ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച് ഡിപ്രഷൻ അടിച്ചു രണ്ടാഴ്ച വീട്ടിലിരുന്നെന്ന് നടി നിഖില വിമൽ

ഞാൻ പ്രകാശൻ എന്ന സത്യൻ അന്തിക്കാടിൻ്റെ സിനിമയിൽ സലോമി എന്ന വേഷം ചെയ്തുകൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ നടിയാണ് നിഖില വിമൽ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ആദ്യമായി നിഖില സിനിമയിലേക്ക് എത്തിയത്. തൻ്റെതായ അഭിനയ മികവ് കൊണ്ട് മലയാളി മനസ്സ് കീഴടക്കാൻ നിഖിലേക്ക് സാധിച്ചിട്ടുണ്ട്. ദിലീപ് നായകനായ ലവ് 24×7 എന്ന സിനിമയിൽ നായികയായി അഭിനയിച്ചിട്ടുണ്ട് നടി.

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ഒക്കെ നിഖില അഭിനയിച്ചിട്ടുണ്ട്. നടി ഈയിടെ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ഹിറ്റായി മാറുന്നുണ്ട്. ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആസിഫ് അലി നായകനായ കൊത്ത് ആയിരുന്നു. ജോ ആൻഡ് ജോ എന്ന സിനിമയിൽ നടിയുടെ പ്രകടനം വളരെയേറെ പ്രശംസ നേടിയിരുന്നു. നിഖില ഒരു അഭിമുഖത്തിനിടെ ഓരോ നടന്മാർക്കും ഒപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

മലയാളത്തിലെ ഒരു വിധം നായകന്മാരോടൊപ്പം ഒക്കെ തന്നെ നിഖില അഭിനയിച്ചിട്ടുണ്ട്. നടി പറയുന്നത് ഫഹദിനോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞതിനുശേഷം രണ്ടാഴ്ചയോളം ഡിപ്രഷൻ അനുഭവിച്ചുകൊണ്ട് വീട്ടിൽ ഇരുന്നിട്ടുണ്ടെന്നാണ്. ശ്രീനിവാസൻ തിരക്കഥ എഴുതിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിൻ്റെ ഒപ്പമായിരുന്നു നിഖില അഭിനയിച്ചത്. നടി പറയുന്നത് താൻ ഒരുമിച്ച് അഭിനയിക്കണമെന്ന് ആഗ്രഹിച്ച നടനായിരുന്നു ഫഹദ് എന്നാണ്.

ഈ ചിത്രത്തിൻ്റെ സംവിധായകൻ സത്യനന്തിക്കാടായതുകൊണ്ട് തന്നെ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ ഒന്നും തന്നെ ചിന്തിക്കേണ്ടി വന്നില്ല എന്നും പറഞ്ഞു. സത്യൻ അന്തിക്കാട് പറഞ്ഞത് ഈ സിനിമയിൽ ഫഹദിനെ തേക്കുന്ന സീനാണ് എന്നാണ്. സിനിമയിൽ അഭിനയിക്കുമ്പോഴും ശരിക്കും തനിക്ക് അത് തന്നെയാണ് തോന്നിയത് എന്നും നിഖില പറഞ്ഞു. ഈ സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു ആദ്യമായി ഫഹദിനെ നേരിട്ട് കാണുന്നതെന്നും പറഞ്ഞു.

സിനിമയ്ക്ക് മുൻപേയോ അതിനുശേഷമോ പിന്നീട് യാതൊരു വിധത്തിലുള്ള ബന്ധങ്ങൾ ഒന്നും ഇല്ലെന്നും പറഞ്ഞു. പടം ഹിറ്റായെങ്കിലും രണ്ടാഴ്ചയോളം നടിക്ക് അസ്വസ്ഥതകൾ ആയിരുന്നെന്നും പറഞ്ഞു. കാരണം പലരും രാവിലെ മുതൽ ഫോൺ വിളിച്ച് നീ എന്തിനാണ് പ്രകാശനെ തേച്ചത് എന്നൊക്കെ ചോദിക്കും. അങ്ങനെ ഇത്തരം മാനസിക പ്രശ്നങ്ങളും കാരണം ഡിപ്പ്രഷൻ അടിച്ച് വീട്ടിലിരിക്കേണ്ടി വരികയും ചെയ്തു എന്ന് നിഖില പറഞ്ഞു.

മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമാണെന്നും നടി പറഞ്ഞു. ദിലീപിൻ്റെ കൂടെ വർക്ക് ചെയ്യുവാൻ കംഫർട്ട് ആണെന്നും, ദുൽഖർ എപ്പോഴും ബന്ധങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയാണെന്നും, ആസിഫിനെ കുറിച്ച് ജെനുവിനായിട്ടുള്ള വ്യക്തിയാണ് എന്നാണ് നടി പറഞ്ഞത്. നിഖിലിയുടെ ഏറ്റവും പുതിയ ചിത്രമായ അയൽവാശി പെരുന്നാൾ റിലീസായി ഏപ്രിൽ 21നാണ് തിയേറ്ററുകളിൽ എത്തുക.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply