സ്തനാർബുദം കണ്ടെത്തിയപ്പോഴാണ് പോരാടാൻ ഉള്ള ധൈര്യം ഉണ്ടായത് ! നിഷാ ജോസ് കെ മാണി മനസ്സ് തുറക്കുന്നു

ജോസ് കെ മാണിയുടെ ഭാര്യയായ നിഷാ ജോസ് കെ മാണിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. താൻ എങ്ങനെയാണ് ക്യാൻസറിനോട് പൊരുതിയത് എന്നാണ് നിഷാ ജോസ് കെ മാണി പറയുന്നത്. തൻ്റെ കുടുംബത്തിൻ്റെ പിന്തുണയും ശക്തിയുമാണ് തനിക്ക് അർബുദത്തെ പ്രതിരോധിക്കുവാൻ വേണ്ടിയുള്ള പ്രചോദനം നൽകിയത് എന്നാണ് നിഷാ ജോസ് കെ മാണി പറഞ്ഞത്. തന്നെ കീഴടക്കാൻ എത്തിയ കാൻസറിനെ താൻ കീഴടക്കിയിട്ടെ ബാക്കി ഇനി കാര്യമുള്ളൂ എന്നും തീരുമാനിച്ചെന്നും പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു തൻ്റെ അർബുദ രോഗത്തെക്കുറിച്ച് നിഷ പറഞ്ഞത്. തനിക്ക് യാതൊരുതരത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു. എല്ലാവർഷവും സാധാരണ താൻ മാമോഗ്രാം നടത്താറുണ്ട് എന്നും പറഞ്ഞു. അത്തരത്തിൽ ഈ വർഷം മാമോഗ്രാം നടത്തിയ സമയത്തായിരുന്നു സ്തനാർബുദം കണ്ടെത്തിയത് എന്നും നിഷ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ മാമോഗ്രാമിലൂടെ ആയിരുന്നു തനിക്ക് ക്യാൻസർ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

ഈ അസുഖം അറിഞ്ഞ സമയത്ത് തനിക്ക് രണ്ട് അനുഗ്രഹങ്ങളാണ് ലഭിച്ചിരുന്നത്. ഒന്ന് കുടുംബത്തിൻ്റെ പിന്തുണയും രണ്ടാമത് തനിക്ക് തൻ്റെ ഉള്ളിൽ തന്നെയുള്ള കരുത്തും ആണെന്ന് നിഷ പറഞ്ഞു. തൻ്റെ ഭർത്താവായ ജോസ് കെ മാണിയും തൻ്റെ കുട്ടികളും സഹോദരങ്ങളും ഒക്കെത്തന്നെ തനിക്ക് നല്ല പിന്തുണ ആ സമയത്ത് തന്നിരുന്നെന്നും പറഞ്ഞു. കൂടാതെ ദൈവവും കൂടെയുണ്ടായിരുന്നു എന്നത് വലിയൊരു ഭാഗ്യം തന്നെയായിരുന്നു എന്നും.

താൻ ക്യാൻസറിനെ എന്തായാലും കീഴ്‌പ്പെടുത്തും എന്നുള്ള ഉറച്ച വിശ്വാസം തനിക്കുണ്ടായിരുന്നതായി നിഷാ ജോസ് പറഞ്ഞു. 2013 മുതൽ നിഷ ജോസ് ക്യാൻസർ രോഗികളുടെ പുനരധിവാസവും ബോധവൽക്കരണവുമായി സജീവമായിരുന്നു. ഒരു രോഗം ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ നമ്മൾ ഒരിക്കലും തളരുകയല്ല അതിനെ നമ്മളെക്കൊണ്ട് അതിജീവിക്കാൻ കഴിയും എന്നുള്ള ആത്മവിശ്വാസമാണ് ആദ്യം വേണ്ടത്.

എന്തിനെയും നേരിടാം എന്നുള്ള ധൈര്യം സംഭരിക്കണം ആദ്യം. കൂടാതെ നമ്മുടെ കുടുംബത്തിൽ നിന്നുള്ള പിന്തുണയും കൂടെ ഉണ്ടെങ്കിൽ നമുക്ക് എന്തും മറികടക്കാം. തൻ്റെ സ്തനാർബുദം തിരിച്ചറിഞ്ഞതോടുകൂടി തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയ ആകുകയായിരുന്നു നിഷ. നിഷ ഒരു സാമൂഹിക പ്രവർത്തക കൂടിയായിരുന്നു. പല ക്യാമ്പുകളും നടത്തിക്കൊണ്ട് മാമോഗ്രാമിൻ്റെ പ്രാധാന്യത്തെ പറ്റിയുള്ള ബോധവൽക്കരണം നടത്താറുമുണ്ട്.

നിഷ പറഞ്ഞത് താൻ ഒരുപാട് അർബുദരോഗികളെ കാണുന്നതാണ്. അതുകൊണ്ടുതന്നെ അവരിൽ നിന്നും ഉൾക്കൊണ്ട കരുത്ത് തനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തൻ്റെ അസുഖം അറിഞ്ഞതോടുകൂടി നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഉള്ള ധൈര്യം അതിൽ നിന്നും ലഭിച്ചിരുന്നു എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply