ഇടയ്ക്ക് വന്നിരുന്നു. അത് ശ്രദ്ധിച്ചോ എന്നായിരുന്നു ചോദിച്ചിരുന്നത്.. അത്തരം പോസ്റ്റുകൾ കണ്ടിരുന്നുവെന്നും പക്ഷേ ഗർഭിണിയല്ല പുതിയ സിനിമയുടെ കഥാപാത്രത്തിനുവേണ്ടി മേക്കപ്പ് ഇട്ടതാണ് എന്നും നിത്യ വ്യക്തമാക്കിയിരുന്നു.

മൂന്നാമതൊരു കുഞ്ഞ് ഉണ്ടാകുമോ എന്ന് അവതാരിക സ്വാസിക ചോദിക്കുമ്പോൾ ഇല്ല എന്ന് തന്നെയാണ് നിത്യ മറുപടി പറഞ്ഞത്. മോളും മോനും തമ്മിൽ പത്ത് വയസ്സിന് വ്യത്യാസമുണ്ട്. മോൻ ജനിക്കുന്നതിനു മുൻപ് അഞ്ചുതവണ അ ബോ ഷ ൻ ആയിട്ടുണ്ട്. ഗർഭിണിയായി മൂന്നുനാലു മാസം എത്തുമ്പോഴാണ് അ ബോർ. ഷൻ ആകുന്നതു. അതുകൊണ്ട് മോൻ ജനിക്കുന്നതു വരെ ടെൻഷനായിരുന്നു. മൂന്നാല് മാസം വരെ എത്തിയിട്ട് അ ബോ ഷൻ ആകുമ്പോൾ ഗർഭിണികളുടെ എല്ലാ ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നിട്ടുണ്ട്.മോൾ പൊതുവെ മടിച്ചിയാണ്. ശ്രദ്ധ വേണം ഇല്ലെങ്കിൽ എല്ലാം തകിടം മറിയും. മോന്റെ കാര്യത്തിൽ അങ്ങനെയല്ല ചെറുതാണെങ്കിലും അതിലും ഒരു സിസ്റ്റം ഫോളോ ചെയ്യുന്നുണ്ട് എന്നു പറഞ്ഞു. 14 വർഷങ്ങൾക്ക് ശേഷം നിത്യ അഭിനയജീവിതത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. പുതിയൊരു സിനിമയിൽ ഗർ ഭി ണി ആയാണ് താരം എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply