വിവാഹം കഴിഞ്ഞു അടുത്ത ദിവസം വധു പ്രസവിച്ചു – വയർ വീർത്തത് ഒരു മഴകാരണം ആണെന്നാണ് യുവതി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.

ഒരിക്കലും വിശ്വസിക്കാൻ സാധിക്കാതെ ചില വാർത്തകളൊക്കെയാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ വാർത്തകളിൽ ഒക്കെ എത്രത്തോളം സത്യമുണ്ടെന്ന് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല. അത്തരത്തിൽ ഉത്തരപ്രദേശിൽ നിന്നും പുറത്തു വരുന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ വാർത്ത വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം നവവധു ഒരു പെൺകുഞ്ഞിന് ജന്മം നൽകി എന്നതാണ്. നോയിഡയിൽ ആണ് ഈ സംഭവം നടന്നിരിക്കുന്നത്. സെക്കന്ദരാബാദ് സ്വദേശിനിയായ യുവതിയാണ് കല്യാണവീട്ടിൽ തന്നെ പ്രസവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ വിവാഹം നടന്നത്.

വിവാഹ ദിവസം രാത്രിയിൽ കടുത്ത വയറുവേദനയെ തുടർന്ന് ഭർത്താവും ഭർത്താവിൻറെ വീട്ടുകാരും ചേർന്നാണ് യുവതിയേ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി ഏഴ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പിറ്റേന്ന് പുലർച്ചെ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. യുവതി ഗർഭിണിയാണെന്ന് അറിയാമായിരുന്നുവെന്നും വിവാഹത്തിന് വേണ്ടി ഈ വിവരം വീട്ടുകാരിൽ നിന്നും മറച്ചു വെച്ചതാണ് എന്നുമാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത് . വയർ വീർത്തിരിക്കുന്നത് വയറിലെ മുഴ കാരണമാണ് എന്നാണ് വീട്ടുകാരോട് പറഞ്ഞത്. മാത്രമല്ല ശസ്ത്രക്രിയ ആവശ്യമാണ് എന്നും പറഞ്ഞിരുന്നു.

യുവതി പ്രസവിച്ചതോടെ വരനും വീട്ടുകാരും ഈ ബന്ധത്തിൽ നിന്നും പിന്മാറി തുടർന്ന്. വധുവിന്റെ കുടുംബം ആശുപത്രിയിൽ എത്തി അമ്മയെയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു ചെയ്തത്. ഇരു കുടുംബങ്ങളും പരസ്പരം സംസാരിച്ചത് കൊണ്ട് തന്നെ പോലീസ് ഈ വിഷയത്തിൽ കേസ് എടുത്തില്ല എന്നും പറയുന്നുണ്ട്. വളരെയധികം അമ്പരപ്പിക്കുന്ന ഒരു വാർത്ത തന്നെയാണ് ഇത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കുമ്പോൾ പലർക്കും വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല എന്നതാണ് സത്യം. നമ്മുടെ ഇന്ത്യയിലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നത് എന്നത് വളരെയധികം വേദനിപ്പിക്കുന്നു എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്.

ഒരു ചെറുപ്പക്കാരന്റെ ജീവിതം വെച്ചല്ലേ യുവതിയുടെ വീട്ടുകാർ കളിച്ചത് എന്നാണ് കൂടുതൽ ആളുകളും ചോദിക്കുന്നത്. അവർക്ക് ഈ വിവരം നേരത്തെ അറിയാമായിരുന്നു എന്ന് പറയുന്നു. എങ്കിൽ പിന്നെ ആ ചെറുപ്പക്കാരന്റെ ജീവിതം കൂടി കളയാതെ അയാളോടും കുടുംബത്തോടും ഇക്കാര്യത്തിൽ കുറിച്ച് സംസാരിക്കാമായിരുന്നില്ലേ എന്നാണ് ചോദിക്കുന്നത്. ഇത് അയാൾക്ക് കൂടി നാണക്കേട് ഉണ്ടാകാൻ അല്ലാതെ മറ്റൊന്നിനും ഉപകാരപ്പെട്ടില്ലല്ലോ എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. യുവതിയെയും യുവതിയുടെ വീട്ടുകാരെയും വിമർശിച്ചു കൊണ്ടാണ് പലരും കമന്റുകളുമായി എത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply