കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ തുണി അലക്ക് തസ്തികയിലേക്ക് നിയമനം; ശമ്പളമോ അരലക്ഷത്തിലധികം.

രാജ്ഭവനിലെ അലക്കുകാരൻ തസ്തികയിലെ ഒഴിവിലേക്ക് ആളെ നിയമിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന ഗവർണർ ആയ ആരിഫ് ഖാൻ്റെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ ധോബി തസ്തികയിൽ ആണ് ഇപ്പോൾ ഒഴിവ് വന്നിരിക്കുന്നത്. ആ തസ്തികയിലെ നിയമനത്തിനുവേണ്ടിയാണ് വിജ്ഞാപനവും ഇറക്കിയിരിക്കുന്നത്. ഈ തസ്തികയിലേക്ക് ഉള്ള നിയമനത്തിന് 23700 മുതൽ 52600 രൂപ വരെയാണ് ശമ്പളം നൽകുക.

ഈ തസ്തികയിലേക്കുള്ള നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകളിൽ ഇതിന് സമാനമായ തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചത്. ഈ തസ്തികയിലേക്കുള്ള നിയമനത്തിന് താൽപ്പര്യം ഉള്ള ആളുകൾ നവംബർ 20 ന് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ നൽകേണ്ടത് പൊതുഭരണ വകുപ്പിലേക്കാണ്. രാജ്ഭവനിൽ ധോബി തസ്തികയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ ജോലിയിൽ നിന്ന് വിരമിച്ചത് കൊണ്ടാണ് പുതിയ നിയമനം നടത്തുന്നത്.

രാജഭവനിൽ അലക്കുകാരന് നൽകുന്ന ശമ്പളം ഇത്രയും ഉണ്ടോ എന്നാണ് പലരും ഈ വാർത്ത കണ്ടതിനുശേഷം ചോദിക്കുന്നത്. രാജ്ഭവനിൽ ആയതുകൊണ്ടാണോ ഇത്രയും പൈസ ശമ്പളമായി കൊടുക്കുന്നത് എന്നും പലരും ചോദിക്കുന്നുണ്ട്. പുറത്ത് ഇത്തരത്തിലുള്ള ഒരു ജോലി ചെയ്തു കഴിഞ്ഞാൽ വളരെ ചെറിയ ഒരു തുക മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ രാജ്ഭവനിൽ അതേ ജോലി ചെയ്യുന്ന ആൾക്ക് ഇത്രയും വലിയ തുകയും.

രാജ്ഭവനിൽ ആയാലും സാധാരണ വീടുകളിലായാലും അലക്കുകാരൻ ചെയ്യുന്നത് ഒരേ തൊഴിൽ തന്നെയല്ലേ? അല്ലാതെ സ്ഥലം മാറുമ്പോൾ ജോലി സ്വഭാവത്തിൽ മാറ്റം ഒന്നും വരില്ലല്ലോ. എന്തായാലും ഗവർണർ ആരിഫ് ഖാൻ്റെ ഔദ്യോഗിക വസതിയായ രാജഭവനിൽ അലക്കുകാരൻ്റെ തസ്തികയിലേക്കുള്ള നിയമനത്തിൻ്റെ വിജ്ഞാപനം കണ്ടുകഴിഞ്ഞുകൊണ്ട് പലരും അതിനു വേണ്ടി അപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

ഈ ഒരു ജോലി ലഭിക്കുകയാണെങ്കിൽ ഇത്രയും ശമ്പളം ലഭിക്കുമല്ലോ എന്നാണ് പലരും ചിന്തിക്കുന്നത്.
രാജ്ഭവനിൽ അലക്കുകാരൻ തസ്തികയിലേക്ക് ഇത്രയും ഉയർന്ന ശമ്പളം നൽകുന്നതിന് പലരും പ്രതിഷേധം ഉയർത്തി വരുന്നുണ്ട്. സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടുള്ളൂ എന്നതുകൊണ്ട് തന്നെ പലരും നിരാശരുമാണ്. സാധാരണക്കാരന് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ കഴിയില്ല എന്നത് വളരെ പ്രതിഷേധം ഉയർത്തുന്നുണ്ട്.

അതുകൊണ്ടുതന്നെ ഈ നിയമനവുമായി ബന്ധപ്പെട്ടു കൊണ്ട് പലരും തങ്ങളുടെ എതിർപ്പുകൾ സോഷ്യൽ മീഡിയ വഴി അറിയിക്കുന്നുമുണ്ട്. ഈ തസ്തികയിൽ അപേക്ഷിക്കുന്നതിന് നിലവിൽ ജോലി ചെയ്യുന്ന വകുപ്പിൽ നിന്നുള്ള നിരക്ഷേപപത്രം, ചട്ടം 144 അനുസരിച്ചുള്ള സ്റ്റേറ്റ്‌മെൻ്റ്, അതുപോലെതന്നെ ഫോൺ നമ്പർ എന്നിവ സഹിതം പൊതു ഭരണവകുപ്പിലാണ് ഈ ജോലി ചെയ്യുവാൻ താല്പര്യമുള്ളവർ അവരുടെ അപേക്ഷ സമർപ്പിക്കേണ്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply