അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യത്തിൽ തീരുമാനമായി ! സംഭവം ഉറങ്ങിപ്പോയി, അതാണ് പറ്റിയത്

കുടുംബ വിളക്ക് എന്ന ആ സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് നൂബിൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ തന്നെയാണ് നൂബിൻ അവിസ്മരണീയം ആക്കുന്നത്. അടുത്ത സമയത്തായിരുന്നു നൂബിന്റെ വിവാഹം. ഈ വിവാഹവും വാർത്തകളിൽ നിറഞ്ഞു നിന്നത് ആയിരുന്നു. നൂബിന്റെ പ്രണയിനി ആര് എന്ന് തിരക്കി സോഷ്യൽ മീഡിയ കുറെ അധികം കാലം നടന്നിരുന്നു എന്നതാണ് സത്യം. ശേഷമാണ് നൂബിൻ തന്റെ പ്രണയിനിയെ ക്യാമറയ്ക്ക് മുൻപിലേക്ക് കൊണ്ടു വരുന്നത്. നൂബിന്റെ വിവാഹവും വളരെ പെട്ടെന്ന് തന്നെയായിരുന്നു. ഒരാഴ്ച കൊണ്ടാണ് എല്ലാ കാര്യങ്ങളും പുറത്തു വന്നിരുന്നത്.

ഇപ്പോൾ നൂബിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത് പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെ രസകരമായ ഒരു വീഡിയോയാണ് ഇത്. അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യത്തിൽ തീരുമാനമായി എന്നു പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഭാര്യയാണ് എടുതിരിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ട്. കൂർക്കം വലിച്ചു കിടന്നുറങ്ങുക തന്നെയാണ് ഈ വീഡിയോയിൽ കാണുന്നത്.

മണിയാറയൊക്കെ ഒരുക്കി കിടന്നു ഉറങ്ങുകയാണോ എന്ന് ചോദിക്കുമ്പോൾ അതേന്ന് നൂബിൻ പറയുകയും ചെയ്യുന്നുണ്ട്. ഒരു തമാശ രീതിയിൽ ആണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. ഇതിനോടകം തന്നെ ഈ വീഡിയോ ആളുകളെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. ഇതിനെതിരെ രസകരമായ കമന്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. നൂബിന്റെ ഭാര്യയും മലയാളികൾക്ക് സുപരിചിതയാണ്. തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന പെൺകുട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് നൂബിന്റെ ഭാര്യയായ ബിന്നി സെബാസ്റ്റ്യൻ ആണ്.

നൂബിന്റെ പ്രണയിനിയായ പെൺകുട്ടി ആരാണ് എന്ന് തിരക്കി ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വന്നിരുന്നു. നൂബിനോടൊപ്പം ജോലി ചെയ്യുന്ന സീരിയലിൽ തന്നെയുള്ള മറ്റു താരങ്ങളുടെ പേരുകൾ പോലും ഈ ലിസ്റ്റിൽ വന്നു. എന്നാൽ ഇവരാരും അല്ല തന്റെ പ്രണയിനി എന്ന നൂബിൻ തുറന്നു പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ സീരിയലിൽ തന്നെ മറ്റൊരു താരമായ ആതിര പറഞ്ഞു നൂബിന്റെ പ്രണയിനി ആരാണെന്ന് വളരെ വൈകാതെ തന്നെ വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. അതോടെ നൂബിന്റെ പ്രണയിനിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സോഷ്യൽ മീഡിയ എന്നതാണ് സത്യം. പിന്നീടാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നതും ഈ യൂട്യൂബ് ചാനലിലൂടെ പ്രണയിനിക്ക് ഒപ്പമുള്ള ഒരു വീഡിയോ നോബിൻ പങ്കുവയ്ക്കുന്നതും. തുടർന്ന് ഇവരുടെ വിവാഹവും ശ്രദ്ധ നേടി. തന്റെ ഭാര്യ ആകാൻ പോകുന്ന പെൺകുട്ടിയുടെ പ്രൈവസി മാനിച്ചു കൊണ്ടാണ് ഇത്രയും കാലം പ്രണയിനി ആരാണെന്ന് വെളിപ്പെടുത്താതെ നൂബിൻ ഇരുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സീരിയലിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും ഇവർ പറയുന്നു.

story highlight – noobin johny first night experience fun with wife

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply