തിരക്കഥ മോഷണം ! മോഹൻലാൽ ചിത്രം നേരിന്റെ റിലീസ് മരവിപ്പിക്കാൻ ഉള്ള ഹർജി പരിഗണിച്ചു ഹൈകോടതി !

മോഹൻലാൽ ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് നേര്. ലാലേട്ടൻ ആണെങ്കിൽ ചിത്രത്തിന് വേണ്ടി നല്ല രീതിയിൽ പ്രൊമോഷൻ ചെയ്യുന്നുമുണ്ട്. ജീത്തു ജോസഫ് ചിത്രം ആയതിനാൽ തന്നെ ആരാധകർക്ക് നല്ല പ്രതീക്ഷ ഉള്ള ചിത്രം കൂടെയാണ് നേര്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ലാലേട്ടന്റെ നേര് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ശ്രദ്ധേയമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കവേ ചിത്രത്തിന്റെ റിലീസ് എത്രയും പെട്ടന്ന് തടയണം എന്ന് ആവിശ്യപെട്ടുകൊണ്ട് ബഹുമാനപെട്ട കേരള ഹൈ കോടതിയിൽ ഒരു ഹർജി ലഭിച്ചിരിക്കുന്നു എന്നതാണ്.

ദീപക് ഉണ്ണി എന്ന എഴുത്തുകാരൻ ആണ് ഹൈക്കോടതിയെ നേരിട്ട് ചിത്രത്തിന്റെ റിലീസ് തടയണം എന്ന ആവിശ്യപെട്ടുകൊണ്ട് ഹർജി സമർപ്പിച്ചിരിക്കുന്നത് . ജീത്തു ജോസഫും അദ്ദേഹത്തിന്റെ തന്നെ ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അഭിനയത്രിയും, അഡ്വക്കേറ്റുമായ ശാന്തി മായ ദേവിയും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എന്നാൽ ദീപക് ഉണ്ണി കോടതിയിൽ കൊടുത്തിരിക്കുന്ന ഹർജിയിൽ പറയുന്നത് ജീത്തു ജോസഫും ശാന്തി മായദേവിയും ചേർന്ന് തന്റെ കഥ മോഷ്ടിച്ചു എന്നാണ്.

കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ച് മൂന്ന് വർഷങ്ങൾക്ക് മുൻപ് ജീത്തു ജോസഫും ശാന്തി മായദേവിയും ചേർന്ന് തന്റെ കഥ നിർബന്ധിച്ചു കൈക്കലാക്കുകയായിരുന്നു. കൂടാതെ പതിയെ തന്നെ ഇവർ സിനിമയിൽ നിന്നും ഒഴിവാക്കുകയായിരുന്നു എന്നാണ് ആരോപണം. ദീപക് ഉണ്ണിയുടെ ഹർജി പരിഗണിച്ചു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് ഇന്ന് പരിഗണിക്കും.

കോടതിയുടെ പശ്ചാത്തലത്തിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി മോഹൻലാൽ എത്തുന്ന ചിത്രമാണ് നേര്. ഒരുപാട് കാലത്തിനു ശേഷമാണ് ലാലേട്ടൻ അഭിഭാഷക വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടെ നേര് നു ഉണ്ട്. ഈ അടുത്ത് കാലത്ത് ഒരുപാട് കോടതി ഡ്രാമ പശ്ചാത്തലത്തിൽ ചിത്രങ്ങൾ ഇറങ്ങുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. മിക്ക ചിത്രങ്ങളും ജനശ്രദ്ധ നേടുന്നുണ്ട് എന്നതും പ്രത്യേകതയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply