നാണത്തോടെ പൂവ് കൊണ്ട് മുഖം മറച്ച് നിമിഷ സജയൻ ! ചിത്രം വൈറൽ ആക്കി ആരാധകർ

nimisha sajayan

തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നിമിഷ സജയൻ. നിരവധി ആരാധകരെ ആയിരുന്നു വളരെ ചെറിയ സമയം കൊണ്ട് നിമിഷ സ്വന്തമാക്കിയിരുന്നത്. സുരാജ് വെഞ്ഞാറമൂട് നായികയായാണ് താരത്തിന്റെ തുടക്കം. തൊണ്ടിമുതലിലെ ശ്രീജ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച നിമിഷ പിന്നീട് സിനിമയിൽ നിറസാന്നിധ്യമായി നിൽക്കുകയായിരുന്നു.

അടുത്ത സമയത്തായിരുന്നു നിമിഷയുടെ പുതിയ സിനിമ പുറത്തു വന്നിരുന്നത്. നിമിഷ നായികയായി എത്തിയ ഒരു തെക്കൻ തല്ലുകേസ് എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ ഏറ്റവും അവസാനം സ്വീകരിച്ചത്. സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടാനും നിമിഷയ്ക്ക് സാധിച്ചിരുന്നു. നായാട്ട്, ഗ്രറ്റ് കിച്ചൻ തുടങ്ങിയ ചിത്രങ്ങളിലെ നിമിഷയുടെ പ്രകടനം ശ്രദ്ധ നേടിയതായിരുന്നു. ഏറെ കാലങ്ങളായി പ്രേക്ഷകർ വലിയ താല്പര്യത്തോടെ കാത്തിരിക്കുന്ന തുറമുഖം എന്ന സിനിമയാണ് ഇനിയും നിമിഷയുടെതായി പുറത്തു വരാനുള്ളത്.

ഒരു തെക്കൻ തല്ലി കേസ് എന്ന ചിത്രത്തിലാണ് നിമിഷ അവസാനമായി അഭിനയിച്ചത്. ഹിന്ദിയിലും തമിഴിലുമൊക്കെ ഓരോ സിനിമ വീതം താരത്തിന്റെതായി വരാറുണ്ട്. നിലപാടുകളുടെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് നിമിഷ. സിനിമയ്ക്ക് പുറത്ത് പലപ്പോഴും തന്റെ നിലപാടുകൾ വ്യക്തമായി സംസാരിക്കാറുണ്ട് നിമിഷ. വിമർശകരേക്കാൾ ആരാധകർ ഉള്ളതുകൊണ്ട് തന്നെ നിമിഷ അതൊന്നും തന്നെ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ഇപ്പോൾ താരം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ നിമിഷ തന്റെ ക്രിയേറ്റീവ് ആയ ചിത്രങ്ങൾ ഒക്കെ തന്നെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോൾ ഇതാ ഒരു പൂവ് കൊണ്ട് മുഖം മറച്ചിരിക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. അല്പം ഗ്ലാമർ ബോൾഡ് ലുക്കിൽ ഉള്ളതാണ് ഈ ചിത്രം. ഗോവയിൽ നിന്നാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ബ്രേക്ക് എടുത്ത് ഗോവയിലേക്ക് പോയിരിക്കുകയാണോ എന്നാണ് പ്രേക്ഷകർ ചോദിച്ചിരിക്കുന്നത്. ഇതിന് താരം വ്യക്തമായ മറുപടി നൽകിയിട്ടില്ല. എങ്കിലും നിമിഷയുടെ ഈ ഒരു ലുക്ക് നല്ല രസമുണ്ടായെന്നാണ് പ്രേക്ഷകർ പറയുന്നത്. വളരെ ക്യൂട്ട് ലുക്കിലാണ് ഇപ്പോൾ നിമിഷയെ കാണാൻ സാധിക്കുന്നത് എന്നും പ്രേക്ഷകർ പറയുന്നു. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ഈ ഒരു ചിത്രം വൈറലായി മാറുകയായിരുന്നു ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply