ലോകത്ത് ഇത്രയധികം ഫാൻസ്‌ ഉണ്ടായിട്ടും നെയ്മർ മലയാളികളോട് മാത്രം പറഞ്ഞത് കേട്ടോ ? ബ്രസീൽ ആരാധകർക്ക് ഇത് അഭിമാന നിമിഷം

ഖത്തർ ലോകകപ്പ് അവസാന നിമിഷങ്ങളിലേക്ക് എത്തുമ്പോൾ ആരായിരിക്കും ഫിഫയുടെ സ്വർണ കപ്പിൽ മുത്തമിടുന്നതെന്ന് ആരാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. ലോകകപ്പിന്റെ ആവേശം ലോകമെങ്ങും ആഘോഷിക്കുന്ന ഈ വേളയിൽ ഫിഫയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഉൾപ്പെടെ ഇടം കണ്ടെത്തിയ കേരളത്തിലെ ആരാധകർക്ക് തന്റെ നന്ദിയുമായി എത്തിയിരിക്കുകയാണ് ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ.

നെയ്മറിന്റെ കൂറ്റൻ കട്ട് ഔട്ട് നോക്കിനിൽക്കുന്ന ഒരു ആരാധകന്റെയും കുട്ടിയുടെയും ചിത്രം ഉൾപ്പെടെയുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആയിരുന്നു അത്. നെയ്മർ ജൂനിയറിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കേരളത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള നെയ്മറിന്റെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ഷൂട്ടൗട്ട് പരാജയപ്പെട്ട് പുറത്തു പോകേണ്ടിവന്നുവെങ്കിലും ബ്രസീൽ ടീമിന് ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും യാതൊരു കുറവും ഉണ്ടായിരുന്നില്ല.

നാല് ഗോളുകൾ നേടിയ ക്രൊയേഷ്യക്കെതിരെ രണ്ടു ഗോളികൾ നേടിയിരുന്നു ബ്രസീലിന്റെ തോൽവി. ബ്രസീൽ പരാജയപ്പെട്ടതോടെ നെയ്മർ ഇനി ബ്രസീലിയൻ യൂണിഫോമിൽ കളിക്കുമോ ഇല്ലയോ എന്ന ചർച്ചയാണ് ഇന്ന് ലോകമെമ്പാടുമുള്ള ആരാധകർ. തനിക്ക് തന്റെ കരിയറിൽ ഇത്രയധികം വേദന ജനകമായ ഒരു തിരിച്ചടി ഉണ്ടായിട്ടില്ല എന്നായിരുന്നു ക്വാട്ടർ ഫൈനലിലെ തോൽവിക്ക് ശേഷം നെയ്മർ പറഞ്ഞത്. തന്റെ വിരമിക്കലിനെ കുറിച്ചും നെയ്മർ സംസാരിച്ചുവെങ്കിലും അത് അത്ര വ്യക്തമായ മറുപടി ആയിരുന്നില്ല. ഇപ്പോൾ ഈ സമയത്ത് ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല എന്നായിരുന്നു നെയ്മറിന്റെ പ്രതികരണം.

സൂപ്പർതാരം നെയ്മറിന്റെ കരിയറുമായി സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ആദ്യ രണ്ട് കളികളിൽ അസാമാന്യ പ്രകടനം കാഴ്ചവച്ച ബ്രസീലിന് പക്ഷേ മൂന്നാം മത്സരത്തിൽ കാലിടറി. നെയ്മർ ഇല്ലാതെയും തങ്ങൾക്ക് കളി ജയിക്കാം എന്ന് ടിറ്റയുടെ പടക്കുതിരകൾ പലതവണ തെളിയിച്ചിട്ടുണ്ടെങ്കിലും ലോകകപ്പിൽ എത്തുമ്പോൾ നെയ്മർ ഒരു നിർണായക ഘടകം തന്നെയാണ്. ഇത്തവണ ആദ്യ കളിയിൽ തന്നെ നെയ്മർ പരിക്കേറ്റ് പിന്മാറുകയായിരുന്നു.

നെയ്മർ ഇല്ലാതെ സ്വിറ്റ്സർലാൻഡിനെ എതിരില്ലാതെ ഒരു ഗോളിന് ബ്രസീൽ തോൽപ്പിക്കുകയും ചെയ്തു. അതോടെ ഒരുപക്ഷേ ഈ ലോകകപ്പ് നെയ്മറിന് നഷ്ടപ്പെടും എന്ന രീതിയിലുള്ള വാർത്തകളും വന്നിരുന്നു . ബ്രസീലും അർജന്റീനയും നേർക്കുനേർ ഏറ്റുമുട്ടാൻ സാധ്യതയുള്ള ഒരു മത്സരം അതായിരുന്നു ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു സെമി ഫൈനൽ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply