പ്രണയം ഒക്കെ സത്യമാണ് – പക്ഷെ എന്റെ വീട്ടിൽ അന്ന് ഞങ്ങളുടെ പ്രണയം സമ്മതിച്ചില്ലായിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തെ തേച്ചേനെ എന്ന് നിത്യ ദാസ്

nithya das

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു നിത്യ ദാസ്. പറക്കും തളിക എന്ന ദിലീപ് നായകനായ മലയാള ചിത്രത്തിലൂടെയായിരുന്നു നിത്യ ദാസ് സിനിമ രംഗത്തേക്ക് ചുവടെടുത്തുവച്ചത്. ശേഷം നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചു. വിവാഹ ശേഷം അഭിനയത്തിന് ഇടവേള നൽകുകയായിരുന്നു നിത്യ. നീണ്ട ഇടവേളയിൽ ആയിരുന്നുവെങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായി മിന്നിത്തിളങ്ങുന്ന നിത്യാദാസിന്റെ മകളോടൊപ്പം ഉള്ള നിരവധി ഡാൻസ് വീഡിയോകൾ ആരാധകർ ഇരുകയും നീട്ടി സ്വീകരിക്കാറുണ്ട്.

ഇപ്പോഴിതാ അഭിനയ രംഗത്തേക്ക് തിരികെ വന്നിരിക്കുകയാണ് നിത്യ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി തന്റെ സാന്നിധ്യം ഊട്ടിയുറപ്പിക്കാൻ തയ്യാറായാണ് നിത്യ എത്തിയിരിക്കുന്നത്. മിനിസ്ക്രീനിലെ നിരവധി പരിപാടികളിൽ നിത്യ ഇതിനോടകം പങ്കെടുത്തിട്ടുണ്ട്. നിത്യ ദാസ് ഈയടുത്തു നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. അഭിമുഖത്തിലൂടെ തന്റെ വിവാഹത്തെ കുറിച്ചായിരുന്നു നിത്യ പരാമർശിച്ചത്. തന്റെ വീട്ടുകാർ സമ്മതിച്ചില്ലായിരുന്നുവെങ്കിൽ താൻ അദ്ദേഹത്തെ ഒരിക്കലും വിവാഹം കഴിക്കില്ലായിരുന്നു എന്നാണ് നിത്യ പറഞ്ഞത്.

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോലും കല്യാണം കഴിച്ച് എടുക്കാത്ത ഒരു ഒരു ഏരിയ ആയിരുന്നു തന്റേത് എന്നും അതിന് കാരണം വ്യത്യാസങ്ങൾ തന്നെയാണ് എന്നും അങ്ങനെയുള്ളപ്പോൾ കാശ്മീരിലേക്ക് വിവാഹം കഴിച്ചു വിടുക എന്നതിൽ പ്രശ്നമുണ്ടായിരുന്നു എന്നും നിത്യ വ്യക്തമാക്കി. പിന്നീട് ഭർത്താവിന്റെ സഹോദരന്റെ കല്യാണത്തിനായി തങ്ങളെല്ലാവരെയും കാശ്മീരിലേക്ക് ക്ഷണിക്കുകയും അതിന് തങ്ങളെല്ലാവരും പോവുകയും അതിനു ശേഷം ആണ് വീട്ടിലുള്ളവർ വിവാഹത്തിന് സമ്മതിച്ചിരുന്നത് എന്നും നിത്യ പറഞ്ഞു.

തന്റെ അച്ഛനും അമ്മയും തങ്ങളുടെ വിവാഹത്തിന് സമ്മതിച്ചില്ല ആയിരുന്നുവെങ്കിൽ താൻ ഒരിക്കലും അദ്ദേഹത്തെ വിവാഹം കഴിക്കില്ലായിരുന്നു എന്നും നിത്യ കൂട്ടിച്ചേർത്തു. പ്രണയമായാലും ശരി മറ്റ് എന്തായാലും ശരി അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് തനിക്ക് വിവാഹം കഴിക്കാൻ സാധിക്കില്ലായിരുന്നു എന്നും അന്നും ഇന്നും അതിനോട് യോജിപ്പില്ലായിരുന്നു എന്നും തന്റെ വീട്ടിൽ സമ്മതിച്ചത് കൊണ്ട് താൻ പുള്ളിയെ തേച്ചില്ല എന്നും അല്ലെങ്കിൽ ഉറപ്പായും താൻ അദ്ദേഹത്തെ ഒഴിവാക്കിയ എന്നെ എന്നും നിത്യ കൂട്ടിച്ചേർത്തു.

തേപ്പ് എന്ന പ്രയോഗം അന്ന് ഉണ്ടായിരുന്നില്ല എന്നും അദ്ദേഹത്തിന്റെ കണ്ണുകൾ കണ്ടാണ് ആദ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നും പച്ച കലർന്ന നിറമാണ് അദ്ദേഹത്തിന്റെ കണ്ണുകൾക്ക് എന്നും നിത്യ പറയുന്നു. അരവിന്ദ് എന്നാണ് നിത്യ ദാസിന്റെ ഭർത്താവിന്റെ പേര്. ഒരു എയർപോർട്ടിൽ വച്ച് എസ്കലേറ്റർ വഴി കയറി പോകുന്മ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത് എന്നും താൻ ആളെയും അദ്ദേഹം തന്നെയും നോക്കി എന്നും പിന്നീട് താൻ ഫ്ലൈറ്റിൽ കയറിയപ്പോൾ ആളെ തന്നെയാണ് വീണ്ടും കണ്ടത് എന്നും നിത്യ പറഞ്ഞു. പിന്നീട് താൻ പോകുന്ന മിക്ക ഫ്ലൈറ്റിലും അദ്ദേഹം തന്നെയായിരുന്നു ഉണ്ടായിരുന്നത് എന്നും ദൈവമായിട്ട് പ്ലാൻ ചെയ്തതായിരിക്കും അതൊക്കെ നിത്യ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply