അയാളുമൊത്ത് ഒരിക്കലും ഇനി മുന്നോട്ട് പോകാൻ പറ്റില്ലെന്ന് മനസ്സിലാക്കിയപ്പോൾ പതിനെട്ടാമത്തെ വയസ്സിൽ ആ ബന്ധം വേണ്ടെന്നു വെച്ചു – നിത്യ മേനോൻ

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികമാർക്കിടയിൽ തിളങ്ങിനിൽക്കുന്ന താര സുന്ദരിയാണ് നിത്യാ മേനോൻ. നിരവധി ആരാധകരുണ്ട് താരത്തിന്. മലയാളത്തിൽ മാത്രമല്ല തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഇംഗ്ലീഷ് തുടങ്ങിയ നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻ്റെ വീഡിയോസും ഫോട്ടോസുമൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

താരത്തിൻ്റെ ഗ്ലാമറസ് ഫോട്ടോകൾക്ക് താഴെ പോസിറ്റീവും നെഗറ്റീവുമായ നിരവധി കമൻ്റുകൾ വരാറുണ്ട്. നിത്യ അതൊന്നും കാര്യമാക്കി എടുക്കാറുമില്ല അതിനെതിരെ പ്രതികരിക്കാറുമില്ല. താരം വിവാഹത്തേക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ മുൻപ് സംസാരിച്ചിരുന്നു. താരം പറയുന്നത് എല്ലാ അഭിമുഖങ്ങളിലും വിവാഹത്തെക്കുറിച്ചും പ്രണയത്തേക്കുറിച്ചും ആണ് ചോദിക്കുന്നതെന്ന്. എന്തിനാണ് അങ്ങനെ ചോദിക്കുന്നത്?

ഈ രണ്ട് കാര്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ പറ്റുള്ളൂ എന്നും നിത്യ ചോദിച്ചു. എന്നെ വിവാഹം കഴിപ്പിക്കാൻ മറ്റുള്ളവർക്ക് എന്തിനാണ് ഇത്ര നിർബന്ധം എന്നുമാണ് അഭിമുഖത്തിനിടെ നിത്യ പറയുന്നത്. വിവാഹ ജീവിതം നല്ല രീതിയിൽ മുന്നോട്ടുപോകണമെങ്കിൽ നമ്മളെ മനസ്സിലാക്കുന്ന പങ്കാളിയെ കിട്ടണം. ഇല്ലാതെ വന്നാൽ ആ ജീവിതം മുന്നോട്ട് പോകില്ല. ഇത്തരത്തിൽ ഒന്നിച്ചു പോകാൻ കഴിയാത്തവരുടെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹം ചെയ്യാത്തതാണ് എന്നും നിത്യ പറഞ്ഞു.

നിത്യയുടെ പതിനെട്ടാമത്തെ വയസ്സിൽ ഒരാളെ പ്രണയിച്ചിരുന്നെന്നും എന്നാൽ അയാളുമായി ഒരിക്കലും യോജിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോൾ ആ പ്രണയബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നെന്നും നിത്യ തുറന്നു പറഞ്ഞു. വിവാഹത്തെ കുറിച്ച് സോഷ്യൽ മീഡിയകളിൽ വരുന്ന വാർത്തകൾ ഒന്നും തന്നെ സത്യമല്ലെന്നും നിത്യ പറഞ്ഞു. സിനിമയിൽ കൂടെ അഭിനയിക്കുന്ന നായകന്മാരുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഓരോ സിനിമ ചെയ്യുമ്പോളും പല ഗോസിപ്പുകളും വരാറുണ്ട്.

അത് സർവ്വസാധാരണമായതുകൊണ്ട് തന്നെ അതിനെതിരെ ഒന്നും താൻ പ്രതികരിക്കാറുമില്ലെന്ന് പറഞ്ഞു. എന്നാൽ വിവാഹം കഴിച്ച നായകന്മാരുമായുള്ള ഗോസിപ്പുകൾ തനിക്ക് പ്രശ്നമാണെന്നും പറഞ്ഞു. കാരണം അവരുടെ ബന്ധങ്ങൾക്കിടയിലേക്ക് തന്നെ വലിച്ചിഴക്കുന്നത് കൊണ്ട്. താൻ കാരണം ആരുടേയും കുടുംബബന്ധത്തിൽ വിള്ളൽ ഉണ്ടാകുന്നത് തനിക്ക് സഹിക്കാൻ കഴിയില്ലെന്നും പറഞ്ഞു. അതൊക്കെ തൻ്റെ വ്യക്തിപരമായ കാര്യങ്ങൾ ആയതുകൊണ്ട് തന്നെ മറ്റാരും അതിൽ ഇടപെടേണ്ട എന്നും നിത്യ മേനോൻ പറഞ്ഞു. നിത്യ ഒരു നടനെ വിവാഹം ചെയ്യാൻ പോകുന്നു എന്ന റൂമറുകളും ഇടക്ക് വന്നിരുന്നു. വളരെ തിരക്കേറിയ നടിയാണ് നിത്യ. തൻ്റെതായ കഴിവുകൾക്കൊണ്ട് മികച്ച കഥാപാത്രങ്ങൾ ചെയ്താണ് നിത്യ സിനിമ ഇൻഡസ്ട്രിയിൽ ഉന്നതിയിലെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply