അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ട് ജീവിക്കുന്ന കുട്ടിയുടെ വസ്ത്രധാരണം ആണോ ഇത് ? ദിൽഷയ്ക്ക് കണക്കിന് കൊടുത്ത് നിമിഷ.

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ് മലയാളം. നിരവധി ആരാധകരും ഈ ഒരു പരിപാടിക്ക് ഉണ്ട്. ഈ വട്ടം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് നിമിഷ. ബിഗ്ബോസ് വീട്ടിൽ വെച്ച് നിരവധി ഹെറ്റർസിനെ നിമിഷ സ്വന്തമാക്കിയിരുന്നു. ബിഗ്ബോസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു കാര്യമായിരുന്നു നിമിഷയുടെയും ജാസ്മിന്റെയും സൗഹൃദത്തെക്കുറിച്ച് ആണ്. ബിഗ് ബോസ് വീടിന് പുറത്തിറങ്ങിയതിനു ശേഷവും ഈ സൗഹൃദം ഇരുവരും നിലനിർത്തിക്കൊണ്ട് പോവുകയാണ് ചെയ്തത്. ഈ വർഷം ബിഗ്ബോസ് മത്സര വിജയി ദിൽഷ പ്രസന്നൻ ആയിരുന്നു. ദിൽഷയ്ക്ക് ആരാധകർ വർദ്ധിക്കാനുള്ള കാരണം എന്നത് ബിഗ്ബോസ് വീട്ടിൽ വച്ച് ദിൽഷ മലയാളികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിൽ ഉള്ള ചില കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു എന്നതാണ്.

അതിലൊന്ന് വസ്ത്രധാരണമാണ്. വസ്ത്രധാരണത്തെക്കുറിച്ച് ഒക്കെ ദിൽഷ വളരെയധികം സംസാരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം പങ്കുവെച്ച് പുതിയൊരു ഇൻസ്റ്റഗ്രാം റീൽ വീഡിയോയാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദിൽഷയുടെ വേഷവിധാനത്തിൽ അല്പം ഗ്ലാമർസ് മെമ്പോടി ചേർന്നിട്ടുണ്ട്. ഇതിന് മറുപടിയായാണ് നിമിഷ രംഗത്ത് വന്നിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ വച്ച് വസ്ത്രധാരണത്തിൽ എന്നെ ഉപദേശിച്ച ദിലു തന്നെയാണോ ഇത് എന്ന് ചോദിച്ചുകൊണ്ടാണ് എത്തിയത്. ഇതിനുള്ള മറുപടി നിമിഷ തന്നെ പറയുന്നുണ്ട്. ഇപ്പോൾ ഈ പോസ്റ്റ് കാണുകയാണെങ്കിൽ ദിൽഷ പറയും, ഞാൻ അങ്ങനെ പറഞ്ഞിരുന്നു, ഞാനത് മറന്നുപോയി എന്ന്.

ഈ കുട്ടിക്ക് ആരെങ്കിലും ആ പോസ്റ്റിന്റെ ക്ലിപ്പ് ഒന്ന് അയച്ചു കൊടുക്കു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞ ദിലു തന്നെയാണോ ഈ വേഷത്തിൽ എത്തിയിരിക്കുന്നത് എന്നും നിമിഷ പറയുന്നുണ്ട്. മലയാളികൾക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള വസ്ത്രധാരണത്തിലൂടെ മറ്റും മാത്രമായിരുന്നു ബിഗ്ബോസ് വീട്ടിൽ ദിൽഷ നിലനിന്നിരുന്നത്. എന്നാൽ ബിഗ്ബോസിൽ നിന്ന് ദിൽഷ പുറത്തിറങ്ങിയതോടെ ദിൽഷയുടെ വസ്ത്രധാരണ രീതികളിൽ ഒക്കെ ഒരു വലിയ മാറ്റം കാണുവാനും സാധിച്ചിരുന്നു.

ഇക്കാര്യത്തെക്കുറിച്ച് ആണ് ഇപ്പോൾ വിമർശനാത്മകമായ രീതിയിൽ നിമിഷ സംസാരിക്കുന്നത്. നിമിഷയുടെ വാക്കുകൾക്ക് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത് . ദിൽഷയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ച് ദിൽഷ എപ്പോഴും പറയുന്ന ഒരു കാര്യം ആയിരുന്നു ഞാൻ എന്റെ അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ട് ജീവിക്കുന്ന ഒരാൾ ആണെന്ന്. ഈ കാര്യം പറഞ്ഞു കൊണ്ട് തന്നെയാണ് കൂടുതൽ ആളുകളും ദിൽഷയ്ക്ക് എതിരെ കമന്റ് ഇട്ടിരിക്കുന്നത്. അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ട് ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ വസ്ത്രധാരണം ആണോ എന്നാണ് ചിലർ ചോദിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply