സിനിമക്ക് വേണ്ടി മാത്രമാണ് ഞാൻ അത് ചെയ്യുന്നത് – വ്യക്തി ജീവിതത്തിൽ എനിക്ക് അതിനോട് ഒട്ടും തന്നെ താൽപ്പര്യമില്ല ! നിമിഷ സജയൻ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന മലയാള സിനിമയിലൂടെ ശ്രീജ എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് നിമിഷ സജയൻ. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിന് പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് നിമിഷക്ക് ലഭിച്ചിട്ടുണ്ട്. ചോല, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

നായാട്ട്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാലിക് തുടങ്ങിയ സിനിമയിലെ അഭിനയത്തിന് മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിട്ടുണ്ട്. നിമിഷ ഒരു ടിവി ഷോയിൽ തനിക്ക് മേക്കപ്പ് ഇടുന്നത് ഇഷ്ടമില്ല എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അതുപോലെ തന്നെ മുൻ സിനിമാതാരവും ആനീസ് കിച്ചൻ അവതാരകമായ ആനിയും ഇതുപോലെ പറഞ്ഞിരുന്നു. ഇവർ രണ്ടുപേരുടെയും വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ ആ സമയത്ത് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ഇവരുടെ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ ആനി മറുപടിയുമായി രംഗത്ത് വന്നിരുന്നു. അതിനുശേഷം നിമിഷയും പറയാനുള്ള കാര്യങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയും ചെയ്തിരുന്നു. നിമിഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത് ഞാൻ ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ ചില കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരുപാട് അഭിപ്രായങ്ങൾ വരുന്നുണ്ടെന്നും അതിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ പറയുകയാണെന്നും പറഞ്ഞു.

ടിവി ഷോയിൽ എന്നോട് വ്യക്തിപരമായി ഒരു ചോദ്യം ചോദിച്ചിരുന്നു നിമിഷയ്ക്ക് മേക്കപ്പ് ഇഷ്ടമാണോ അല്ലയോ എന്ന്. അതിന് ഞാൻ നൽകിയ മറുപടി എനിക്ക് മേക്കപ്പ് ചെയ്യുവാൻ താല്പര്യമില്ല എന്നാണ്. പക്ഷേ സിനിമയുടെ ആവശ്യത്തിനുവേണ്ടി മേക്കപ്പ് ചെയ്യേണ്ടി വന്നാൽ ചെയ്യും എന്നും ഞാൻ പറഞ്ഞിട്ടുണ്ട്. ഇത് കേട്ടുകൊണ്ട് ചില ആളുകൾ എൻ്റെ മേക്കപ്പ് ഇട്ട ഫോട്ടോസ് പോസ്റ്റ് ചെയ്തുകൊണ്ട് ഇതിൽ ഒട്ടും മേക്കപ്പ് ഇല്ലല്ലോ എന്ന് ചോദിച്ചിട്ടുണ്ട്.

നിമിഷ പറയുന്നത് സിനിമയുടെ ആവശ്യത്തിനുള്ള ഫോട്ടോ ഷൂട്ടിനും ചാനൽ പരിപാടികൾ അതുപോലെത്തന്നെ മാഗസിൻ ഫോട്ടോഷൂട്ട് തുടങ്ങിയവയൊക്കെ ചെയ്യുമ്പോൾ മേക്കപ്പ് അത്യാവശ്യമാണ്. ആ ഒരു സാഹചര്യത്തിൽ ഞാൻ മേക്കപ്പ് ഇടുകയും ചെയ്യും എന്നാണ് നിമിഷ നൽകിയ മറുപടി. തൻ്റെ ജോലിയുമായി ബന്ധപ്പെട്ടു കൊണ്ടാണ് അത് ചെയ്യുന്നത് അല്ലാതെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടു കൊണ്ടല്ലെന്നും പറഞ്ഞു.

ഒരുപാട് പേർ ചോദ്യങ്ങൾ ഉന്നയിച്ചു വന്നെങ്കിലും എല്ലാവർക്കും മറുപടി സെപ്പറേറ്റ് തരാൻ സാധിക്കാത്തതിനാൽ ഒരുമിച്ച് ഇവിടെ പോസ്റ്റ് ചെയ്യുന്നു എന്നും നിമിഷ പറഞ്ഞു. നിമിഷ മറ്റൊന്നും കൂടി പറഞ്ഞു വാക്കുകളിലെ സത്യസന്ധത മനസ്സിലാക്കിക്കൊണ്ട് നന്മകൾ മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കണം എന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply