കുടുംബസമേതം “കുമാരി” കാണണം എന്ന് പറഞ്ഞ പൃഥ്വിരാജ് – നിങ്ങളുടെ മകളെ സിനിമ കാണിക്കാത്ത പോലെ ഞാൻ എന്റെ മകളെയും ഈ സിനിമ കാണിക്കില്ല ! പ്രിത്വിരാജിന് തിരിച്ചു ട്രോളി ആരാധകൻ

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “കുമാരി”. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ നിർമിക്കുന്ന ചിത്രം ആണ് “കുമാരി”. മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് “കുമാരി”. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും കണ്ടതോടെ പ്രേക്ഷകരുടെ ആകാംക്ഷ കൂടിയിരിക്കുകയാണ്. ഒരു ശക്തമായ സ്ത്രീ കഥാപാത്രമാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നതിൽ തർക്കമില്ല. “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ച താരമാണ് ഐശ്വര്യ. ഐശ്വര്യ ചെയ്യുന്നത് ചെറിയ വേഷമാണെങ്കിൽ പോലും അത് സിനിമയിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രം ആകാറുണ്ട്. മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം “പൊന്നിയിങ് സെൽവൻ” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ ഐശ്വര്യ ലക്ഷ്മിയും എത്തിയിരുന്നു. ഈ ചിത്രത്തിന്റെ മികച്ച വിജയത്തിനു ശേഷം തീയറ്ററിലേക്ക് എത്തുന്ന ഐശ്വര്യയുടെ അടുത്ത് ചിത്രമാണ് “കുമാരി”.

നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറർ ത്രില്ലർ ആയിട്ടാണ് അണിയിച്ചൊരുക്കിയത്. കഥയും തിരക്കഥയും നിർമ്മൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. നാടോടി കഥകളെ അടിസ്ഥാനമാക്കി ഒരു പുരാണ കഥയാണ് ചിത്രം പറയുന്നത്. സച്ചിൻ രാംദാസും നിർമലും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകൾ അറിയിച്ചു മുന്നോട്ട് വന്നിരിക്കുന്നത്. നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജിന്റെ ലൈവിൽ എത്തി സിനിമയുമായി കൈകോർത്തതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞിരുന്നു.

സിനിമയെ കുറിച്ച് സംസാരിച്ചതിനോടൊപ്പം കുടുംബസമേതം എല്ലാവരും സിനിമ കണ്ട് അനുഗ്രഹിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ ഈ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുടുംബസമേതം എങ്ങനെ കാണും ബ്രദർ, ബിക്കോസ് താങ്കൾ പറഞ്ഞ പോലെ ഞാനും എന്റെ മക്കളെ സിനിമ കാണിക്കാൻ ആഗ്രഹിക്കുന്ന ആളല്ല എന്നായിരുന്നു കമന്റ്. ശ്യാം മോഹൻ എന്ന വ്യക്തിയാണ് ഈ കമന്റ് അയച്ചിരിക്കുന്നത്.

നിരവധി പേരാണ് ശ്യാം മോഹന്റെ കമന്റ് ഏറ്റെടുത്തിരിക്കുന്നത്. മുമ്പ് ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ സിനിമകൾ ഒന്നും മകൾ അലങ്കൃതയെ കാണിക്കാറില്ല എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. വയലൻസ് എല്ലാം അടങ്ങിയിരിക്കുന്നതിനാൽ മകൾ ഇതുവരെ തനറെ സിനിമകൾ കണ്ടിട്ടില്ല എന്ന് അവളെ പോലുള്ള കുട്ടികൾക്കായി താനൊരു സിനിമ ഒരുക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജ് പറഞ്ഞ ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കമന്റ് ശ്യാം മോഹൻ പങ്കുവെച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply