പ്രണയ വിവാഹത്തിനൊടുവിൽ ഒളിച്ചോട്ടം – നാണക്കേട് കൊണ്ട് മൂന്നാം വർഷം പഠനം ഉപേക്ഷിച്ചു ! ആ ആഗ്രഹം വീണ്ടും പൂവണിഞ്ഞപ്പോൾ 9 വർഷത്തിന് ശേഷം അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തത് ആര്യ നോബി

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ ഒരു താരമാണ് നോബി മർക്കോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് നോബി മാർക്കോസ് ശ്രെദ്ധ നേടുന്നത്. തുടർന്ന് സിനിമയിലേക്കും താരം ശ്രെദ്ധ കേന്ദ്രീകരിച്ചിരുന്നു. മിമിക്രിയിലൂടെ കുട്ടിക്കാലത്ത് തന്നെ സജീവമായ വ്യക്തിയാണ് നോബി. ഇപ്പോൾ സ്റ്റാർ മാജിക്കിലെ ഒരു മിന്നും താരമാണ് നോബി. 2014 ഇൽ ഫെബ്രുവരിയിൽ ആണ് നോബിയുടെയും ഭാര്യയുടെയും രജിസ്റ്റർ വിവാഹം നടക്കുന്നത്.

2016 ധ്യാൻ എന്ന ഒരു മകൻ കൂടി അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇപ്പോൾ സന്തുഷ്ട കുടുംബജീവിതമാണ് നോബി നയിക്കുന്നത്. നിന്റെ സ്വപ്നം നീ യാഥാർത്ഥ്യമാക്കി അഭിനന്ദനങ്ങൾ അഡ്വക്കറ്റ് ആര്യ നോബി എന്നാണ് നോബി തന്റെ ഭാര്യക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മുൻപൊരിക്കൽ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചും ഒക്കെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും പഠനം പൂർത്തിയാക്കിയിരിക്കുകയാണ് ആര്യ. വീട്ടുകാർ എതിർത്തുമുള്ള ഒരു വിവാഹമായിരുന്നു ഇരുവരുടെയും.

ആര്യ പഠിച്ചിരുന്നത് എൽഎൽബി കോളേജിൽ ആയിരുന്നു. ഈ കോളേജിൽ ഒരു പരിപാടി അവതരിപ്പിക്കാൻ എത്തിയതാണ് നോബി. തങ്ങൾ രണ്ടുപേരും രണ്ടു മതവിഭാഗങ്ങളായിരുന്നു. അതാണ് പ്രണയത്തിന് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്നുമായിരുന്നു മുൻപ് നോബി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. വിവാഹം കഴിക്കുമ്പോൾ അവൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേട് കാരണമാണ് അവൾ പഠനം നിർത്തിയത്.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഭാര്യയുടെ മനസ്സിൽ വീണ്ടും പഠിക്കാനുള്ള ഒരു മോഹം ഉടലെടുത്തു. ഇതോടെ വീണ്ടും പഠനം ആരംഭിച്ചു പഠനം വീണ്ടും ഒന്നേന്ന് തുടങ്ങുകയായിരുന്നുവെന്നും നോബി പറയുന്നു. ഇപ്പോൾ വളരെ സന്തോഷമുള്ള വാർത്ത തന്നെയാണ് നോബിയിൽ നിന്നും അറിയാൻ സാധിച്ചിരിക്കുന്നത്. ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ച നാണക്കേട് കാരണമാണ് ആര്യ പഠനം ഉപേക്ഷിച്ചത്.

കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ വീണ്ടും പഠിക്കണമെന്ന് ഒരു മോഹം ഉണ്ടാവുകയും പഠനം വീണ്ടും ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് എൻറോൾമെന്റ് നടന്നത് എന്നും നോബി പറയുന്നു. ബാർ കൗൺസിൽ ഓഫ് കേരളയിൽ താരം അംഗത്വം എടുത്തത്. ഇപ്പോൾ നോബിയെയും ആര്യയെയും അഭിനന്ദിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഭാര്യയെ അഭിനന്ദിച്ചു കൊണ്ട് ഉള്ള കുറിപ്പ് നിമിഷ നേരം കൊണ്ട് വൈറിലായി മാറുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply